Updated on: 28 October, 2020 12:19 AM IST

ആയുർവേദത്തിലെ മുറിവെണ്ണ

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻ്റെ ആയുർവേദ മേഖലയിൽ നിന്നും നമുക്ക് പരമ്പരാഗതമായ ലഭിച്ച ഒരു സമ്മാനമാണ് മുറിവെണ്ണ. ഈ മസാജിങ് ഓയിലിന് ശരീരത്തെ സാന്ത്വനപ്പെടുത്തികൊണ്ട് സ്വാഭാവികമായി മുറിവുണക്കാനുള്ള ശേഷിയുണ്ട്. പണ്ടത്തെ രാജഭരണകാലത്ത് വേദനകൾ കുറയ്ക്കുന്നതിനായി രാജകീയ യോദ്ധാക്കൾ വരെ ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അസ്ഥികൾ, പേശികൾ, സന്ധികൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് ഇത് ഏറ്റവും ഫലപ്രദമാണത്രേ...

മുറിവെണ്ണ തൈലം

രണ്ട് മലയാള പദങ്ങൾ ചേർന്നാണ് മുറിവെണ്ണ എന്ന പേര് രൂപപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മുറിവിനെ സുഖപ്പെടുത്താൻ സഹായിക്കുന്ന എണ്ണ! പ്രധാനമായും വെളിച്ചെണ്ണയോടൊപ്പം ചില ഔഷധ ചേരുവകൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. വേദനയും വീക്കവും ഉൾപ്പെടെയുള്ള പരിക്കുകൾക്കെതിരെ പ്രയോഗിക്കാൻ ഇത് വളരെ ഉപയോഗപ്രദമാണ്. മുറിവിനുള്ള എണ്ണ എന്ന് നാമകരണം ചെയ്തിട്ടുണ്ടെങ്കിലും ഒടിവുകളെയും, അസ്ഥികളുടെ സ്ഥാനചലനങ്ങളെയും ഉളുക്കുകളേയുമൊക്കെ ചികിത്സിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.

മുറിവെണ്ണ എങ്ങനെ ഉപയോഗിക്കാം?

ഇത് ചെറുതായി ചൂടാക്കിയെടുത്തശേഷം വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയ ശേഷം സൗമ്യമായി മസാജ് ചെയ്താൽ മതിയാവും. കുറച്ചു സമയത്തിനുള്ളിൽ തന്നെ എണ്ണ വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിന് ശാന്തമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

വേദനാജനകമായ സന്ധികൾക്കും ഉളുക്കുകൾക്കുമൊക്കെ മുറിവെണ്ണ ഫലപ്രദ പരിഹാരമാണ്. ചെറുതായി ചൂടാക്കിയ മുറിവെണ്ണയിൽ ഒരു പഞ്ഞിക്കഷണം മുക്കിയെടുത്ത് വേദനയുള്ള സന്ധികളിൽ പ്രയോഗിക്കാം. ഇത് നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നു.

നടുവേദനയ്ക്ക് മുറിവെണ്ണ

നിങ്ങളുടെ നട്ടെല്ലിന് താഴെയുള്ള ഭാഗത്തുണ്ടാകുന്ന വേദനയെ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മുറിവെണ്ണ. ആയുർവേദത്തിൽ ഈ ശരീരഭാഗം കതിവസ്തി എന്നാണ് അറിയപ്പെടുന്നത്. ചെറുചൂടുള്ള മുറിവെണ്ണ ഒരു നിശ്ചിത സമയത്തേക്ക് ഈ ഭാഗത്ത് മസാജ് ചെയ്യുന്നത് വഴി രോഗങ്ങളെ സുഖപ്പെടുത്താൻ കഴിയും. ശരീരത്തിന് ശാന്ത ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.

വ്രണങ്ങൾ, ചെറിയ മുറിവുകൾ, പൊള്ളൽ എന്നിവ ഉണ്ടാകുമ്പോഴും ഈ ഭാഗങ്ങളിൽ കുറിച്ച് മുറിവെണ്ണ പ്രയോഗിക്കുന്നത് വഴി വേഗത്തിലുള്ള രോഗശാന്തി പ്രകിയ പ്രോത്സാഹിപ്പിക്കാനാവും.

