Updated on: 6 April, 2020 4:17 PM IST

പപ്പായ (papaya)ഏതാണ്ട് പതിനാറാം നൂറ്റാണ്ടിലാണ് തെക്കേ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയത്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ഥലത്ത് ഇത് ധാരാളമായി വളരും.
അമ്ല ഗുണമുള്ളതോ ക്ഷാര ഗുണമുള്ളതോ ആയ മണ്ണിൽ ഇത് കൃഷി ചെയ്യാവുന്നതാണ്.
വെള്ളം കെട്ടി നിൽക്കുന്നത് ഇതിന് വളരാൻ പ്രയാസമാണ്.


പോഷക പദാർത്ഥങ്ങളുടെ നിറകുടം എന്ന് വിശേഷിപ്പിക്കാവുന്ന പപ്പായയിൽ ധാരാളം ധാതുലവണങ്ങളും എ,ബി, b2, സി എന്നീ വിറ്റമിനുകളും ഉണ്ട്.


പപ്പായയിൽ നിന്നെടുക്കുന്ന ഔഷധ പ്രാധാന്യമുള്ള മറ്റൊരു വസ്തുവാണ് പപ്പയിൻ. (papain)

നല്ല പഴുക്കാത്ത പപ്പായയുടെ പാൽ ഉണക്കി എടുക്കുന്നതാണിത്. 37.8 സെൻറ്ഗ്രേഡ് ചൂടിൽ ഉണക്കിയാൽ ഇതിനു നല്ല നിറവും ഗുണവും കിട്ടും. സിലോൺ, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ പപ്പയിൻ നിർമ്മാണം വിപുലമായ തോതിൽ ഉണ്ട്. പൊടിരൂപത്തിൽ ആണ് ഇതിൻറെ വിപണനം നടക്കുന്നത്.


പപ്പായയിൽ ആൺ, പെൺ, ആൺ - പെൺ എന്നിങ്ങനെ മൂന്നു തരമുണ്ട്.

പൂക്കൾ ഉണ്ടാകുന്നതവരെ അവ വേർതിരിക്കാൻ സാധാരണക്കാർക്ക് പ്രയാസമാണ്.
ആൺ മരത്തിന് നീളമുള്ള പൂച്ചെണ്ടുകൾ ഉണ്ടായിരിക്കും. പെൺ പപ്പയുടെ പൂക്കൾ തണ്ടിനോട് പറ്റിയിരിക്കുന്നു.
ആൺ-പെൺ മരത്തിൽ ചിലപ്പോൾ ലിംഗ പരിവർത്തനം നടക്കാറുണ്ട്. ആൺ മരങ്ങൾ ചുരുക്കമായി പെൺപൂക്കൾ ഉണ്ടാവുകയും അവരുടെ ആധിപത്യം സാവധാനം സ്ഥാപിക്കുകയും ചെയ്യുന്നു.
അങ്ങനെ ആൺപൂക്കൾ ഉണ്ടാകാതെ ആൺ മരം പെണ്ണായി മാറുന്ന ഒരു പ്രതിഭാസം ഉണ്ടാകാറുണ്ട്.
പോഷകഗുണങ്ങലായ വിറ്റാമിൻ എ 2500 മില്ലിഗ്രാം, വിറ്റാമിൻ c 57 മില്ലിഗ്രാം, കാൽസ്യം 17 മില്ലിഗ്രാം എന്ന തോതിലാണ് ഉള്ളത്.


പച്ചക്കായിൽ പപ്പയിനും കാൽസ്യവും ഫോസ്ഫറസും ഇരുമ്പും പഴുത്തകായിൽ ഉള്ളതിനേക്കാൾ കൂടുതൽ കാണുന്നുണ്ട്.


ഇതിൻറെ ഇലകൾ നല്ലൊരു വിരനാശിനി ആണ്. കാർപ്പിൻ (carpin) എന്ന ആൽക്കലോയ്ഡ് ഇതിൽ ഉണ്ട്.
ഞരമ്പ് തളർച്ചയും വേദനയും മാറാൻ ഇത് ഗുണകരമാണ്.


