തവിട് കളയാത്തത് (അൺപോളിഷ്ഡ്) പകുതി തവിട് കളഞ്ഞത് (സെമി പോളിഷ്ഡ്) മുഴുവനായി തവിട് നീക്കിയത് (പോളിഷ്ഡ്) എന്നീ മൂന്ന് വിഭാഗങ്ങൾ കമ്പോളങ്ങളിലുണ്ട്.
1) ആരോഗ്യസംരക്ഷണത്തിനും, രോഗചികിസയ്ക്കും, പോഷകഗുണമേന്മയ്ക്കും ഉത്തമമാണ് തവിട് കളയാത്ത മില്ലറ്റുകൾ.
2) അരിമണികളെ പൊടിച്ച് മില്ലറ്റുകളിൽ മായം ചേർക്കാറുണ്ട്. ശ്രദ്ധ വേണം. വിലക്കുറവ്, ഇത് വാങ്ങാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നു.
3) മുഴുവനായി തവിട് നീക്കിയ മില്ലറ്റുകൾ ഒഴിവാക്കുന്നതാണ് ഉചിതം.
4) ഒന്നിലധികം മില്ലറ്റുകളെ ഒരുമിച്ച് പൊടിച്ചോ, മറ്റേതെങ്കിലും ധാന്യങ്ങളോടൊപ്പം കൂട്ടി ചേർത്തോ ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് ആരോഗ്യദായകമല്ല.
5) ഓരോ മില്ലറ്റുകളും പ്രത്യേകം പ്രത്യേകം രണ്ടു - മൂന്നു ദിവസത്തിലൊരിക്കൽ മാറി മാറി കഴിക്കുന്നത് ആണ് ഉത്തമം.
6) പാചകത്തിന് മൺപാത്രമോ, ഓട്ടുപാത്രമോ, ഫുഡ് ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ മാത്രം ഉപയോഗിക്കുക. അലൂമിനിയം പാത്രങ്ങൾ ഒഴിവാക്കുക.
7) മത്സ്യം, മാംസം തുടങ്ങിയ നോൺ വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ മില്ലറ്റിനോടൊപ്പം രോഗികൾ കഴിക്കരുത്.
8) ഇലക്കറികൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവ ചേർത്തുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ മില്ലറ്റുകളോടൊപ്പം കഴിക്കാവുന്നതാണ്.
9) മില്ലറ്റുകൾ ഉപയോഗിക്കുന്നതിന് മുൻപായി ഒരിക്കൽ മാത്രം വെളളത്തിൽ കഴുകി വെള്ളം കളയുക.
10) മില്ലറ്റുകൾ മുങ്ങിക്കിടക്കുന്നവിധം നിരപ്പിൽ വെള്ളം ഒഴിച്ച് 8-12 മണിക്കൂർ എങ്കിലും കുതിർക്കാനായി അടച്ചു വയ്ക്കുക. കുതിർക്കുന്ന വെള്ളം കളയരുത്. അതോടൊപ്പം ആവശ്യമായ വെള്ളം ചേർത്ത് പാചകം ചെയ്യുക.
11) മില്ലറ്റ് കഞ്ഞി ഉണ്ടാക്കുവാൻ 10 ഇരട്ടി വെള്ളം ചേർക്കുക
12) മില്ലറ്റ് ചോറിന് 6-8 ഇരട്ടി വെള്ളമാണ് വയ്ക്കേണ്ടത്.
13) മില്ലറ്റുകൾ പാചകം ചെയ്യുമ്പോൾ, തിളച്ചു കഴിഞ്ഞാലുടൻ തീ അണച്ച് മൂടിവയ്ക്കുക. പിന്നീട് തീ കത്തിയ്ക്കേണ്ടതില്ല.