ഒരു സ്ത്രീ ഗർഭവതിയാണോ എന്നറിയുന്നതിന് കൊടുത്തൂവ സഹായിക്കും; സ്ത്രീയുടെ മൂത്രം ഒരു ഗ്ലാസ്സിലെടുത്ത് കൊടുത്തൂവയിലകൾ അതിലിട്ടു വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഇലകളുടെ പുറത്തുള്ള പരുപരുത്ത ഭാഗങ്ങളിൽ രക്തവികലർന്ന പരാഗം പിടിച്ചിരിക്കുന്നതായി കാണുകയാണെങ്കിൽ ഗർഭവതിയാണെന്നും കാണാത്തപക്ഷം ഗർഭവതിയല്ലെന്നും തീരുമാനിക്കാം.
ബഹുവർഷി സസ്യമാണ് കൊടുത്തൂവ
ഒരു സദാഹരിത ബഹുവർഷി സസ്യമാണ് കൊടുത്തൂവ, ആരോഹി സസ്യമെങ്കിലും കയറ്റം കൊടുത്തു വളർത്തിയില്ലെങ്കിലും ഇത് നിലത്തു പടർന്നു വളരും. സസ്യത്തിന്റെ എല്ലാ ഭാഗത്തും രോമങ്ങളുണ്ട്. ആണ്ടിൽ എല്ലാ കാലത്തും പൂക്കളുണ്ടാകും. മഞ്ഞ നിറമുള്ള പൂക്കൾ ഏറെ ആകർഷകമല്ലെങ്കിലും, പൊതുവേ കായിക ആകർഷണീയതയുള്ള സസ്യമാണ് കൊടുത്തുവ. ഇതിന്റെ കായ്കൾക്ക് മൂന്ന് അറകളുണ്ട്. കായ് വിളഞ്ഞു പാകമാകുമ്പോൾ ഇതിനുള്ളിലെ ഗോളാകൃതിയുള്ള വിത്തുകൾ ശേഖരിച്ചു പാകാനുപയോഗിക്കാം
വൻതോതിൽ മായം
കൊടുത്തൂവ വേരിനൊപ്പം നാടൻ ചൊറിയണത്തിന്റെ വേര് വൻതോതിൽ മായം ചേർത്തു കാണുന്നു. എന്നാൽ ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ മായം തിരിച്ചറിയാം. ചൊറിയണം ശരിക്കുമൊരു വള്ളിച്ചെടിയാണ്. ഇതിന്റെ വേരും തണ്ടും ഒടിച്ചാൽ വഴങ്ങി ഒടിയുകയേ ഉള്ളു. എന്നാൽ കൊടുത്തൂവ കുറേക്കൂടി ബലിഷ്ഠമായ തണ്ടുള്ള ഏറെ പടരാത്ത വള്ളിച്ചെടിയാണ്. ഇതിന്റെ തണ്ട് ശബ്ദത്തോടെ നന്നായി ഒടിയും
വേരിനൊപ്പം തണ്ടും ഇലയും ഉണ്ടെങ്കിൽ കൊടുത്തൂവയും നാടൻ ചൊറിയണവും തമ്മിൽ എളുപ്പം തിരിച്ചറിയാം. ചൊറിയണത്തിന്റെ ഇല താരതമ്യേന വലിപ്പമേറിയതാണ്. മാത്രമല്ല ഇതിന്റെ ഇലയ്ക്ക് ഹരിതാഭ ഏറിയിരിക്കും, ഏറെക്കുറെ ഇരുണ്ട പച്ചനിറമായിരിക്കും. കൊടുത്തൂവയുടെ ഇല താരതമ്യേന ചെറുതായിരിക്കും; ഇലയ്ക്ക് ഇളം പച്ച നിറം ആയിരിക്കും.
ഉപയോഗം
തൊട്ടാലുടൻ ദേഹമാസകലം ചൊറിച്ചിലുണ്ടാക്കുന്നതു കൊണ്ട് നാട്ടിൻപുറത്ത് ചൊറുതനമെന്നും ആയുർവേദത്തിൽ ദുസ്പർശ, ദുരാലഭ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അർശസ്സിന് അതീവ നന്നാണ്. തലചുറ്റൽ വന്നു വിയർത്തു ബോധമറ്റു താഴെ വീഴുന്ന അഥവാ താഴെ വീഴുമെന്നു തോന്നുന്ന ഭ്രമം എന്ന രോഗത്തിന് ദുരാലഭ സമൂലം അരച്ച് 6 ഗ്രാം വീതം എടുത്ത് പശുവിൻ പാലിലോ നെയ് ചേർത്ത് ചാലിച്ചോ ദിവസവും രണ്ടു നേരം കഴിക്കുന്നത് അതിവിശേഷമാണ്. കൊടുത്തൂവ പാൽക്കഷായമാക്കിയോ കഷായം വെച്ചിട്ടു വേരു തന്നെ കല്ക്കമാക്കി നൊച്ചിയോ ടേബിൾസ്പൂൺ വീതം കാലത്തും വൈകിട്ടും കഴിച്ചു ശീലിക്കുന്നത് മേൽപ്പറഞ്ഞ രോഗത്തിന് ഏറ്റവും നന്നാണ്.
കടുക്ക, കൊടുത്തൂവവേര്, കല്ലൂർവഞ്ചി, ഞെരിഞ്ഞിൽ ഇവ സമമെടുത്ത് കഷായം വെച്ച് തേൻ മേമ്പൊടിയാക്കി 30 മില്ലി വീതം കാലത്തും വൈകിട്ടും കഴിക്കുന്നതു നന്നാണ്.
മുന്തിരിങ്ങ, കൊടുത്തൂവവേര് സമൂലം, ചെറുതിപ്പലി എന്നിവ സമമായെടുത്ത് പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുന്നത് ശ്വാസ കോശരോഗങ്ങൾ, ചുമ ഇവയ്ക്കു നന്നാണ്.