നായ്ക്കുരണ വാജീകരണ ഔഷധങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്കൃതത്തിൽ ജഡാ എന്ന പേരു നിർദേശിച്ചിരിക്കുന്നു. ഔഷധഗുണത്തിൽ ബലവർദ്ധനകരമാണ്. ശരീരത്തിലെ രക്തചംക്രമണത്തെ ക്രമീകരിക്കുന്നു. ശുക്ലധാതുവിനെ വർദ്ധിപ്പിക്കുന്നു. ഇതിന്റെ അരിക്ക് ഒരു തരം കട്ടുണ്ട്. അതു കൊണ്ട് അരി വറുത്ത് വെള്ളത്തിലിട്ടിരുന്ന് ഒരു രാത്രി കഴിഞ്ഞ് തൊലി എടുത്തു കളഞ്ഞിട്ട് വീണ്ടും വെള്ളമൊഴിച്ചിടുക. ഇങ്ങനെ ഏഴു ദിവസം വെള്ളത്തിലിട്ട് ഊററിക്കളഞ്ഞിട്ട് ഉണക്കി വെച്ചിരുന്ന ഔഷധങ്ങളിൽ ചേർത്തു കൊള്ളണം.
നായ്ക്കുരണ വാജീകരണ ഔഷധങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്കൃതത്തിൽ ജഡാ എന്ന പേരു നിർദേശിച്ചിരിക്കുന്നു. ഔഷധഗുണത്തിൽ ബലവർദ്ധനകരമാണ്.
ശരീരത്തിലെ രക്തചംക്രമണത്തെ ക്രമീകരിക്കുന്നു. ശുക്ലധാതുവിനെ വർദ്ധിപ്പിക്കുന്നു. ഇതിന്റെ അരിക്ക് ഒരു തരം കട്ടുണ്ട്. അതു കൊണ്ട് അരി വറുത്ത് വെള്ളത്തിലിട്ടിരുന്ന് ഒരു രാത്രി കഴിഞ്ഞ് തൊലി എടുത്തു കളഞ്ഞിട്ട് വീണ്ടും വെള്ളമൊഴിച്ചിടുക. ഇങ്ങനെ ഏഴു ദിവസം വെള്ളത്തിലിട്ട് ഊററിക്കളഞ്ഞിട്ട് ഉണക്കി വെച്ചിരുന്ന ഔഷധങ്ങളിൽ ചേർത്തു കൊള്ളണം.
നായ്ക്കുരുണക്കിളുന്ന് അരച്ചു വെണ്ണയിൽ ചാലിച്ച് വ്രണമുഖങ്ങളിൽ പുരട്ടിയാൽ വേഗം പഴുത്തു പൊട്ടിയതിനു ശേഷം ഉണക്കുന്നു. നായ്ക്കുരുണയുടെ വേരും വിത്തും കഷായം വെച്ച് വിത്തു കല്ക്കമാക്കി അരച്ചു ചേർത്ത് നൊച്ചി ടേബിൾ സ്പൂൺ കണക്കിനു കാലത്തും വൈകിട്ടും കഴിക്കുന്നത് ധാതുപുഷ്ടികരമാണ്.
നായ്ക്കുരുണവേരും അരിയും കഷായം വച്ച് 25 മില്ലി വീതം എടുത്ത് ഉരുക്കു നെയ്മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും സേവിക്കുന്നത് വാതരോഗത്തിനും ധാതുപുഷ്ടിക്കും നന്നാണ്.
നായ്ക്കുരുണ വേരും അരിയും കഷായം വെച്ചു കാലത്തും വൈകിട്ടും സേവിക്കുന്നത് വാതരോഗത്തെ ശമിപ്പിക്കും. ധാതുപുഷ്ടിക്ക് സഹായിക്കും.
നായ്ക്കുരുണവേരും അരിയും കഷായം വച്ചു കാലത്തും വൈകിട്ടും കഴിക്കുന്നത് വൃക്ക രോഗങ്ങൾക്കു നന്നാണ്. നായ്ക്കുരുണപ്പരിപ്പു പൊടിച്ചും പാലു ചേർത്തു കഴിക്കുന്നത്
ആരോഗ്യത്തിനു നന്നാണ്.