പാല്‍ ഏറെ പോഷകസമ്പുഷ്ടമായ പാനീയമാണ്. കാല്‍സ്യത്തിന്റെ കലവറ കൂടിയാണ് ഇത്‍. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. എന്നാല്‍ പാല്‍ ചൂടോടെ കുടിക്കണോ അതോ തണുപ്പിച്ചു കുടിക്കണോ ?
പാല്‍ പാസ്ചറൈസ് ചെയ്താണ് നമ്മുടെ കൈയിലെത്തുന്നത്. ഇതില്‍ മൈക്രോ നൂട്രിയന്റുകളുകളും ഇലക്ട്രോലൈറ്റുകളുമുണ്ട്. തണുത്ത പാല്‍ രാവിലെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം രാത്രിയിലെ പാല്‍കുടി ചിലപ്പോള്‍ ദഹനപ്രശ്നം ഉണ്ടാക്കാം.
മറ്റൊരു വസ്തുത തണുപ്പിച്ച പാല്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നതാണ്. തണുപ്പിച്ച പാലിലെ കാത്സ്യം ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കും. ഇതാണ് ഭാരം കുറയ്ക്കാന്‍ കാരണമാകുന്നത്.
എന്നാല്‍ ചൂടു പാലും ഒട്ടും മോശമല്ല. പക്ഷേ കാലാവസ്ഥ കൂടി പരിഗണിച്ചു വേണം ചൂടു പാല്‍ കുടിക്കാന്‍. ചൂടു പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ചൂടു പാലിലെ മെലാടോണിൻ, അമിനോ ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്.