Updated on: 29 September, 2023 12:16 AM IST

ലൈംഗികാസക്തി വർദ്ധിപ്പിക്കാൻ നറുനീണ്ടി, അമുക്കുരം. കോലരക്ക്, ജീരകം, ചുക്ക് ഇവ ഉണക്കി ഇടിച്ചു പൊടിയാക്കി കരിപ്പുകട്ടിയും ചേർത്തു മർദ്ദിച്ച് ദിവസവും 10 ഗ്രാം വീതം കാലത്തും വൈകിട്ടും സേവിക്കുന്നത്  നന്നാണ്.

നറുനീണ്ടി ഒരു പാട് ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ്. ആയുർവേദത്തിൽ പല മരുന്നുകൾക്കും പ്രധാന ചേരുവയാണ് നറുനീണ്ടി. കറുത്ത നറുനീണ്ടി, വെളുത്ത നറുനീണ്ടി എന്നിങ്ങനെ രണ്ടു തരത്തിൽ കാണപ്പെടുന്നു. കറുത്ത നറുനീണ്ടി ഹിമാലയ, ആസാം, ബംഗാൾ, നേപ്പാൾ, തുടങ്ങിയ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. വെളുത്ത നറുനീണ്ടി നമ്മുടെ നാടുകളിൽ ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ തണ്ടിൽ വെളുത്ത കറയുണ്ട്. നറുനീണ്ടി ഉപയോഗിച്ച് നറുനീണ്ടി സർബത്ത് തയ്യാറാക്കാറുണ്ട്.

ത്വക്ക് രോഗങ്ങൾ,, കരൾ, വൃക്ക, ഗർഭപാത്രം,തലച്ചോറ് എന്നീ അവയവങ്ങൾക്കുണ്ടാകുന്ന പല രോഗങ്ങൾക്കും നറുനീണ്ടി ഔഷധമായി ഉപയോഗിച്ചു വരുന്നു. മാത്രമല്ല ത്വക്ക് രോഗങ്ങൾ, സിഫിലിസ് മൂലമുണ്ടാകുന്ന വ്രണങ്ങൾക്കും, രക്തവാദം വെള്ളപോക്ക് മുതലായവയ്ക്കും നറുനീണ്ടി സാധാരണയായി ഉപയോഗിച്ചു വരുന്നു.

രക്തശുദ്ധി ഉണ്ടാക്കുന്ന നറുനീണ്ടി, വൈദ്യശാസ്ത്രത്തിൽ ശാരിബാ എന്ന പേരിൽ അറിയപ്പെടുന്നു. വിഷഹരമാണ്. വാതരക്തം, ത്വക്രോഗം, കുഷ്ഠം, സിഫിലിസ്, മൂത്രാശയരോഗങ്ങൾ എന്നിവ ശമിക്കും, രക്തത്തെ ശുദ്ധീകരിക്കും. കഫപിത്തവികാരങ്ങൾ ശമിപ്പിക്കും. ലൈംഗികാസക്തി വർദ്ധിപ്പിക്കും.

ഔഷധഗുണങ്ങൾ

നറുനീണ്ടി, കൊത്തമല്ലി, ജീരകം ഇവ സമം ഉണക്കിപ്പൊടിച്ച് ഉണ്ടശർക്കര ചേർത്തിടിച്ച് നെല്ലിക്കാപ്രമാണം കാലത്തും വൈകിട്ടും രസായനം പോലെ കഴിച്ചു ശീലിക്കുന്നത്. മേൽപറഞ്ഞ എല്ലാവിധ രോഗങ്ങൾക്കും ഫലപ്രദമാണ്.

നറുനീണ്ടി അരിഞ്ഞ് പാലുകാച്ചി കഴിക്കുന്നത് രക്തശുദ്ധിക്കു നന്നാണ്. കൊച്ചുകുട്ടികൾക്ക് നറുനീണ്ടിയും തെറ്റിപ്പൂവും തേങ്ങാപ്പീരയും ചേർത്തിടിച്ച് തിളപ്പിച്ചു കാച്ചി അതിൽ നിന്നു കിട്ടുന്ന ഉരുക്കുവെളിച്ചെണ്ണ ദേഹത്തു തേച്ചു കുളിപ്പിക്കുന്നത് എല്ലാ വിധ കരപ്പനും വിശേഷമാണ്.

നറുനീണ്ടിയും ചന്ദനവും അരച്ച് ദേഹത്തു തേക്കുന്നത്. ശരീരത്തുണ്ടാകുന്ന രക്തവാതജന്യമായ പുകച്ചിലിനെ ശമിപ്പിക്കും. അമൃതും നറുനീണ്ടിയും ചുക്കും കൂടി കഷായം വെച്ച് 20 മില്ലി വീതം ദിവസവും കഴിക്കുന്നത് ചർമ്മരോഗത്തിനു വിശേഷമാണ്.

English Summary: Naruneendi increases sexual desire
Published on: 28 September 2023, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now