പപ്പായയെപ്പോലെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വളരെ മുഖ്യമാണ് പപ്പായ. ഗുണസമ്പുഷ്ടമായ ഫലങ്ങൾ ഏറെയില്ല. നമ്മുടെ നാട്ടിലുള്ള ഫലങ്ങളിൽ വിറ്റാമിൻ-എ ഏറ്റവുമധികം അടങ്ങിയവയിൽ 100 ഗ്രാം പപ്പായയിൽ 666 അന്തർദേശീയ യൂണിറ്റ് വിറ്റാമിൻ എ ഉണ്ടാവും. 57 മില്ലിഗ്രാം ജീവകം-സി, 13 മില്ലിഗ്രാം ഫോസ്ഫറസ് 17 മില്ലിഗ്രാം കാൽസ്യം എന്നിവയും ചെറിയതോതിൽ ബി-ഗ്രൂപ്പ് വിറ്റാമിനുകളും പപ്പായയിലുണ്ട്. പപ്പായയിലെ വിറ്റാമിൻ സിയുടെ അളവ് ഇനി പഴുക്കുംതോറും കൂടുന്നു. കുട്ടികൾക്കും ഗർഭിണികൾക്കും അമ്മ മാർക്കുമൊക്കെ ഒരു പോഷക ടോണിക്കിന്റെ ഫലം തന്നെ പപ്പായ നൽകുന്നു.
നല്ലൊരു ദഹന വർധിനിയാണ് പപ്പായ. ഇതിലുള്ള എൻസൈമുകൾക്ക് മാംസ്യത്തെ ദഹിപ്പിക്കാനുള്ള ശേഷി നല്ല തോതിലുണ്ട്. മാംസ ഭക്ഷണം പാചകം ചെയ്യുമ്പോൾ പപ്പായക്കഷണം ചേർക്കുന്നത് ഇക്കാരണത്താലാണ്. പപ്പായ സ്ഥിരമായി കഴിക്കുന്നത് ദഹനക്കേട്, രക്തസ്രാവത്തോടുകൂടിയ പൈൽസ്, വിട്ടുമാറാത്ത വയറുകടി, കുടൽ വണം എന്നിവയെയൊക്കെ ശമിപ്പിക്കും. പപ്പായ കുരുവിന്റെ സത്തിന് പൈൽസിനെയും വായുകോപത്തെയും മാറ്റാനാവും. നല്ല കൃമിനാശിനിയാണ് പപ്പായ.
പഴുക്കാത്ത പപ്പായയുടെ കറ ഒരു സ്പൂണെടുത്ത് 4 സ്പൂൺ ചൂടുവെള്ളം കലർത്തി സേവിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് 30 മില്ലി ആവണക്കെണ്ണ കാൽ ലിറ്റർ വെള്ളത്തിൽ കലക്കി കുടിച്ച് വയറിളക്കണം. കൃമികൾ മലത്തിലൂടെ പുറത്തുപോകും. മുതിർന്നവർക്കാണ് ഈ അളവ് ശുപാർശ ചെയ്യുന്നത്.
പഴുത്ത പപ്പായ കഴിക്കുന്നത് കരളും പ്ലീഹയും വലുതാകുന്ന രോഗം മാറ്റുമെന്നും കരുതപ്പെടുന്നു. പപ്പായയുടെ കുരു ചതച്ച് സത്തെടുത്ത് കുറച്ചു നാരങ്ങാ നീര് കലർത്തി ദിവസവും ഒന്നോ രണ്ടോ നേരം സേവിക്കുന്നത് മദ്യപാനം മൂലം ഉണ്ടാകുന്ന പോഷകക്കുറവും കരൾരോഗവും അകറ്റാൻ ഒരു പരിധിവരെ സഹായിച്ചേക്കും. പഴുക്കാത്ത പപ്പായ കഴിക്കുന്നത് ആർത്തവത്തകരാറുകൾ അകറ്റുമെന്ന് കരുതപ്പെടുന്നുണ്ട്.
പപ്പായിനിലുള്ള നിരോക്സീകാരികൾ അർബുദം, പ്രമേഹം, വാർധക്യ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ഉതകുമെന്ന് ജപ്പാനിലെ ഗവേഷകർ കണ്ടെത്തി. നല്ലാരു രോഗൗഷധിയുമാണ് പപ്പായ, പച്ച പപ്പായയുടെ സത്ത് പുരട്ടി മുഖക്കുരുവും കാരയും മറ്റും മാറ്റാം. പപ്പായയിലുള്ള ചില ഘടകങ്ങൾക്ക് ചുളിവ് മാറ്റി തൊലി ആരോഗ്യമുള്ളതാക്കാൻ ശേഷിയുള്ളതിനാൽ ത്വക്ലേപനങ്ങളിൽ ഇവ ചേർക്കുന്നുണ്ട്.
പപ്പായ കുരു അരച്ചു പുരട്ടി വട്ടച്ചൊറി പൊറുപ്പിക്കാം. പച്ച പപ്പായക്ക് മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ കഴിയുമെന്ന് കരുതപ്പെടുന്നു. പപ്പായ ഇല കറിവെച്ചു കഴിച്ച് 'ബറിബറി' എന്ന പോഷക ന്യൂനതാ രോഗവും വയറുകടിയും മാറ്റാം. 'കാർപൈൻ' എന്ന ഘടകമാണ് ഇതിനു നിദാനം. ഇല അരച്ചു ചെറുചൂടോടെ പൂരട്ടി നീരും വേദനയും മാറ്റാം, ഗർഭിണികൾ ഗർഭത്തിന്റെ ആരംഭകാലത്ത് പപ്പായ കഴിക്കുന്നതു ഗർഭഛിദ്രമുണ്ടാക്കുമെന്നു കരുതുന്നു.