മുറിവെണ്ണയുടെ ചേരുവകളും അതിൻറെ പ്രത്യേകതകളും

കന്യ ( കറ്റാർവാഴ )

കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന പോളിസാക്രറൈഡുകൾ ചർമത്തിലെ മുറിവുകളിലേക്കും പൊള്ളലുകളിലേക്കും കടന്നു ചെന്നുകൊണ്ട് കോശങ്ങളെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. കറ്റാർ വാഴയിലെ ഗ്ലൈക്കോപ്രോട്ടീൻ വേദന ഒഴിവാക്കാൻ സഹായിക്കുകയും കോശജ്വലന പ്രതികരണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു.

സിഗ്രുപാത്ര (മുരിങ്ങ)

ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ചേരുവകളിൽ ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ സത്തിന് എല്ലുകളെ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. മുറിവ് ഉണക്കുന്നതിനും ഇത് മികച്ചതാണ്.

താമ്പുലം ( വെറ്റില )

വേദനസംഹാരിയായ, ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ട് വെറ്റിലയിൽ, നടുവേദന, പേശിമുറുക്കം എന്നിവ ഒഴിവാക്കാൻ ഇതിലെ പ്രകൃതിദത്ത ഗുണങ്ങൾ സഹായിക്കുന്നു. വെറ്റിലയിൽ കാണപ്പെടുന്ന സജീവ ഘടകങ്ങൾ മുറിവ് ഉണക്കാൻ സഹായിക്കുന്നവയാണ്. അതുപോലെതന്നെ ഇവയിൽ ചാവിക്കോൾ ഫിനോൾ എന്ന ശക്തമായ ആന്റിസെപ്റ്റിക്കും അടങ്ങിയിട്ടുണ്ട്.

മുറിവെണ്ണ പ്രയോഗിക്കുമ്പോൾ

ശുദ്ധമായ പാത്രത്തിൽ മുറിവെണ്ണയെടുക്കുക കോട്ടൺ തുണിയുടെ രണ്ട് കഷണങ്ങളോ അല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിച്ച് ബാധിത പ്രദേശങ്ങളിൽ പ്രയോഗിക്കാം. തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൻ്റെ കനം അര ഇഞ്ച് ആയിരിക്കണം. ചെറുതായി ചൂടാക്കിയെടുത്ത എണ്ണയിൽ തുണി മുക്കി 15 മുതൽ 30 മിനിറ്റ് വരെ വേദനയുള്ള ഭാഗത്ത് വയ്ക്കുക. രോഗിയുടെ ആരോഗ്യത്തെ ആശ്രയിച്ച് അസ്വസ്ഥതകൾ വേഗത്തിൽ പമ്പകടക്കുന്നു. പ്രയോഗിക്കുന്ന സമയങ്ങളിലെല്ലാം എണ്ണ കുതിർത്തിയ തുണി ചൂടോടെയ തന്നെയാവണം ശരീരഭാഗങ്ങളിൽ സൂക്ഷിക്കേണ്ടത്. എണ്ണ ഉടനടി തണുക്കുമ്പോഴെല്ലാം നിങ്ങൾ വീണ്ടും ചൂടാക്കേണ്ടിവരും. അതിനുവേണ്ടിയാണ് എല്ലായ്പോഴും രണ്ട് തുണിക്കഷണം ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നത്. ഒരെണ്ണം ശരീരത്തിൽ ഉപയോഗിക്കുമ്പോൾ അടുത്തത് വീണ്ടും ഉപയോഗിക്കാനായി ചൂടാക്കിയ എണ്ണയിൽ മുക്കി വയ്ക്കുക.

