Updated on: 4 March, 2022 3:24 PM IST
പ്രമേഹത്തിനും വിളർച്ചയ്ക്കും പനം കിഴങ്ങ് പൊടിച്ച് കഴിച്ച് നോക്കൂ...

കേരളത്തിന് അത്രയേറെ പരിചിതമല്ലെങ്കിലും തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയവർ തീർച്ചയായും കണ്ടിട്ടുള്ളതും രുചിച്ച് നോക്കിയിട്ടുള്ളതുമായ വിഭവമാണ് പനം കിഴങ്ങ്. എല്ലാവരും നിത്യോപയോഗമായി കരുതാറില്ലെങ്കിലും, ശരീരഭാരമോ കൊഴുപ്പോ ഉയർത്താതെ ശരീരത്തിലേക്ക് പോഷകങ്ങൾ എത്തിക്കുന്ന പനംകിഴങ്ങിനെ കുറിച്ച് അറിഞ്ഞാൽ തീർച്ചയായും ഇനി അടുക്കളയിലും തീൻമീശയിലും ഈ കിഴങ്ങ് സ്ഥിരസാന്നിധ്യം ഉറപ്പാക്കുമെന്നത് തീർച്ചയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഏത് കാലാവസ്ഥയിലും ചക്കരക്കിഴങ്ങ് കൃഷി ചെയ്യാം; എളുപ്പമാണ്

ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന പനം കിഴങ്ങ് ചെടിയുടെ കാണ്ഡം പോലെയാണ് പുറമേ കാണപ്പെടുന്നത്. എന്നാൽ, വേവിച്ചും മറ്റും കഴിച്ചാൽ വളരെ സ്വാദിഷ്ടമായ വിഭവമാണിത്.

പ്രമേഹരോഗികൾക്ക് വരെ ആശ്വാസം നൽകുന്ന അത്ഭുത ഗുണങ്ങളടങ്ങിയ പനം കിഴങ്ങിനെ കുറിച്ച് അറിയാത്തവർക്ക് ഈ വിവരങ്ങൾ പ്രയോജനപ്പെടും.
കിഴങ്ങുകൾ വളരെ അന്നജം ഉള്ളതാണെന്ന് പറയുമെങ്കിലും, ഈന്തപ്പന കിഴങ്ങുകൾ വ്യത്യസ്തമാണ്. അവ സുരക്ഷിതവും പലപ്പോഴും പ്രമേഹരോഗികൾക്ക് പോലും ശുപാർശ ചെയ്യുന്നതുമാണ്. എങ്ങനെയെന്ന് നോക്കാം.
അന്നജത്തിന്റെ കലവറയാണ് പനംകിഴങ്ങ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ ദഹനവ്യവസ്ഥയ്ക്കും ഇത് ഗുണപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങ് വിളയിലെ താരങ്ങൾ

കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ പനം കിഴങ്ങിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. പനം കിഴങ്ങ് ശരീരത്തിന് എങ്ങനെ ഗുണകരമാകുന്നുവെന്നും അത് എങ്ങനെയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നുമാണ് ചുവടെ വിവരിക്കുന്നത്.

ഫൈബറുടെ കലവറ

ഫൈബർ ധാരാളമടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും. രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും പനംകിഴങ്ങ് നല്ലതാണ്.

നാരുകളടങ്ങിയ ഭക്ഷണം അധികമായി കഴിയ്ക്കുന്നതിനാൽ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളും കാൻസറും ഉണ്ടാകാനുള്ള സാധ്യത നിയന്ത്രിക്കാനും ഇവ ഫലപ്രദമാണെന്ന് പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കാൽസ്യത്താൽ സമ്പന്നം

പനംകിഴങ്ങിൽ കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ സങ്കോചത്തിനും എല്ലുകൾക്കും പല്ലുകൾക്കും ശക്തി നൽകാനും സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ വാർധക്യസഹജമായ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാനും ഇത് സഹായകരമാണ്.

ഇരുമ്പുകളാൽ സമൃദ്ധം

ഹീമോഗ്ലോബിന്റെ സാധാരണ പ്രവർത്തനത്തിനും രക്തത്തിലേക്ക് ഓക്‌സിജനെ എത്തിക്കുന്ന പ്രോട്ടീനിനും ആവശ്യമായ അയേൺ സാന്നിധ്യം പനം കിഴങ്ങിലുണ്ട്.

ഇതിനായി കിഴങ്ങ് മുളപ്പിച്ച് മഞ്ഞൾ ചേർത്ത് തിളപ്പിക്കുക. ശേഷം, ഇതെടുത്ത് വെയിലത്ത് വച്ച് ഉണങ്ങാൻ അനുവദിക്കുക. ഇത് പൊടിച്ച് ശർക്കരയുമായി ചേർക്കുക. ഈ പൊടി പതിവായി കഴിക്കുന്നത് സ്ത്രീകളിൽ പൊതുവായി കാണുന്ന വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.

മഗ്നീഷ്യത്തിന്റെ കലവറ

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയ പനംകിഴങ്ങ് ഭക്ഷണശൈലിയിൽ സ്ഥിരമായി ഉൾപ്പെടുത്തിയാൽ രക്തസമ്മർദം നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

പ്രോട്ടീന്റെ ഉറവിടം

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പനംകിഴങ്ങ്. കോശങ്ങളുടെ വളർച്ചയ്ക്കും കേടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രോട്ടീനുകൾ ഗുണം ചെയ്യുന്നു. ഹോർമോണുകൾ, എൻസൈമുകൾ, മറ്റ് ശാരീരിക പദാർഥങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിലും പ്രോട്ടീനുകൾ സഹായകരമാകും.

ബന്ധപ്പെട്ട വാർത്തകൾ: മരച്ചീനി കൃഷിയിൽ നല്ല വിളവിന് തെരഞ്ഞെടുക്കേണ്ട ഇനങ്ങളും, വളപ്രയോഗ രീതിയും

English Summary: Panam Kizhangu Or Palmyra Sprout Can Be Consumed In This Form, Will Cure Diabetes and Anemia
Published on: 04 March 2022, 03:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now