കൂണിലെ പോഷകഘടനയാണ് അതിന്റെ ഔഷധഗുണ ത്തിന് കാരണം. പലതരം രോഗാവസ്ഥയിൽ കൂൺ ഒരു ഔഷ ധമെന്ന നിലയിൽ ഉപയോഗപ്പെടുന്നു. നമ്മുടെ രോഗപ്രതിരോ ധശേഷിയെ വളരെയേറെ സ്വാധീനിക്കാനുള്ള കഴിവ് കൂണിനുണ്ട്
ഉണക്കിപ്പൊടിച്ച പാൽ കൂൺ ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ചേർത്ത് കുടിക്കുന്നത് പ്രമേഹരോഗികൾക്ക് പ്രയോജനപ്രദമാണെന്നു കരുതപ്പെടുന്നു. പരിമിതമായ അളവിൽ അടങ്ങിയിരിക്കുന്നതു കൊണ്ട് ഗ്ലൈക്കോജൻ രൂപത്തിലുള്ള അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂട്ടുകയില്ല. കൂടാതെ കൂണിലടങ്ങിയിരിക്കുന്ന ലെവോസ്റ്റാറ്റിൻ എന്ന ഘടകം രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ പര്യാപ്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കാൻസർ, ട്യൂമർ. ജീവിതശൈലീരോഗങ്ങൾ ഇവയ്ക്കു കാരണമായ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കാൻ പോലും കഴിവുള്ളതാണ് കൂണിലടങ്ങിയിരിക്കുന്ന ഫ്ളേവർ സംയുക്തങ്ങൾ. ഇത്തരം 20 ൽ അധികം സംയുക്തങ്ങൾ പാൽ കൂണിൽ അടങ്ങിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാൽകുണിന് മറ്റ് കൂണുകളെ അപേക്ഷിച്ച് രൂക്ഷമായ ഗന്ധവും രുചിയും ഉണ്ടാകാൻ കാരണം ഇതാണ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനാവശ്യമായ പ്രധാന ഘടകങ്ങളായ ഫോളിക് ആസിഡ്, ഇരുമ്പ്, ബയോട്ടിൻ എന്നിവ കൂണിൽ അടങ്ങിയിരിക്കുന്നു. അതിനാൽ കൂൺ സ്ഥിരമായി ഉപയോഗിക്കുന്നത് വിളർച്ച, രക്തക്കുറവ് എന്നിവ പരിഹരിക്കും, പാൽ കൂണിലെ സോഡിയത്തിന്റെ അളവ് പൊട്ടാസ്യത്തെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിന് കൂണിന്റെ ഉപയോഗം പ്രയോജനപ്രദമാണ്.
കൂണിലടങ്ങിയിരിക്കുന്ന ധാതുലവണങ്ങൾ പ്രത്യേകിച്ച് സിങ്ക്, മഗ്നീഷ്യം, മാംഗനീസ് എന്നിവ നമ്മുടെ നാഡീഞരമ്പു കളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
നമ്മുടെ നാട്ടിൽ പ്രമേഹം, കാൻസർ എന്നിവ വർദ്ധിച്ചുവ രുന്ന സാഹചര്യത്തിൽ പോഷകമൂല്യവും ഔഷധഗുണവും ധാരാളമുള്ള കൂണിന്റെ ഉപയോഗം കൂടുന്നു. അതുകൊണ്ട് കൂൺ ഉത്പാദനം, വിപണനം, സംസ്കരണം എന്നിവയെല്ലാം വീട്ടമ്മമാർക്കും യുവജനങ്ങൾക്കും ഏറ്റെടുക്കാവുന്ന ചെറുകിട സംരംഭമാണ്. വലിയ മുതൽ മുടക്കും അദ്ധ്വാനവും വേണ്ടി വരുന്നില്ല എന്നതും പറയേണ്ട പ്രത്യേകതയാണ്.