സന്ധി വേദനയും വിട്ടുമാറാത്ത ശാരീരിക വേദനകളും ഉള്ള സന്ദർഭങ്ങളിൽ പ്രകൃതിദത്ത പരിഹാരമായി നിങ്ങൾക്ക് മുറിവെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാൻ കഴിയും. മിതമായി സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഇതുപയോഗിച്ച് ശരീരത്തിൽ മസാജ് ചെയ്യുന്നത് വഴി വേദനയും പിരിമുറുക്കവും ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഉറക്കം വർദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണെന്നും പറയപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിൽ തന്നെയും സ്വയം തീരുമാനമെടുത്തു കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ഇത് മസാജ് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് ഒരു ആയുർവേദ ഡോക്ടറുമായി കൂടിയാലോചിക്കാൻ നിർദ്ദേശിക്കുന്നു. ഈ എണ്ണ നിങ്ങളുടെ ശരീരത്തിന് പൂർണമായും അനുയോജ്യമാണോ എന്നറിയാനും ഇതിലെ ഏതെങ്കിലും ഘടകങ്ങളോട് നിങ്ങൾക്ക് അലർജിയുണ്ടോ എന്നും മനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കും.

ഒരു ആയുർവേദ വേദനസംഹാരി എണ്ണ എന്ന നിലയിൽ, അസ്വസ്ഥതകളും വീക്കവും ഒഴിവാക്കാൻ മുറിവെണ്ണ മികച്ചതാണ്. ബാധിത പ്രദേശത്ത് ഇത് തേച്ചുപിടിപ്പിച്ച് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഇത് നിങ്ങൾ മസാജ് ചെയ്യണം. അരമണിക്കൂറോളം എണ്ണ ശരീരത്തിലിരിക്കാൻ അനുവദിക്കുക. അതിനുശേഷം വേണമെങ്കിൽ എണ്ണ കഴുകി വൃത്തിയാക്കാം. ഉളുക്കുകൾ ഉണ്ടാവുമ്പോൾ ദിവസത്തിൽ രണ്ട് തവണയെങ്കിലും ഈ ഭാഗങ്ങളിൽ എണ്ണ പുരട്ടേണ്ടിവരും.

മുറിവെണ്ണ ഉള്ളിൽ കഴിക്കാമോ?

മുതിർന്നവർ മുറിവെണ്ണ ഉള്ളിൽ കഴിക്കുന്നതുവഴി ഓസ്റ്റിയോ ആർത്രൈറ്റിസ് സുഖപ്പെടുത്തുന്നതിന് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നുണ്ട്. എങ്കിലും പല സാഹചര്യങ്ങളിലും മുറിവെണ്ണ ഉള്ളിൽ ചെല്ലുന്നത് ചിലപ്പോൾ ദോഷഫലങ്ങൾക്ക് കാരണമായേക്കാം. നിശ്ചിത അളവിൽ കൂടുതൽ നിങ്ങളുടെ അകത്ത് ചെന്നാൽ ദഹനക്കേട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ ഉയർന്ന ലിപിഡ് അളവ്, ബിപി അല്ലെങ്കിൽ പ്രമേഹം ഉള്ള ആളുകൾക്ക് ഈ എണ്ണ കഴിക്കുന്നതിന് ശക്തമായ നിയന്ത്രണമുണ്ട്. ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ ഉപദേശപ്രകാരം മാത്രമാവണം നിങ്ങൾ ഇത് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് നിർണായകമാണ്.

കാൽമുട്ട് വേദനയെ ചികിത്സിക്കാൻ മുറിവെണ്ണ

കാൽമുട്ടിൽ ഉണ്ടാവുന്ന വേദന കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇതു വന്നാൽ അത് നമ്മുടെ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കും. ഓടാനും നടക്കാനും എന്തിന് ഒന്ന് എഴുന്നേൽക്കാൻ പോലും നമുക്ക് കഴിഞ്ഞെന്നുവരില്ല. കാൽമുട്ടിലെ കുഴയ്ക്കും ലിഗ്മെൻറ്കൾക്കുമൊക്കെ ആശ്വാസം പകരാൻ ഈ ആയുർവേദ ഓയിൽ സഹായിക്കും. ഇത് ഭാവിയിൽ ഉണ്ടാകുന്ന പരിക്കുകളുടെയും ക്ഷതങ്ങളുടെയും സാധ്യത കുറയ്ക്കുന്ന ഒന്നാണ്.