ഇതിൻറെ കുരുവിൽ കാർസിൻ എന്ന ഗ്ലൂക്കോസ്സൈഡ് (Glucoside)അടങ്ങുന്നു. വിരകളെ അകറ്റുവാൻ ഇത് തേൻ ചേർത്ത് ഉപയോഗിക്കാറുണ്ട്.

പപ്പായ കുരുക്കൾ അരച്ചു പുഴുക്കടിക്കും ഫലപ്രദമായി ലേപനം ചെയ്യാവുന്നതാണ്.


ചർമത്തിലെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് വിറ്റമിൻ എ ആണല്ലോ. പപ്പായയിൽ ഇത് വേണ്ടത്രയുണ്ട്.

പപ്പായ അകത്തും പുറത്തും ഉപയോഗിക്കുന്നത് ചർമസൗന്ദര്യത്തിന് (Skin beauty) മുതൽക്കൂട്ടാണ്.


അടുത്ത പപ്പായയുടെ മാംസളഭാഗം ഉടച്ചു ദിവസേന മുഖത്ത് ലേപനം ചെയ്ത് ഉണങ്ങുമ്പോൾ കഴുകിക്കളയുക. ഇപ്രകാരം കുറച്ചുകാലം ചെയ്താൽ ചർമ്മത്തിന് കാന്തി വർദ്ധിക്കാൻ സഹായിക്കും.

ചില പ്രമേഹരോഗികളിൽ ശരിയായ ദഹനം ഉണ്ടാകാറില്ല. മലം ഉറച്ചു പോകുന്നതിനു പകരം വളരെ അയഞ്ഞാണ് പോവുക. ഇത്തരക്കാർ പപ്പായ പച്ചയോ ,പഴുത്തോ തുടർന്ന് കഴിച്ചാൽ ദഹനം ഉണ്ടാകുന്നതാണ്.
പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പയിൻ ആണ് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നത്.

ഒരു ഗ്രെയിൻ പപ്പയിന് 300 ഗ്രാം അന്നജത്തെ ദഹിപ്പിക്കാനുള്ള അതിശയ ശക്തിയുണ്ട്.

7 ഗ്രെയിൻ പപ്പയിൻ ഒന്നര മണിക്കൂർ കൊണ്ട് അരക്കിലോ പാൽ ദഹിപ്പിക്കുന്നു. എല്ലാറ്റിനും പുറമേ പ്രമേഹരോഗികൾക്ക് വേണ്ട വിറ്റമിൻ സിയുടെ കുറവ് നികത്തുന്നു.
മലബന്ധത്തെ സുഖപ്പെടുത്തുന്നതിൽ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്തമായ ഒരു ഔഷധമാണ് പപ്പായ. മൂലക്കുരു രോഗികൾക്ക് ഉള്ള മലബന്ധത്തെ പോലും ഇത് ദൂരീകരിക്കും.


പപ്പായ ഉദരത്തിലെ ദീപന്മേഖലയിൽ വലിയ ആയാസം ചെലുത്താതെ ദഹനം വർദ്ധിപ്പിക്കുന്നു. രാവിലെ പ്രാതലിന് പപ്പായ ഉൾപ്പെടുത്തിയാൽ അത് ദഹനത്തെയും ശോധനയെയും(bowel movement) സഹായിക്കും.
നല്ല തോതിൽ വിറ്റാമിൻ-എ ഉള്ളതിനാൽ കാഴ്ചശക്തിയെ നിലനിർത്താൻ ഇത് സഹായകമാണ്. മാംസം ഭക്ഷിക്കുന്നവർക്ക് ഇതിലുള്ള പെപ്റാൻ എന്ന എൻസൈം മാംസത്തെ എളുപ്പത്തിൽ ദഹിപ്പിക്കും.

