Updated on: 25 May, 2021 12:00 PM IST
ഒലിവ് ഓയിൽ

ഏറെ ആരോഗ്യദായകമായ എണ്ണയാണ് ഒലീവ് ഓയൽ. ഒരു ടീസ്പൂൺ ഒലീവ് ഓയിൽ നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം ആൻറി ആക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ഒലീവ് ഓയിൽ ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്നു. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യുമ്പോൾ മുഖത്തെ കറുത്ത പാടുകൾ അകലുകയും, ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു. 

കൂടാതെ ഒലീവ് ഓയിൽ ഉപയോഗം ചർമ്മ കോശങ്ങളിലേക്ക് ഇറങ്ങി ചർമത്തിന് നിറം നൽകുകയും ചെയ്യുന്നു. ഒലീവ് ഓയിലിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ഒലിവ് ഓയിലിൽ പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൻറെ ഉപയോഗം നമ്മുടെ ശരീരഭാരം വർദ്ധിപ്പിക്കില്ല. കൂടാതെ കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു.

ഒലിവ് ഓയിലിന്റെ മറ്റു ഗുണങ്ങൾ

1. പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഒലീവ് ഓയൽ ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

2. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ഇവയുടെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

3. ഓർമ്മശക്തി വർദ്ധനവിന് ഒലീവ് ഓയിൽ ഉപയോഗം നല്ലതാണെന്ന് പല പഠനങ്ങളിലൂടെയും കണ്ടെത്തിയിരിക്കുന്നു.

4. ഒലീവ് ഓയിലിൽ കാൽസ്യം ഉള്ളതിനാൽ ഇവ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തെ മികച്ചതാകുന്നു.

5. ഒരു കപ്പ് ഇളംചൂടുവെള്ളത്തിൽ അര ടീസ്പൂൺ ചെറു നാരങ്ങ പിഴിഞ്ഞതും, ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് ദിവസവും വെറും വയറ്റിൽ കഴിച്ചാൽ അമിതവണ്ണവും, വയറും കുറയും.

6. ഒലിവ് ഓയിൽ ഉപയോഗം ദഹനപ്രക്രിയ സുഗമമാക്കുന്നു. കൂടാതെ ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നു.

7. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുവാൻ ഒലിവ് ഓയിലിന്റെ നിത്യ ഉപയോഗം നല്ലതാണ്

8. രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ ദിവസവും കഴിക്കുന്നത് പ്രമേഹസാധ്യത ഇല്ലാതാക്കുന്നു.

9. കേശ സംരക്ഷണത്തിനും ഒലിവ് ഓയിൽ ആണ് മികച്ചത്. ഇതിൻറെ മിതമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നു.

10. ശിശു സംരക്ഷണത്തിനും ഏറ്റവും മികച്ചത് ഒലിവ് ഓയിൽ ആണ്. ബേബി മസാജിന് ഒലീവ് ഓയിൽ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് കുട്ടികളിൽ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകില്ല.

Olive oil is one of the healthiest oils. Consuming a teaspoon of olive oil daily is very good for health. Olive oil, which is rich in antioxidants, is good for both skin and hair care. When applied on the face and massaged, it removes dark spots on the face and maintains the natural glow of the skin. In addition, the use of olive oil penetrates into the skin cells and adds color to the skin. Applying a little turmeric powder in olive oil on the face eliminates acne problems. Olive oil is rich in minerals such as potassium, sodium, iron and calcium.

മാത്രവുമല്ല ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒലിയിക് ആസിഡ് കുഞ്ഞുങ്ങളുടെ ചർമത്തിലെ ചില പാളികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ കുട്ടികളുടെ മുടി കൂടുതൽ മിനുസപ്പെടുത്താനും ഒലീവ് ഓയിൽ ആണ് മികച്ചത്.

English Summary: Olive oil is one of the healthiest oils. Consuming a teaspoon of olive oil daily is very good for health
Published on: 25 May 2021, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now