Updated on: 29 September, 2023 2:27 PM IST
Neem not only provides health; It also has side effects

അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഔഷധ സസ്യങ്ങളിൽ ഒന്നാണ് വേപ്പ്, എന്നാൽ ഏത് സസ്യത്തെയും പോലെ, അതിനും പാർശ്വഫലങ്ങളുണ്ട്. ഇത് ശരിയായി ഉപയോഗിക്കുന്നതിനും ദോഷവശങ്ങൾ തടയുന്നതിനും ഇതിൻ്റെ പാർശ്വഫലങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ചർമ്മത്തിൻ്റേയും മുടിയുടേയും സംരക്ഷണത്തിന് വേണ്ടി ഇത് ഉപയോഗിക്കുന്നതിന് പ്രശ്നം ഇല്ല. എന്നാൽ ചില ആളുകൾ വേപ്പെണ്ണ ആന്തരികമായി ഉപയോഗിക്കുന്നു, ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് കഴിക്കുമ്പോൾ, പ്രത്യേകിച്ച് വേപ്പെണ്ണ കഴിക്കുമ്പോൾ നാം അതീവ ജാഗ്രത പാലിക്കണം.

എന്താണ് വേപ്പ്?

ആയുർവേദം, ഹോമിയോപ്പതി, യുനാനി തുടങ്ങിയ ഇന്ത്യൻ ഔഷധങ്ങളുടെ എല്ലാ രൂപങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് വേപ്പ്, കൂടാതെ പല പ്രധാന ഇന്ത്യൻ ഹെർബൽ ഫോർമുലേഷനുകളിലും വേപ്പ് അടിസ്ഥാന ഘടകമായി അടങ്ങിയിരിക്കുന്നു. വേപ്പെണ്ണ, വേപ്പിൻ പൊടി, വേപ്പിൻ നീര് എന്നിവയുടെ രൂപത്തിലാണ് നമ്മൾ വേപ്പ് ഉപയോഗിക്കുന്നത്.

വേപ്പിന്റെ 6 പ്രധാന പാർശ്വഫലങ്ങൾ

1. വേപ്പ് അലർജി

വേപ്പിലയോട് അലർജിയുള്ള അധികമാരും ഇല്ല. എന്നാൽ വേപ്പില കഴിച്ചയാൾക്ക് അലർജി വന്നിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. വേപ്പ് ടൂത്ത് ബ്രഷ് ഉപയോഗിച്ചതിന് ശേഷം വളരെ അപൂർവ്വമായി ചില ആളുകൾക്ക് ചുണ്ടുകളിൽ ലുക്കോഡെർമ അനുഭവപ്പെടാറുണ്ടെന്നും പറയപ്പെടുന്നു, വേപ്പ് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് നിർത്തിയാൽ ഇത് മാറും.

2. ആന്റിഫെർട്ടിലിറ്റി പ്രോപ്പർട്ടീസ്

വേപ്പിന്റെ പുറംതൊലി, വേപ്പിൻ പൂക്കൾ, വേപ്പെണ്ണ എന്നിവയുൾപ്പെടെ വേപ്പിന്റെ എല്ലാ ഭാഗങ്ങളിലും ആന്റിഫെർട്ടിലിറ്റി ഗുണങ്ങളുണ്ട്, അതിനാൽ നിങ്ങൾ ഗർഭധാരണത്തിന് ശ്രമിക്കുകയാണെങ്കിൽ, വേപ്പ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ വേപ്പ് ഉൽപന്നങ്ങൾ കഴിക്കുന്നത് നിർത്തിയാൽ ഫെർട്ടിലിറ്റി വിരുദ്ധ പ്രോപ്പർട്ടി ഉടനടി പഴയപടിയാകും.

3. ഗർഭകാലത്ത്

ഗർഭാവസ്ഥയിൽ വേപ്പിൻ സത്ത് ഏതെങ്കിലും രൂപത്തിൽ കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് ഗർഭച്ഛിദ്രത്തിന് കാരണമാകും. നിങ്ങൾ ഗർഭിണിയാണെങ്കിൽ അല്ലെങ്കിൽ ഗർഭധാരണത്തിന് ശ്രമിക്കുന്നുണ്ടെങ്കിൽ ഇത് പൂർണമായും ഒഴിവാക്കണം.

4. വൃക്കസംബന്ധമായ രോഗം

ഏതെങ്കിലും ചേരുവകൾ പോലെ, വേപ്പിൻ സത്ത് പതിവായി കഴിക്കുമ്പോൾ അത് വൃക്ക രോഗം ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണമാകും, ഇത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങൾ ദീർഘകാലത്തേക്ക് വേപ്പ് അടിസ്ഥാനമാക്കിയുള്ള സത്ത് കഴിക്കാൻ പദ്ധതിയിടുമ്പോൾ, നിങ്ങളുടെ ശരീരപ്രകൃതിയെ അടിസ്ഥാനമാക്കി ശരിയായ ഡോസേജിനായി ഒരു നല്ല ആയുർവേദ ഡോക്ടറുടെ ഉപദേശം തേടുക.

5. വേപ്പെണ്ണ വിഷബാധ

കൊച്ചുകുട്ടികൾക്ക് വേപ്പെണ്ണ നൽകരുത്. ജലദോഷം, ചുമ, വയറുവേദന, വിരമരുന്ന് എന്നിവയ്ക്കുള്ള വീട്ടുവൈദ്യമായി ഇത് ഉപയോഗിക്കുന്നു. എന്നാൽ ഇത് ഉഫയോഗിക്കരുത്.

6. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള ഒരു പരമ്പരാഗത പ്രതിവിധിയായി വേപ്പിൻ സത്ത് ഉപയോഗിക്കുന്നു, ഇത് ഗവേഷണത്തിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ക്ലിനിക്കൽ മേൽനോട്ടത്തിലാണ് ചെയ്യേണ്ടത്, കാരണം നമ്മൾ ഒരേ സമയം വേപ്പിൻ സത്തും പ്രമേഹ മരുന്നും കഴിക്കുമ്പോൾ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും തലകറക്കത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വേപ്പിൻ സത്ത് കഴിക്കുന്നുവെങ്കിൽ ചെയ്യുന്നതിന് മുമ്പായി ഡോക്ടറോട് ചോദിച്ചിട്ട് മാത്രം ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: കട്ടിയുള്ള ഇടതൂർന്ന മുടിയ്ക്ക് ഈ ഹെയർ പായ്ക്ക് ഉപയോഗിക്കാം

English Summary: Neem not only provides health; It also has side effects
Published on: 29 September 2023, 02:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now