Updated on: 6 November, 2022 11:39 PM IST
ഒരുപിടി നട്ട്സ്

ഗുണങ്ങളേറെയാണ് കശുവണ്ടി പരിപ്പിന്

കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. നീലക്കടലയിലും കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയ സംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.

പിസ്ത ചില്ലറക്കാരനല്ല

പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങൾ മാത്രമല്ല, ചർമ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈ ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, സ്ലാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്കത്തിന്റെ പ്രവർത്തനം ശക്തമാക്കും.

ഈന്തപ്പഴം കഴിച്ചാൽ

ലോകം മുഴുവനായി ഏകദേശം 600 ത രത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്. അറബ്യൻ രാജ്യങ്ങളിലും മുസ്ലിം സമുദായത്തിന്റെ ഇടയിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പുതുറക്കാനും ഉപയോഗിക്കുന്നു.ഈന്തപ്പഴത്തിൽ ധാരാളം അന്നജവും മിനറൽസും നാരുകളും ആന്റി ഓക്സിഡന്റും ഉണ്ട്. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം, ശരീരഭാരം വർദ്ധിപ്പിക്കൽ തുടങ്ങി പല ഗുണങ്ങളുമുള്ള ഒന്നാണ് ഈന്തപ്പഴം. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും കുറഞ്ഞവയുമാണ്.

ബദാം കഴിച്ചാൽ

ബദാമിൽ കോപ്പർ, അയണ്, വൈറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും. ഇതു വിളർച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്. വിളർച്ചയുള്ളവർ ദിവസവും ബദാം കുതിർത്തു കഴിക്കുക. കുട്ടികൾക്ക് ബദാം ദിവസവും കൊടുക്കുന്നത് ബുദ്ധിശക്തി വർദ്ധിക്കാൻ വളരെ നല്ലതാണ്. തടികുറയ്ക്കാൻ വളരെ ബദാം. ഇതിലെ ആരോഗ്യകര മാർബറും പ്രോട്ടീനുമെല്ലാം വിശപ്പു കൂട്ടാൻ സഹായിക്കുന്നു.

English Summary: one handfull of nuts is good for heart
Published on: 06 November 2022, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now