കാൽമുട്ട് വേദനകൾ ഉണ്ടാവുമ്പോൾ തന്നെ മുറിവെണ്ണ പ്രയോഗിക്കുന്നത് വഴി ധാരാളം ഗുണങ്ങൾ ലഭ്യമാകുന്നു. പ്രായം അല്ലെങ്കിൽ ശാരീരികമായി ഉണ്ടാവുന്ന പരിക്കുകൾ മൂലമാണ് ഒരു വ്യക്തിക്ക് കാൽമുട്ട് വേദനകൾ ഉണ്ടാവുന്നത്. ഇത് ഒരാളിൽ ദീർഘകാല, ഹ്രസ്വകാല പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. മുറിവെണ്ണയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ ഉണ്ട്. ഇത് ഉളുക്കും വിട്ടുമാറാത്ത വേദനയുമെല്ലാം സുഖപ്പെടുത്തുന്നു എന്നതിനാൽ ഇത് കാൽമുട്ടിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ചും ആർത്രൈറ്റിസ് രോഗസാധ്യതകൾ കുറയ്ക്കാൻ ഇത് സഹായിക്കും.

കാൽമുട്ട് വേദന പോലെ തന്നെ വിട്ടുമാറാത്ത മറ്റ് ശരീരവേദനകൾ ഉണ്ടെങ്കിൽ ദിവസവും ഈ ഔഷധ എണ്ണ നിങ്ങളുടെ വശങ്ങളിൽ മസാജ് ചെയ്യാവുന്നതാണ്. ശരീരത്തിന് ആശ്വാസം പകരുക മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിൻ്റെ ആകൃതി മികച്ചതാക്കി മാറ്റുകയും മൊത്തത്തിലുള്ള വീക്കം കുറയ്ക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചില സംശയങ്ങളും മറുപിടിയും

പുരട്ടുന്നതിന് മുമ്പ് മുറിവെണ്ണ ചൂടാക്കേണ്ടത് നിർബന്ധമാണോ?

അസ്വസ്ഥതയുള്ള പ്രദേശങ്ങളിൽ എല്ലായിപ്പോഴും മുറിവെണ്ണ പ്രയോഗിക്കുന്നത് ചെറുതായി ചൂടാക്കിയശേഷം ശേഷമാകണം. ചെറുതായി ചൂടാക്കുന്നത് വഴി ഇതിൽ നിന്ന് മികച്ച നേട്ടങ്ങൾ നേടാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിത്. ശരീരത്തിൽ പ്രയോഗിക്കുമ്പോഴെല്ലാം അതിൽ ചെറുതായി ഊഷ്മാവ് ഉണ്ടായിരിക്കണം. അത് ശരീരത്തിലിരുന്ന് കഴിഞ്ഞശേഷം വേണമെങ്കിൽ തുടച്ചു കളയാനായി ഒരു തണുത്ത തുണി ഉപയോഗിക്കാം.

തോൾ വേദന സുഖപ്പെടുത്താൻ മുറിവെണ്ണ സഹായകമാണോ?

മുറിവെണ്ണ തൈലം നിങ്ങളുടെ തോളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്കും വേദനകൾക്കും ആശ്വാസം നൽകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മുറിവെണ്ണ ആവർത്തിച്ച് ഉപയോഗിച്ച ശേഷവും തോളിലെ വേദന തുടരുകയാണെങ്കിൽ, കൂടുതൽ ഡോക്ടറെ കാണുകയും കൂടുതൽ ചികിത്സകൾ നേടിയെടുക്കുകയും ചെയ്യുന്നതാണ് നല്ലത്.

ചൊറിച്ചിൽ അകറ്റാൻ മുറിവെണ്ണ ഉപയോഗിക്കാമോ?

