കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെ മുറ്റത്തും നിൽക്കുന്ന ഔഷധിയാണ് പനിക്കൂർക്ക. 'കോളിയസ് ആരോമാറ്റികസ്'എന്നാണ് ശാസ്ത്രീയനാമം. നവര, ഞവര, കർപ്പൂരവല്ലി, കഞ്ഞി കൂർക്ക എന്നിങ്ങനെ വിവിധ നാമങ്ങളിൽ കേരളത്തിൽ ഈ സസ്യം അറിയപ്പെടുന്നു. ഒട്ടു മിക്ക രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് പനിക്കൂർക്ക. പച്ചനിറത്തിലുള്ള ഇതിൻറെ തണ്ടുകളും ഇലകളും മൂത്ത് കഴിഞ്ഞാൽ തവിട്ടു നിറത്തിൽ ആകും. കാർവക്രോൾ എന്ന ആൻറിബയോട്ടിക് ആണ് ഈ സസ്യത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. പനിക്കും, ജലദോഷത്തിനും ചുമയ്ക്കും, ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു ശാശ്വത പരിഹാരമാണ് ഇതിൻറെ ഉപയോഗം.
Panikkurkka is a herb that is found in the backyards of most households in Kerala. The scientific name is 'Colius Aromaticus'. In Kerala, the plant is known by various names such as Navara, Navara, Karpuravalli and Kanji Koorka. It is the sole remedy for most ailments.
കുട്ടികളിൽ കാണുന്ന മിക്ക രോഗങ്ങൾക്കും ഒരു പ്രതിനിധി എന്ന നിലയിൽ ഈ സസ്യത്തെ നാം ഉപയോഗിക്കാറുണ്ട്. അനവധി ശാഖകളായി നിലത്ത് പറ്റിവളരുന്ന ഔഷധി ആണിത്. തണ്ടുകൾ ഒടിച്ചു നല്ലതാണ് സാധാരണയായി പനിക്കൂർക്ക നടത്താറുള്ളത്. ഗ്രോ ബാഗിലോ നിലത്തോ പനിക്കൂർക്ക നട്ടു പരിപാലിക്കാം. നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും തെരഞ്ഞെടുത്ത വേണം ഇതിൻറെ കൃഷിരീതി സാധ്യമാക്കാൻ. ചാണകം അടിവളമായി നൽകുന്നതാണ് ഉത്തമം. ഇടയ്ക്കിടയ്ക്ക് ഗോമൂത്രം നേർപ്പിച്ച് ചെടിക്ക് ഒഴിച്ചുകൊടുക്കുന്നത് ഇതിൻറെ വളർച്ചയെ ത്വരിതപ്പെടുത്തും. വേനൽക്കാലത്ത് നന പ്രധാനമാണ്. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നല്ല പ്രതിരോധ ശേഷിയുള്ള സസ്യമാണ് പനിക്കൂർക്ക. ഇലകൾക്ക് തീവ്ര ഗന്ധമുള്ളതിനാൽ സാധാരണയായി കീടങ്ങൾ ഇതിനെ ആക്രമിക്കാറില്ല. ഇനി പനിക്കൂർക്കയുടെ ആരോഗ്യവശങ്ങൾ നമുക്കൊന്നു നോക്കാം
പനീകൂർക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, ഇതിൻറെ ഇല ചൂടാക്കി നീര് ഉപയോഗിക്കുന്നതും കഫക്കെട്ട്, ചുമ, പനി തുടങ്ങിയ മാറുവാൻ പണ്ടുതൊട്ടേ നമ്മുടെ പൂർവികർ ഉപയോഗിച്ച് വരാറുള്ളതാണ്. ഈ വെള്ളം കുടിക്കുന്നത് വഴി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിൻറെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നതാണ്. ഒരു പനികൂർക്കയില ചൂടാക്കി നെറുകയിൽ വെക്കുന്നത് കുട്ടികളിൽ കഫക്കെട്ട് ഇല്ലാതാക്കുവാൻ അത്യുത്തമമാണ്. കൂടാതെ ഇതിൻറെ ഇല്ല ചൂടാക്കി ത്രിഫല ചേർത്ത് കുട്ടികൾക്ക് നൽകിയാൽ കൃമിശല്യം ഇല്ലാതാകും. ഇതിൻറെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്തു കുട്ടികൾക്കു നൽകിയാൽ ചുമ മാറികിട്ടും. ഇതിൻറെ നീര് കുട്ടികളിൽ കാണുന്ന ഗ്രഹണി എന്ന അസുഖത്തെ പമ്പ കെടുത്താൻ പ്രാപ്തമാണ്. ഇതിൻറെ നീര് മുലപ്പാലിൽ ചേർത്ത് കുട്ടികൾക്ക് നൽകുന്നത് ഇവരിൽ കാണുന്ന കുറുകൽ മാറ്റുവാൻ അത്യുത്തമമാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പനി പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുട്ടികൾക്ക് ലഭ്യമാക്കുവാൻ വേണ്ടിയാണ്.
ഇതിൻറെ നീര് സേവിക്കുന്നത് നമ്മുടെ അസ്ഥികൾക്ക് ബലവും ആരോഗ്യവും പകരുന്നു. സ്ത്രീകളിൽ കാണുന്ന വെള്ളപോക്ക് ശമിപ്പിക്കുവാനും പനിക്കൂർക്കയുടെ ഉപയോഗം ഗുണം ചെയ്യും. ഇതിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളുന്നത് തൊണ്ട വേദന മാറുവാൻ നല്ലതാണ്. പനിക്കൂർക്കയുടെ വേര് കഷായം വച്ചു കഴിക്കുന്നത് ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു. ഹിന്ദി ബംഗാളി ഭാഷകളിൽ പഥർ ചൂർ എന്നും, ഇംഗ്ലീഷിൽ ഇന്ത്യൻ റോക്ക് ഫോയൽ എന്നും സംസ്കൃതത്തിൽ പർണയവനി എന്നും ഇതറിയപ്പെടുന്നു.
പേരുകൾ മാത്രമല്ല അനുവധി ആരോഗ്യഗുണങ്ങളും അനവധിയാണ് ഈ സസ്യത്തിന്. എല്ലാവരുടെയും വീട്ടിൽ പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ നിർബന്ധമായും പനിക്കൂർക്ക വച്ച് പിടിപ്പിക്കണം. ഇതു കൊണ്ടുള്ള ഉപയോഗം അനവധി ആയതിനാൽ വ്യവസായിക അടിസ്ഥാനത്തിൽ പനി കൂർക്ക കൃഷിചെയ്യാം.
ആയുർവേദത്തിൽ പരമ പ്രധാന സ്ഥാനമുള്ള അതിനാൽതന്നെ ഇതിന് ഇന്ന് വിപണി ഉണ്ട്. ഇതിന് വിപണന സാധ്യത മനസ്സിലാക്കി അനേകം പേരാണ് കേരളത്തിൽ ഇന്ന് പനിക്കൂർക്ക കൃഷി ചെയ്യുന്നത്.