പച്ച പപ്പായയും പപ്പായ ഇലയും ഇടിച്ചുപിഴിഞ്ഞ നീരും അത്രയും പശുവിനെയും ചെറുചൂടിൽ ജലാംശം വറ്റുന്നതുവരെ ചൂടാക്കുക. ഈ ലേപനം ദമ്പതികൾ ഇരുവരും( യോനിയുടെ അകത്തും ലിംഗത്തിന് പുറത്തും) ലൈംഗിക ബന്ധത്തിന് മുമ്പ് പുരട്ടുക. ഇപ്രകാരം ശീലിച്ചാൽ ഗർഭം ഉണ്ടാവില്ല എന്നാണ് സിദ്ധമതം.(Tips to avoid unnecessary pregnency during sexual intercourse)


പപ്പായയുടെ വേര് ഉപ്പ് ചേർത്ത് ഭ്രൂണഹത്യ ചെയ്യുവാൻ ചിലർ ഉപയോഗിക്കാറുണ്ട്.

അത് ചിലപ്പോൾ മരണത്തിൽ കലാശിക്കുമെന്ന് ചെയ്യുന്നവർ പക്ഷേ അറിയുന്നില്ലെന്ന് മാത്രം.
പപ്പായ ഇടയ്ക്കിടെ ഉപയോഗിച്ചാൽ പല്ലുവേദന അനുഭവപ്പെടുകയില്ല. ആർത്തവം ശരിയല്ലാത്ത സ്ത്രീകൾ പച്ചപപ്പായ ഒരാഴ്ച തുടർച്ചയായി ഉപയോഗിച്ചാൽ ആർത്തവം ഉണ്ടാവാൻ വഴിയുണ്ട്.

പ്ലീഹ വലുതാക്കുക എന്ന അസുഖം ഉള്ളവർ പഴുത്ത പപ്പായ കഴിച്ചാൽ വളരെ സമാധാനം കിട്ടും.


പപ്പായയിലെ എൻസൈം ആയ പപ്പയിൻ മാംസത്തിലെ പ്രോട്ടീനെ ശിഥിലീഭവിപ്പിച്ചു ഇറച്ചിയെ മാർദ്ദവം ആകുന്നു.

ഇത് പ്രവർത്തിക്കുന്നത് 1401-175 F ചൂടിൽ വേവിക്കുമ്പോൾ ആണ്.
ഈ മരത്തിൻറെ പേര് ഒരു നെർവ് ടോണിക്കായും പ്രയോജനപ്പെടുത്തി വരുന്നു.


മരത്തിൻറെ ഇല്ലയോ പച്ചക്കായുടെ കഷണമോ തുണികൾ കഴുകുമ്പോൾ വെള്ളത്തിലിട്ടാൽ അഴുക്ക് നല്ലതുപോലെ ഇളകി വരുന്നത് കാണാം. അതേസമയം തുണികളിലെ ചായം ഇളകാതിരിക്കാൻ ഇപ്രകാരം ചെയ്യാവുന്നതാണ്.

നല്ലപോലെ പഴുത്ത പപ്പായ കൊണ്ട് ജാം ,ജല്ലി ,അച്ചാർ ഉണ്ടാക്കാം.(papaya jam,jelli)

ഈസ്റ്റ് വെസ്റ്റ്ഇൻഡീസിൽ പാതി പഴുത്ത പപ്പായ മുറിച്ചു പഞ്ചസാരയിട്ട് ജലാംശം വരുന്നതുവരെ വേവിച്ച് പായസം ഉണ്ടാക്കാറുണ്ട്.

Papaya is rich in valuable nutrients and has a delicious taste.

Its powerful antioxidants like lycopene may reduce your risk of many diseases — especially ones that tend to come with age, such as heart disease and cancer.

It may also defend against the visible signs of aging, helping your skin remain smooth and youthful.

English Summary: papaya is a nutrient tonic ,helpfull in digestion,heart ,and prevents cancer to occur
Published on: 05 April 2020, 11:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now