മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള പൂരക ഭക്ഷണ ഉൽപ്പന്നങ്ങൾ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വളരെ പോഷകപദമാണ് എന്ന് ആവർത്തിക്കേണ്ടതില്ലല്ലോ. വിവിധ മില്ലറ്റുകളുടെ മാവുകൾ, ശർക്കര, പാൽപ്പൊടി എന്നിവയിൽ നിന്നാണ് മില്ലറ്റ് മിൽക്ക് മാൾട്ട് തയ്യാറാക്കുന്നത്. റാഗി മാവുകൊണ്ടുണ്ടാക്കുന്ന കട്ട്ലറ്റുകൾ പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ഭക്ഷണ നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.
ഗർഭിണികൾക്കുള്ള പോഷകസമൃദ്ധമായ ധാന്യങ്ങളിൽ ഒന്നാണ് ബജ്റ, ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇരുമ്പിന്റെ മികച്ച ഉറവിടമാണിത്. ഭക്ഷണ നാരുകൾ, ആന്റിഓക്സിഡന്റുകൾ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ബി കോംപ്ലക്സ് എന്നിവയാൽ ഇത് സമ്പന്നമാണ്.
മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ ബോഡി മാസ് ഇൻഡെക്സ് (ബി.എം.ഐ.) കൂട്ടുന്നതിനും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഹീമോഗ്ലാബിന്റെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. റാഗി, ജോവർ, ബജ്റ എന്നിവ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റാഗി ബിസ്ക്കറ്റുകൾ, റാഗി കട്ട്ലറ്റുകൾ, മിക്സഡ് മില്ലറ്റ് ഊർജ്ജ ഭക്ഷണങ്ങൾ, മില്ലറ്റ് ബാറുകൾ എന്നിവ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. മുലയൂട്ടുന്ന അമ്മമാർ മുലപ്പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി റാഗി കഴിക്കുന്നത് ഉത്തമമാണ്.
“കുവരക്' എന്ന പേരിൽ അറിയപ്പെടുന്ന കോഡോ മില്ലറ്റുകൾ വളരെ പോഷക ഗുണമുള്ളവയാണ്. ഇവ ഗ്ലൂട്ടൻ രഹിതവും ദഹനത്തിന് ഏറെ സഹായകരവുമാണ്. കൂടാതെ ഇവ ഫൈറ്റോകെമിക്കൽ ഘടകങ്ങൾ, ആന്റിഓക്സി ഡന്റുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നവുമാണ്. പുലാവ്, ഖിച്ചടി, ഉപ്പുമാവ്, പറാന്താസ്, ദോശ, ചപ്പാത്തി എന്നിവയ്ക്ക് പുറമേ വിവിധയിനം പലഹാരങ്ങൾ തയ്യാറാക്കാൻ കുവരക് ഉപയോഗിക്കുന്നു. മൾട്ടിയിൽ പാസ്ത, മഫിനുകൾ, പോഷകഗുണമുള്ള മില്ലറ്റ് മാവ്, റാഗി ഫ്ളേക്സ്, റാഗി പാപ്പഡ്, ബ്രഡ്, കുക്കീസ്, റാഗി സ്നാക്ക്സ്, അടരുകളുള്ള ജോവർ, റെഡി ടു ഈറ്റ് ഫുഡ്സ്, റാഗി ഡ്രിങ്ക് മിക്സ്, റാഗി വെർമി സെല്ലി, റവ, മില്ലറ്റ് മാവ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ മില്ലറ്റിൽ നിന്നാണ് നിർമ്മിക്കുന്നത്.
ഐ.എം.സി.ആർ. എൻ.ഐ.എൻ. 2017-ൽ പുറത്തിറക്കിയ ഇന്ത്യൻ ഫുഡ് കോമ്പോസിഷനിൽ (ഐ.എഫ്.സി.ടി.) നിന്നുള്ള പോഷകാഹാര ഘടന പട്ടിക 2-ന്റെയും “ഭാരതീയ ഭക്ഷണങ്ങളുടെ പോഷകമൂല്യം എന്ന ഗ്രന്ഥത്തെ ആധാരമാക്കിയും പോഷകമൂല്യത്തിന്റെ കാര്യത്തിൽ പറയുന്ന മില്ലറ്റുകളെ അരിയും ഗോതമ്പുമായി താരതമ്യം ചെയ്യുന്നു.
മില്ലറ്റ് ഉത്പന്നങ്ങളുടെ സംഭരണ കാലാവധി:
ഏതെങ്കിലും അസംസ്കൃത മില്ലറ്റ് മാവിന്റെ സംഭരണ കാലാവധി ഏകദേശം 1-2 മാസമാണ്. ബജയ്ക്ക് (പേൾ മില്ലറ്റിന്) ഇത് 5-7 ദിവസമാണ്. സ്വതന്ത്രമായ കൊഴുപ്പും പഞ്ചസാരയും കാരണം ചളിച്ച് കേടാകാൻ എളുപ്പത്തിൽ സാധ്യതയുണ്ട്. പുഴുങ്ങൽ, മുളപ്പിക്കൽ തുടങ്ങിയവ തിനയുടെ സംഭരണക്ഷമത വർദ്ധിപ്പിക്കും. ലിപേസുകൾ നിർജ്ജീവമാക്കുക, അനുവദനീയമായ ആന്റിഓക്സിഡന്റുകളുടെ ഉപയോഗം, അനുയോജ്യമായ പാക്കേജിംഗ് എന്നിവയുടെ സഹായത്തോടെ സംരക്ഷണ കാലാവധി പ്രോസസ്ഡ് മില്ലറ്റുകളും അവയുടെ ഉത്പന്നങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള സ്ഥിരമായ ഗവേഷണ വികസന പരിപാടികൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുതലായവയിൽ നടത്തപ്പെടുന്നു.