Updated on: 24 April, 2021 5:49 PM IST

30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് പലകപ്പയ്യാനി. ഈ മരത്തിന് ശാഖകൾ കുറവാണ്. കാഴ്ചയിൽ ഒറ്റത്തടി വൃക്ഷമായി വളരുന്നു. ജനുവരി അവസാനം മുതൽ ഏപ്രിൽ വരെയാണ് പൂക്കാലം. അഞ്ചു ദളങ്ങളും 10 കർണ്ണങ്ങളും ആണ് പൂക്കൾക്ക് ഉള്ളത്. മരത്തിൻറെ കായ്കൾ അര മീറ്റർ നീളത്തിൽ വളരുന്നു. വിത്തിന് ജീവനക്ഷമത കുറവായതിനാൽ വംശവർധനവ് കുറവാണ്. വള്ളം, കളിപ്പാട്ടങ്ങൾ,പാക്കിങ് പെട്ടികൾ എന്നിവയുടെ നിർമാണത്തിന് ഇത് ഉപയോഗപ്പെടുത്തുന്നു.

ഇതിൻറെ തടി ചിതലുകൾ ആക്രമിക്കില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇതിൻറെ ഇല, വേര്, പൂക്കൾ,കായ്കൾ എല്ലാംതന്നെ ഔഷധയോഗ്യമാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ പലകപ്പയ്യാനി ധാരാളമായി കാണപ്പെടുന്നു. ധാരാളം മഴ ലഭിക്കുന്ന നീർവാർച്ചയുള്ള മണ്ണാണ് ഇതിൻറെ കൃഷിക്ക് അനുയോജ്യം. കായ പൊട്ടി വിത്ത് പുറത്തു വരുന്നതിനു മുൻപ് കായ ശേഖരിക്കണം. അതിസാരം, വ്രണങ്ങൾ എന്നിവയ്ക്ക് മരുന്നായി ഉപയോഗപ്പെടുത്തുന്നു. വാളുകൾ പോലുള്ള ഇതിൻറെ കായ്കളാണ് മരത്തിൻറെ പ്രത്യേകത. വെള്ളപ്പാതിരി എന്ന പ്രാദേശിക പേരിൽ ഇത് അറിയപ്പെടുന്നു.

വെള്ളം കെട്ടിനിൽക്കാത്ത ഏതൊരു പ്രദേശത്തും ഈ മരം നന്നായി വളരുന്നു. പലക ആകൃതിയിലുള്ള നീണ്ടു പരന്ന കായ്കൾ വിളഞ്ഞു കഴിഞ്ഞാൽ പൊട്ടി വിത്തുകൾ പറന്നു പോകുന്നതിനു മുൻപായി കായ്കൾ പറിച്ച് വെയിലിൽ ഉണക്കി പൊട്ടിച്ച് വിത്തുകൾ ശേഖരിച്ച് വെക്കാം. ഈ വിത്തുകൾ മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പോളി ബാഗുകളിൽ നേടാം. പോളി ബാഗുകളിൽ നിന്ന് രണ്ടു മാസം പ്രായമായ തൈകൾ തോട്ടത്തിൽ നടുന്നതിനായി ഉപയോഗിക്കാം.

ഒന്നരയടി ആഴത്തിലും സമചതുരത്തിലും 15 അടി അകലത്തിലുമായി തയ്യാറാക്കിയ കുഴികളിൽ 10 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടതിനുശേഷം മേൽമണ്ണ് നിറച്ച മൂടി അതിനുമുകളിൽ ഒരു ചെറിയ കൈ കുഴി കുത്തി അതിൽ ചെടി നടുക. വേനൽക്കാലത്ത് ആഴ്ചയിൽ ഒരിക്കൽ ജലസേചനം നിർബന്ധം. ശരീരത്തിൽ തണുപ്പിക്കുന്നതിനും ദാഹശമനത്തിനും ഇത് ഇട്ട് തിളപ്പിച്ച വെള്ളം വളരെ നല്ലതാണ്.

Palakapayyani is a plant that grows up to 30 m tall. This tree has few branches. It grows as a solitary tree in appearance. Flowering period is from late January to April. The flowers have five petals and 10 petals. The fruit of the tree grows to a length of half a meter. Seed viability is low and reproduction is low. It is used in the manufacture of boats, toys and packing boxes. It is important to note that its wood does not attack lice. Its leaves, roots, flowers and fruits are all medicinal. Palkapayyani is abundant in India, Sri Lanka and Myanmar. It is suitable for cultivation in well drained and well drained soils. The berry should be collected before the seeds emerge. Used as a medicine for diarrhea and ulcers. The tree is characterized by its sword-like fruits. It is also known locally as Vellapathiri.

പ്രസിദ്ധമായ പല ദാഹശമനികളിലും ഇതൊരു ചേരുവയാണ്. ഇതിൻറെ കാതൽ പ്രകൃതിദത്തമായ കളർ നിർമിക്കുന്നതിനും ഭക്ഷ്യോൽപ്പന്നങ്ങളിലും വ്യവസായിക ആവശ്യങ്ങൾക്കും വേണ്ടിയും ഉപയോഗപ്പെടുത്തുന്നു.

English Summary: Palakapayyani is a plant that grows up to 30 m tall. This tree has few branches. It grows as a solitary tree in appearance
Published on: 24 April 2021, 05:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now