Updated on: 7 August, 2023 11:55 PM IST
ചെറുധാന്യങ്ങൾ

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ (നാരുകൾ) ആണ് രക്തത്തിലേയ്ക്ക് ഗ്ലൂക്കോസ് പ്രദാനം ചെയ്യുന്ന പ്രക്രിയയെ നിയന്ത്രിക്കുന്നത്. ഒറ്റയടിക്ക് രക്തത്തിലേക്ക് ഗ്ലൂക്കോസ് കടത്തി വിടണോ, ഘട്ടം ഘട്ടമായി കടത്തി വിടണോ എന്ന് നിർണ്ണയിക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ആണ്. അരി, ഗോതമ്പ് മുതലായ ആഹാരത്തിൽ ഫൈബർ 0.25 ശതമാനത്തിൽനിന്ന് 0.05 ശതമാനത്തിലേക്ക് കുറഞ്ഞു. അതുകൊണ്ട് ഈ ഭക്ഷണം കഴിച്ചാൽ 45 മിനിറ്റി നുള്ളിൽ തന്നെ രക്തത്തിലേക്ക് ഗ്ലൂക്കോസായി മാറുന്നതാണ്. അതായത്, ആഹാരം ദഹിച്ച് അവസാനം ഉണ്ടാവേണ്ട ഗ്ലൂക്കോസ് ആദ്യമെ ഉണ്ടാവുന്നു.

അരി, ഗോതമ്പ് പോലുള്ള ആഹാരങ്ങൾ 100 ഗ്രാം കഴിച്ചാൽ 70 ഗ്രാം ഗ്ലൂക്കോസ് ഒറ്റയടിക്ക് രക്തത്തിൽ വന്നുചേരുന്നു. മൂന്നും നാലും പ്രാവശ്യം ഈ രീതിയിൽ ഒരു ദിവസം നടന്നാൽ ഇതിനുപരിയായി മൈദ കൊണ്ടുണ്ടാക്കിയ അനേകം ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ബിസ്ക്കറ്റും ചോക്ളേറ്റും ബർഗ്ഗറും പിസ്സയും കൂടി കഴിക്കുകയാണങ്കിൽ അധികമായി ഗ്ലൂക്കോസ് ഒറ്റയടിക്ക് രക്തത്തിലേക്ക് വന്നുചേരും. ഇങ്ങനെ വന്നു ചേരുന്നത് നമുക്ക് മറ്റനേകം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും.

ഇക്കാര്യങ്ങൾ ചിന്തിക്കാതെയും ശ്രദ്ധിക്കാതെയും നിയന്ത്രണമില്ലാതെയുമുള്ള ഭക്ഷണശീലങ്ങൾ കൊണ്ട് അനേകം മാറാരോഗങ്ങളും മാരകരോഗങ്ങളും വന്നുചേരുന്നു. മൈദ നിർമ്മാണ വേളയിൽ പല രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനാൽ അത് നമ്മുടെ പാൻക്രിയാസിനെയും ലിവറിനെയും പ്രതികൂലമായി ബാധിക്കുന്നു. സാധാരണ ഒരു മനുഷ്യ ശരീരത്തിൽ ശരാശരി 4 മുതൽ 5.5 ലിറ്റർ രക്തമാണുള്ളത്. 6 മുതൽ ഗാം വരെ ഗ്ലൂക്കോസ് ആണ് ഉണ്ടാവേണ്ടത്. ആഹാരം കഴിച്ചു കഴിഞ്ഞ് ദഹനശേഷം ഗ്ലൂക്കോസ് ആയി രക്തത്തിലൂടെ ശരീരത്തിൽ സഞ്ചരിക്കുന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. എന്നാൽ ഭക്ഷണം കഴിച്ച് മുപ്പതോ, നാല്പതോ മിനിറ്റിനു ഉള്ളിൽ അധികമായി ഗ്ലൂക്കോസ് രക്തത്തിലേക്ക് എത്തുന്നതാണ് ഇന്നു കാണുന്ന പല രോഗങ്ങൾക്കും പ്രധാന കാരണം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെയാണ് ഇന്നത്തെ ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം, മലബന്ധം, ബി.പി, കിഡ്നി, മൂത്രാശയരോഗങ്ങൾ, ഹൃദയരോഗങ്ങൾ, ട്രൈഗ്ലിസ്സറേഴ്സ് മുതലായ അനേക രോഗങ്ങൾക്ക് വഴി തുറക്കുന്നത് അമിതമായ ഗ്ലൂക്കോസ് ഉത്പാദനമാണ്. ഫൈബർ കുറവുള്ളതും തീരെ ഇല്ലാത്തതുമായ (മൈദ) ഭക്ഷണം ഉപേക്ഷിച്ച് ആരോഗ്യത്തെ പ്രദാനം ചെയ്യുന്ന ചെറുധാന്യങ്ങളെ പ്രധാനഭക്ഷണമാക്കി ശീലിക്കണം. ചെറുധാന്യങ്ങൾ കഴിക്കുമ്പോൾ അഞ്ച് മുതൽ ഏഴ് മണിക്കൂർ സമയം കൊണ്ട് മാത്രമെ ഇവയിൽ നിന്ന് ഗ്ലൂക്കോസ് രക്തത്തിലേക്ക് ആവശ്യാനുസരണം ചേരുകയുള്ളൂ.

English Summary: Millets help to build health
Published on: 07 August 2023, 11:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now