സന്ധി വേദന, വ്രണങ്ങൾ മുറിവുകൾ, പൊള്ളൽ എന്നിവയെ പ്രതിരോധിക്കാൻ വേണ്ടിയാണ് പ്രധാനമായും മുറിവെണ്ണ കൂടുതലായി ഉപയോഗിക്കുന്നത്. വട്ടച്ചൊറി, ചർമത്തിലെ തിണർപ്പ് തുടങ്ങിയവ പോലുള്ള ഫംഗസ് അണുബാധകളെ ചികിത്സിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അഞ്ച് ഔഷധസസ്യങ്ങളുടെ സംയോജനങ്ങൾ ഒത്തുചേർന്ന് പഞ്ചതിക്ത ഘൃത ഗുഗ്ഗുലു പോലുള്ള ആയുർവേദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അണുബാധയെ ചെറുത്തുകൊണ്ട് ചർമ്മത്തെ ശാന്തമാക്കാനും രക്തത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു, മോശമായ പാർശ്വഫലങ്ങളൊന്നും ഇത് നിങ്ങൾക്ക് നൽകുകയില്ല.

കൈ വേദന പരിഹരിക്കാൻ മുറിവെണ്ണ എങ്ങനെ ഉപയോഗിക്കാം?

രോഗശമന പ്രക്രിയ വേഗത്തിലാക്കാൻ മുറിവെണ്ണ സഹായിക്കുന്നു. കൂടാതെ വീക്കം, മുറുക്കം, വേദന, എന്നിവയിൽ നിന്ന് പാർശ്വഫലങ്ങളില്ലാതെ ആശ്വാസം നൽകുകയും ചെയ്യുന്നു. എല്ലുകളിലെ ഒടിവുകളും ഉളുക്കുകളും ഒക്കെ ബന്ധിപ്പിച്ചശേഷം കൂടിച്ചേരൽ പ്രക്രിയ വേഗത്തിലാക്കാനായി ഇത് ഫലപ്രദമായി ഉപയോഗിക്കാം. മികച്ച ഫലങ്ങൾക്കായി, കുളിക്കുന്നതിനുമുമ്പ് ഈ എണ്ണ ചർമത്തിൽ പുരട്ടി പൂർണ്ണമായി ആഗിരണം ചെയ്യപ്പെടുന്നതു വരെ 30 മിനിറ്റ് നേരം വയ്ക്കുക.

ഡിസ്ക് വേദനയ്ക്ക് മുറിവെണ്ണ ഉപയോഗപ്രദമാണോ?

പ്രായം, നിർജ്ജലീകരണം, ഹെർണിയ സാധ്യതകൾ, അമിതഭാരം, ലിഗമെന്റ് ആരോഗ്യക്കുറവ്, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ പല കാരണങ്ങളും കൊണ്ട് നട്ടെല്ലുകളിലെ ഡിസ്ക്കുകളിൽ വേദന ഉണ്ടാകാം. ഡിസ്ക്കുകളിലെ തേയ്മാനം മൂലം ഉണ്ടാകുന്ന വേദനകളെ ഒഴിവാക്കാൻ മുറിവെണ്ണ ഉപയോഗപ്രദമാണ്. എന്നാൽ നിങ്ങൾ ഇക്കാര്യത്തിൽ ഇതിനെ മാത്രം ആശ്രയിച്ചിരുന്നാൽ പോരാ. ഇത് വേദന കുറയ്ക്കാൻ സഹായിക്കുമെങ്കിലും നട്ടെല്ലിൻ്റെ ആരോഗ്യം വീണ്ടെടുക്കാനായി ഫലപ്രദമായ ചികിത്സ മസാജുകളും ഔഷധ ചികിത്സാരീതികളും സന്തുലിതമായി പിന്തുടരേണ്ടതുണ്ട്. വേദനയുടെ തീവ്രതയെ അടിസ്ഥാനമാക്കി ശരിയായ മാർഗ്ഗ നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനായി ഒരു വിദഗ്ദ്ധനെ സമീപിക്കാൻ ശുപാർശ ചെയ്യുന്നു.

English Summary: muruvenna uses kjoctar2720
Published on: 28 October 2020, 12:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now