തണ്ണിമത്തന്റെ കുരുവിൽ 34 ശതമാനം മാംസ്യവും 52 ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതിൽ നിന്നു വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധവാഹിയും സ്വാദിഷ്ടവുമാണ്. പാചകത്തിനായും, വിളക്കെണ്ണയായും ഇതുപയോഗിക്കുന്നു. ഇതിന്റെ കുരുവിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു പദാർഥത്തിന് രക്തധമനികളെ വികസിപ്പിക്കാൻ കഴിയു മെന്നും ഉയർന്ന രക്തസമ്മർദത്തെ കുറയ്ക്കാൻ കഴിയുമെന്നും പ്രകൃതി ചികിത്സകർ കരുതുന്നു.
ഫലങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിട്ടുള്ളമാണ് തണ്ണിമത്തൻ, പൊട്ടാസ്യത്തിന്റെ അംശം കൂടുതലുള്ളതു കൊണ്ടും താരതമ്യേന ഊർജം കുറവായതുകൊണ്ടും ഭയാശങ്കകൾ കൂടാതെ പ്രമേഹരോഗികൾക്കും, രക്തസമ്മർദം കൂടുതലുള്ളവർക്കും കഴിക്കാവുന്ന ഒരു ഫലമാണിത്. മൂത്രതടസ്സവും മൂത്രാശയ സംബന്ധ മായ കല്ലുകൾ നീക്കാനും സുരക്ഷിതമായ ഒരു നല്ല പാനീയമായി തണ്ണി മത്തൻ ചാറ് ഉപയോഗിക്കാൻ പ്രകൃതിചികിത്സയിൽ വിധിയുണ്ട്. ഗന്ധകത്തിന്റെ അംശം താരതമ്യേന കൂടുതലുണ്ടെങ്കിലും തണുത്ത സൗമ്യാഹാരങ്ങളുടെ പട്ടികയിലാണ് ആയുർവേദം തണ്ണിമത്തനെ ഉൾപെടുത്തിയിരിക്കുന്നത്.
പിത്താഹാരം, കുത്ത്, പിപാസനാദി ശമനി, പോഷണാഹാരം എന്നൊക്കെയുള്ള സാമാന്യ വിശേഷണങ്ങളും, ശരീരം പുനരുജ്ജീവന പ്രക്രിയയിൽ തണ്ണിമത്തൻ ശീതളമായ സ്വാധീനം ചെലുത്തുന്നുവെന്നും മനസ്സിനേയും ശരീരത്തേയും ഉന്മേഷഭരിതമാക്കുന്നു എന്നു തുടങ്ങി ആയുർവേദം അനേകം അപദാനങ്ങൾ തണ്ണിമത്തന് നൽകു ന്നുണ്ട്. പുതിയതോ കൂടുതലോ ആയ അറിവുകൾ ലഭിക്കുന്നതുവരെ ഇതു നാം സ്വീകരിക്കുക. എന്തെന്നാൽ പഴങ്ങളെക്കുറിച്ച് അധിക ഗവേഷ ണങ്ങളൊന്നും തന്നെ ഇവിടെ നടക്കുന്നില്ല.