Updated on: 29 September, 2023 4:08 AM IST
പനിക്കൂർക്ക

എള്ള്, ജീരകം ഇവയിട്ട് കുഴമ്പു പരുവത്തിലാക്കിയ മാവിൽ മുക്കിയെടുത്ത പനിക്കൂർക്കയില ഉപയോഗിച്ച് ബോളിയുണ്ടാക്കി കഴിച്ചാൽ ഉദരരോഗങ്ങൾക്ക് ശമനമുണ്ടാകും; കുഞ്ഞുങ്ങളുടെ വീരകോപം ശമിക്കും; ഇത് രുചികരമായ ഒരു പലഹാരവുമാണ്.

പനിക്കൂർക്കയെ ഒഴിവാക്കിയിട്ടുള്ള ഗൃഹവൈദ്യം ഉണ്ടാവില്ല. കുട്ടികൾക്കും മുതിർന്നവർക്കും എന്തിനേറെ വളർത്തുന്ന ഓമനമൃഗങ്ങൾക്കു പോലും വളരെയധികം ഉപയോഗപ്രദമായ ഒരു സസ്യമാണ് പനിക്കൂർക്ക. രൂപഭാവത്തിൽ കൂർക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്റെ ചുവട്ടിൽ കിഴങ്ങുകളുണ്ടാവില്ല. പക്ഷേ ഇലകൾ സുഗന്ധപൂരിതമായ ബാഷ്പ ശീലതൈലങ്ങളാൽ സമ്പുഷ്ടമായിരിക്കും. മുൻകാലങ്ങളിൽ പനിക്കൂർക്കയുടെ ഒരു തൈ എങ്കിലും വീട്ടുപരിസരങ്ങളിൽ കാണാമായിരുന്നു. എന്നാൽ ഇന്ന് ഇതിനെക്കുറിച്ചറിയാവുന്നവർ തന്നെ വിരളമായിരിക്കുന്നു.

നീർവാർച്ചയുള്ള ഏതു മണ്ണിലും നന്നായി വളരുമെന്നതിനാൽ ഗൃഹപരിസരങ്ങളിലോ, മൺ ചട്ടികളിലോ, മണ്ണു നിറച്ച ചാക്കുകളിലോ പനിക്കൂർക്ക വളർത്താം. ജലസേചനം വളരെ നിലത്ത് പടർന്നു വളരുന്ന ഒരു ദുർബലകാ ഔഷധിയാണ് പനിക്കൂർക്ക (ശാസ്ത്രനാമം : കോളിസ് അരോമാറ്റിക്കസ്).

ഔഷധപ്രയോഗങ്ങൾ

പനിക്കൂർക്കയില ഉപയോഗിച്ചുള്ള ഔഷധപ്രയോഗങ്ങൾ ഒട്ടേറെയുണ്ട്. പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് അരടീസ്പൂൺ എടുത്ത് തുല്യ അളവ് തേനും ചേർത്ത് കൊടുത്താൽ കുഞ്ഞുങ്ങളുടെ പനി ശമിക്കും. രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് ഈ ഔഷധം നല്കാം. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വലിവ്, ശ്വാസം മുട്ടൽ ഇവ മാറാനും ഈ പ്രയോഗം ഫലപ്രദമാണ്.

പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീരിൽ രാസ്നാദിചൂർണ്ണം ഇട്ടു തിളപ്പിച്ച് ആറുമ്പോൾ നെറുകയിൽ തളം വെച്ചാലും പനി മാറും.

പനിക്കൂർക്കയില, കണ്ണിവെറ്റില, ചെറിയ ആടലോടകത്തില, കിരിയാത്ത്, തുളസിക്കതിർ, ചുക്ക്, കുരുമുളക്, ജീരകം ഇവയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ ഇടയ്ക്കിടെ കുടിക്കുന്നത് സാധാരണ പനി മുതൽ വൈറൽ പനിക്കു വരെ പ്രതിവിധിയാണ്. ഈ ഔഷധത്തിൽ വില്വാദി ഗുളിക, വെട്ടു മാറൻ ഗുളിക ഇവ ഓരോന്നു വീതം അരച്ചു ചേർത്ത് മൂന്നു നേരം എന്ന കണക്കിൽ കഴിക്കുന്നത് ഏറെ ഫലപ്രദമാണ്. പനിയോടനുബന്ധിച്ചുള്ള ശരീര വേദന, വിശപ്പില്ലായ്മ ഇവ എളുപ്പം മാറാനും ഇത് ഉതകും.

പനിക്കൂർക്ക, ഇരുവേലി, ലശുനഗന്ധി, കർപ്പൂരതുളസി, രാമതുളസി, കൃഷ്ണതുളസി, പെപ്പർമിന്റ് തുളസി, പൊതിന, വയമ്പ് തുടങ്ങിയ രൂക്ഷഗന്ധികളായ ഔഷധച്ചെടികൾ ഗൃഹപരിസരത്തു വളർത്തിയാൽ ക്ഷുദ്രജീവികളുടെ, വിശേഷിച്ചും പാമ്പിന്റെ ശല്യം കുറയും

നാം കൂട്ടിലടച്ചു വളർത്തുന്ന ലവബേഡ്സ് എന്നു വിളിക്കപ്പെടുന്ന പക്ഷികൾക്ക് ഇടയ്ക്കിടെ പനിക്കൂർക്കയില, കൃഷ്ണതുളസിയില ഇവ നല്കാം ഈ പക്ഷികൾ മടി കൂടാതെ ഇത് ആഹരിക്കും. അവയുടെ രോഗ്രപ്രതിരോധശേഷി വർദ്ധിക്കാൻ ഇത് ഉപകരിക്കും.

English Summary: Panikoorka is best for cough
Published on: 29 September 2023, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now