Updated on: 12 June, 2021 10:00 AM IST
മൂവില

മണ്ണിനോട് പറ്റിപ്പിടിച്ച വളരുന്ന ഒരു ഔഷധസസ്യമാണ് മൂവില. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഏറ്റവും ഉത്തമം. 60 സെൻറീമീറ്റർ ഉയരത്തിൽ വളരുന്ന ഇവയുടെ ഒരു തണ്ടിൽ മൂന്ന് ഇലകൾ മാത്രമേ കാണൂ. അതുകൊണ്ടാണ് ഇവയ്ക്ക് മൂവില എന്ന പേര് കൈവന്നത്. ചിത്ര പർണി, ശലപർണി തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.

മൂവില ഔഷധപ്രയോഗങ്ങൾ

1. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് മൂവില ഒരു പരിഹാരമാർഗമാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന
ബെർബെറിൻ എന്ന രാസവസ്തുവാണ്. ഇന്ന് പല രാജ്യങ്ങളിലും സപ്ലിമെൻറ് രൂപത്തിൽ ബെർബെറിൻ ഹൃദ്രോഗങ്ങൾക്ക് എതിരെയുള്ള മരുന്ന് എന്ന നിലയിൽ നൽകുന്നു.

2. ദഹനശക്തി കൂട്ടാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും മൂവില സേവിക്കുന്നത് ഉത്തമമാണ്.

Moovila or Three leaved is a medicinal plant that grows well in the soil. Best for cardiovascular diseases. It grows to a height of 60 cm and has only three leaves on one stalk. That is why they got the name Moovila

3. പനിക്ക് കഷായം എന്ന രീതിയിൽ മൂന്നുനേരം ഇവ സേവിക്കുന്നത് ഗുണകരമാണ്.

4. ചതവ്, ഉളുക്ക് എന്നിവ പെട്ടെന്ന് ഭേദമാക്കുവാൻ മൂവില അരച്ച് കെട്ടിയാൽ മതി.

5. ഇതിൻറെ സ്വരസം ഒരു സ്പൂൺ വീതം മൂന്ന് നേരം സേവിക്കുന്നത് വാതത്തിന് ഫലപ്രദമായ ഒറ്റമൂലിയാണ്.

6. പലരാജ്യങ്ങളും തയ്യാറാക്കുന്ന ബെർബെറിൻ എന്ന സപ്ലിമെൻറ് കഴിക്കുന്നത് ഹൃദ്രോഗസാധ്യതകളെ ഇല്ലാതാക്കുക മാത്രമല്ല, ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും, പ്രമേഹം, കൊളസ്ട്രോൾ,രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രണവിധേയമാക്കാനും ഉത്തമമാണ്.

7. മൂവിലയും ഓരിലയും സമമായെടുത്ത് വിധിപ്രകാരം കഷായംവെച്ച് സേവിച്ചാൽ ഹൃദ്രോഗസാധ്യതകൾ ഇല്ലാതാക്കുമെന്ന് നാട്ടു വൈദ്യശാസ്ത്രത്തിൽ പറയുന്നു.

8. മെറ്റബോളിസം ശരിയായ അളവിൽ ആകുവാനും മൂവില ഉപയോഗം ഗുണം ചെയ്യും.

English Summary: Moovila or Three leaved is a medicinal plant that grows well in the soil. Best for cardiovascular diseases
Published on: 12 June 2021, 09:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now