Updated on: 22 June, 2023 11:59 PM IST
നോനി

WHO (World Health Organization)യുടെ കണക്കിൽ രോഗികളായിട്ടുള്ളവരിൽ അധികം പേരും ശരിയായ ജീവിതരീതി അനുവർത്തിക്കാത്തവരും, പോഷകാഹാരം കൃത്യമായ അളവിൽ ലഭിക്കാത്തവരുമാണ്. മനുഷ്യശരീരത്തിന് 190-ൽ പരം പോഷകങ്ങൾ ദിനംപ്രതി കിട്ടിക്കൊണ്ടിരിക്കണം. ധാന്യകം, കൊഴുപ്പ്, വിറ്റാമിൻസ്, മിനറൽസ്, മാംസ്യം, ജലം എന്നീ സംയുക്തങ്ങൾ ഇന്ദ്രിയങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. നോനിയിൽ 212-ൽപ്പരം പോഷകങ്ങളും, 17-ൽപ്പരം വിവിധ അമിനോ ആസിഡുകൾ, ക്ഷാര കല്പകങ്ങൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

നോനിയിലെ xeronine എന്ന alkaloid ശരീരകോശങ്ങളെ നേരിട്ട് സ്വാധീനിക്കുന്നു. കോശഭിത്തിയിലുള്ള സുഷിരങ്ങളെ വികസിപ്പിച്ച് കൂടുതൽ പോഷകങ്ങൾ, കടത്തിവിടുകയും രോഗം ബാധിച്ച കോശത്തിൽ നിന്നും വിഷാംശങ്ങൾ, മാലിന്യങ്ങൾ, അണുക്കൾ എന്നിവ പുറന്തള്ളി അവയെ പുനർനിർമ്മാണം ചെയ്യുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു.

കുടുംബത്തിലെല്ലാവർക്കും അവിശ്വസനീയമായ ആഹാരാനുബന്ധമാണ് നോനി. ശരീരത്തിന് പ്രായം കൂടി വരുമ്പോൾ വളർച്ചാഘടകങ്ങളുടെ (ഹോർമോണുകൾ) നിർമ്മാണം കുറഞ്ഞുവരികയും, നമ്മുടെ കോശങ്ങൾ പുനർനിർമ്മിക്കുവാനും പുതുജീവൻ നൽകുവാനുമുള്ള കഴിവുകൾ കാര്യക്ഷമമല്ലാതാവുകയും ചെയ്യുന്നു. ശരിയായ കോശധർമ്മങ്ങൾക്കും, ശരീര പരിപാലന പ്രവർത്തനങ്ങൾക്കും ശക്തിവത്തായ പുനർജീവൻ നൽകാനുള്ള കോശതലത്തിൽ ശ്രേഷ്ഠമായ വസ്തുവാണ് നോനി. ശരീരത്തിൽ കടന്നുകൂടിയിട്ടുള്ള രാസവസ്തുക്കളേയും വിഷാംശങ്ങളേയും നോനി ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു. കോശപാളിയിലെ ചെറുസുഷിരങ്ങളെ തുറന്ന് ആഹാരത്തിൽ നിന്നുള്ള പോഷകഘടകളുടേയും, മരുന്നുകളുടേയും ആഗിരണം സുഗമമാക്കുന്നു.

നോനി നമ്മുടെ രോഗപ്രവർദ്ധിപ്പിച്ച് വൈറസ്, ബാക്ടീരിയ എന്നിവയുടെ ആക്രമണത്തിൽ നിന്ന് ശരീരത്തെ രക്ഷിക്കുന്നു. നോനി നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കുന്ന വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മനഃസംഘർഷത്തെ ഇല്ലാതാക്കുന്നതും, പാർശ്വഫലങ്ങളില്ലാത്തതെന്ന് തെളിയിക്ക പ്പെട്ടിട്ടുള്ളതുമായ വേദനാസംഹാരിയും കൂടിയാണ് നോനി. ഈ ഭക്ഷ്യ അനുബന്ധം വർദ്ധിച്ചശക്തി, ഉത്തേജനം, ബലം, സഹന ശക്തി എന്നിവ പ്രദാനം ചെയ്യുന്നു. നമ്മുടെ ചർമ്മം, നഖവളർച്ച, തലയോട്, കോശമേൻമ എന്നിവയെ അഭിവൃദ്ധിപ്പെടുത്തുന്നു.

നോനി ഓർഗാനിക്കും പ്രകൃതിദത്തവുമാണ്. നോനിയിൽ യാതൊരുവിധ കെമിക്കൽസും അടങ്ങിയിട്ടില്ല. വ്യത്യസ്ത വയസ്സും, ആരോഗ്യസ്ഥിതിയും, വിവിധരോഗങ്ങളാൽ അവശതയനുഭവിക്കുന്ന എല്ലാ ആളുകൾക്കും നോനി ഒരു കേശാധിഷ്ഠിതാഹാരമാണ്.

English Summary: Noni best food for human being
Published on: 22 June 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now