മലയാളികളുടെ ഇഷ്ട വിഭവ പട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ് ബിരിയാണി. എന്നാൽ സ്വാദിഷ്ടമായ ബിരിയാണി രുചിക്കൂട്ടുകളിലെ പിന്നിലെ രഹസ്യം രംഭയാണ്. കൈത വർഗ്ഗത്തിൽപ്പെട്ട സുഗന്ധവിള യാണ് രംഭ അഥവാ ബിരിയാണിക്കൈത. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് രംഭ യുടേത്. കാര്യമായ കീടബാധ ഇല്ലാത്ത കൃഷിയാണ് ഇത്. നല്ല വളക്കൂറുള്ള മണ്ണും താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും തിരഞ്ഞെടുത്താൽ ഈ കൃഷി മികച്ചതാക്കാം. ചെടിയുടെ ചുവട്ടിൽ വളരുന്ന ചിനപ്പുകൾ ഉപയോഗിച്ചാണ് പ്രധാനമായും വംശവർദ്ധന സാധ്യമാക്കുന്നത്. മോളുക്കാസ് ദ്വീപസമൂഹങ്ങളിൽ ആണ് ഇതിൻറെ ജന്മദേശമെന്ന് കരുതപ്പെടുന്നത്. എന്നാൽ ഇന്ന് ഭാരതത്തിൻറെ പലഭാഗത്തും കേരളത്തിലും ഇത് വ്യാപകമായി കൃഷി ചെയ്യുന്നവരുണ്ട്. 'പണ്ടാനസ് ലാറ്റിൻ ഫോളിയസ്' എന്നാണ് ഇതിൻറെ ശാസ്ത്രീയനാമം. കേരളത്തിൻറെ പല ഭാഗങ്ങളിലും ഇന്ന് ചെടിച്ചട്ടിയിലും ഗ്രോ ബാഗുകളിലും ഈ സസ്യം നട്ട് പരിപാലിക്കുന്നുണ്ട്. ഉദ്യാന സസ്യം എന്ന രീതിയിലും ഇതിന് ഇന്ന് ഏറെ പ്രചാരമുണ്ട്. നീളത്തിലുള്ള ഇലകളാണ് ഇതിൻറെ പ്രത്യേകത.
'അസറ്റെൽ പൈറോളിൻ' എന്ന ഘടകമാണ് ഇതിന് സുഗന്ധം നൽകുന്നത്. സാധാരണ ചെടികളിൽ നിന്ന് പറിക്കുന്ന ഇലകൾക്ക് സുഗന്ധം ഉണ്ടാവുകയില്ല. എന്നാൽ ഈ ഇല ചൂടുവെള്ളത്തിൽ ഇടുകയോ വെയിലത്ത് വെച്ച് വാട്ടി എടുക്കുകയോ ചെയ്താൽ ഇതിന് ഗന്ധം ഉണ്ടാവുന്നതാണ്. ഇതിൻറെ ഇലകളിൽ കണ്ടെത്തിയിരിക്കുന്ന പൻഡാനിൽ എന്ന മാംസ്യം പനി ഉണ്ടാക്കുന്ന വൈറസുകളെ നശിപ്പിക്കാൻ ശേഷിയുള്ളതായി കണ്ടെത്തിയിരിക്കുന്നു. ഇതിൻറെ ഇലയുടെ ഉപയോഗം ഉദരസംബന്ധമായ രോഗങ്ങൾക്ക് ശാശ്വത പരിഹാരമാണ്. ഇത് ഭക്ഷ്യ വിഭവത്തിൽ ഉൾപ്പെടുത്തിയാൽ ദഹന പ്രക്രിയ സുഗമമാക്കും. പൂർണ്ണവളർച്ചയെത്തിയ ഒരു ചെടി 4-5 അടിവരെ പൊക്കം വയ്ക്കും. ഇലകളുടെ താഴം ഭാഗത്തുകാണുന്ന സൂക്ഷ്മ നാരുകളിലാണ് ഇലക്ക് സുഗന്ധം പരത്തുന്ന രാസഘടകം ഉള്ളത്. വയനാട്ടിൽ ഗന്ധ പുല്ല് എന്ന പേരിലും മലബാറിൽ ചോറ്റോല എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു. വായനാറ്റം അകറ്റുന്നതിനും മുറിവുകൾ ഭേ ദമാകുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ഈ ഇല ഉപയോഗിച്ചുവരുന്നു. ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ ഇല. ഇക്കാരണം കൊണ്ടു തന്നെ പല ഭക്ഷ്യവിഭവങ്ങളും ഉണ്ടാക്കുന്നതിനും പ്രത്യേകിച്ച് ഐസ്ക്രീം, പുഡിങ് തുടങ്ങിയവ ഉണ്ടാക്കുന്നതിനും ശീതളപാനീയങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നു. ഇത് പൂക്കുകയോ കായ്ക്കുകയോ ഇല്ല. ഇത് ഇത് നട്ട് ഏകദേശം അഞ്ചുമാസം ആവുമ്പോഴേക്കും ഇതിൻറെ ഇലകൾ നുള്ളിയെടുത്ത് ഉപയോഗിക്കാം. ഇതിൻറെ തൈ ഇന്ന് എല്ലാ നഴ്സറികളിലും ലഭ്യമാണ്. അതുകൊണ്ടുതന്നെ ഒരു തൈ എങ്കിലും വച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.
കോഴിവളർത്തലിൽ വിജയം നേടാൻ ഈ ഇനകൾ വളർത്തുക
ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
അലങ്കാരച്ചെടികളിലും ഔഷധസസ്യങ്ങളിലും മിന്നും താരം