പൊതുവെ എല്ലാവരും ഇഷ്ടപെടുന്ന ഒരു ഇലക്കറിയാണ് ചീര. പോഷകമൂല്യത്തിൻറെ കാര്യത്തിലും മുന്നിലാണ്. കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ എന്നിവ ചീരയിൽ ധാരാളമടങ്ങിയിട്ടുണ്ട്. ചീരയിൽ ചുവന്ന ചീരയാണ് അധികവും കണ്ടുവരുന്നത്. നിറത്തിലും രുചിയിലും ഗുണത്തിലും എല്ലാം ഒന്നാമന്‍. ഇലക്കറികളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചീര ഉപയോഗിച്ച് ജൂസ് ഉണ്ടാക്കി കുടിക്കുന്നതും വളരെ നല്ലതാണ്.
ചീര കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ കുറിച്ചറിയാം.
ചീര കൃഷി ചെയ്യുന്ന തുടക്കക്കാര്‍ അറിയാൻ
* ചീരയില്‍ കലോറിയുടെ അളവ് കുറവാണ് അതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഉയര്‍ന്ന പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും ചീര നല്‍കുന്നു.
* ചീരയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ മികച്ച ആരോഗ്യം നിലനിർത്താം.
* ചീരയില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ബലത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.
* ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ചീര കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
*ചീരയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. അങ്ങനെ യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ ചീര സഹായിക്കുന്നു.
* വയറ്റിലെ അള്‍സറിനുള്ള ഉത്തമ പ്രതിവിധിയാണ് ചീര. ഇത് ആമാശയത്തെ ശുദ്ധീകരിക്കുകയും ദഹന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു.
ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണമുള്ളതുകൊണ്ട് ശരീരത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള വീക്കവും കുറയ്ക്കാന്‍ ചീരയ്ക്ക് ശക്തിയുണ്ട്.