Updated on: 26 February, 2021 12:40 AM IST

ഓരോ വീട്ടിലും സൂക്ഷിച്ചു വെക്കേണ്ട ഫസ്റ്റ്എയ്ഡ് മരുന്നുകളിൽ ഒന്ന് വിലപ്പെട്ട ഈ അറിവ് ലോകർക്ക് മുന്നിൽ പങ്കുവെച്ച നൗഷാദ് വൈദ്യർക്ക് (മലയാള ഫാർമസി ) നന്ദി

എന്താണ് ഈ സ്ഫടിക ചൂർണ്ണത്തിന്റെ ഉപയോഗങ്ങൾ

കുഴിനഖത്തിനു . ചൂർണ്ണം വെള്ളത്തിൽ കലക്കി കാൽ കഴുകുകയും കുഴി നഖത്തിൽ ഇടുകയും ചെയ്യുക

വായ് പുണ്ണിനും. വെള്ളത്തിൽ കലക്കി വായ് കൊള്ളുക.വായ് പുണ്ണ് മാറിക്കിട്ടും

ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായാൽ. ആ മുറിവിൽ സ്ഫടിക ചൂർണ്ണം ഉപയോഗിച്ചാൽ ആ കുഴികാണാത്ത വിധം മുറി കൂടുവാനും പെട്ടെന്നുണങ്ങുവാനും സഹായിക്കും

മുറിവുകളിൽ ഉണ്ടാവുന്ന രക്ത സ്രാവത്തിനു . മുറിവ് പറ്റിയാൽ മുറിവ് പച്ചവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കിയ ശേഷം മുറിവിൽ ഉടനെ ചൂർണ്ണമിടുകയാണെകിൽ പെട്ടെന്ന് രക്ത വാർച്ച തടയുകയുവാനും മുറിവിനെ പഴുക്കാതെ ഉണക്കുവാനും സഹായിക്കും

കണ്ണുകൾക്കുണ്ടാവുന്ന രോഗങ്ങൾക്ക് . ഇത്തിരി ചൂർണ്ണമെടുത്തു ശുദ്ധ ജലത്തിൽ കലക്കി അരിച്ചെടുത്ത ശേഷം കണ്ണിൽ ധാരയിടുക .കണ്ണ് കഴുകുക കണ്ണുകളിലെ അസുഖങ്ങൾക്ക് പെട്ടെന്ന് സമാധാനം കിട്ടും

സ്ഫടിക ചൂർണ്ണം ഉണ്ടാക്കുന്ന വിധം

സ്പടിക കല്ല് (പടികക്കാരം .സ്‌ഫടികക്കാരം. എന്നീ പേരുകളിലെല്ലാം അറിയപ്പെടും) കഷ്ണങ്ങളാക്കിപൊട്ടിക്കുക ആ കഷ്ണങ്ങൾ ഒരു ഇരുമ്പു ചട്ടിയിൽ ഇട്ടു ചൂടാക്കി എടുക്കുമ്പോൾ അതൊരു ലായനിപോലെയാവും .അതിൽ നടുവിലായി കാണുന്ന കറുത്ത കട്ട് എടുത്തു കളഞ്ഞു (പുറത്തു കളയുക .ഒരു കാരണവശാലും പാത്രങ്ങളിലേക്കു ഒഴിക്കരുതു .നിമിഷം കൊണ്ട് കല്ല് പോലെ ഉറക്കും .പിന്നീട് അത് അടർത്തിയെടുക്കാൻ പോലും ആവില്ല ) ചൂട് മാറിയ ശേഷം പൊങ്ങു പോലെ കാണുന്ന ഭാഗം ചുരണ്ടിയെടുത്തു നന്നായി പൊടിച്ചെടുക്കുക .കൂട്ടത്തിലിത്തിരി ശുദ്ധമായ മഞ്ഞൾ പൊടി ചേർക്കുക കൂടുതൽ ഗുണം ചെയ്യും

ഉപകാരപ്രദമായ ഈ പ്രകൃതി ഔഷധം എല്ലാവരിലേക്കുമെത്തിക്കുക ഉപകാരപ്പെടട്ടെ

കടപ്പാട് നൗഷാദ് വൈദ്യർ

By Naushad Vaidyar. 9446691628

English Summary: Methods to make and use saphadika choornam
Published on: 26 February 2021, 12:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now