പപ്പായ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല അല്ലെ ? നിങ്ങളുടെ ഭക്ഷണത്തില്‍ ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ ചേര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ പഴം ഒരു മികച്ച ഓപ്ഷനാണ്. വിറ്റാമിന്‍ എ, സി, ഇ എന്നിവ പപ്പായയില്‍ ധാരാളമുണ്ട്. ഈ ഫലം നിങ്ങളുടെ കണ്ണുകള്‍ക്കും ഹൃദയത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യും. നമ്മുടെ രക്തത്തില്‍ കൊളസ്‌ട്രോള്‍ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ് പപ്പായ. അത്‌കൊണ്ട് തന്നെ നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന പോഷകഗുണമുള്ള പപ്പായ പാചകക്കുറിപ്പുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ
സോം ടാം
ഇതൊരു തായ് ഡിഷ് ആണ്. എങ്ങനെ തയ്യാറാക്കാം? അരിഞ്ഞ പപ്പായ, ഫിഷ് സോസ്, തക്കാളി, നിലക്കടല എന്നിവ ഉപയോഗിച്ച് ഈ സാലഡില്‍ ഇളക്കുക. കുറച്ച് നാരങ്ങ നീര് ചേര്‍ക്കുക, തുടര്‍ന്ന് എല്ലാം ഒന്നിച്ച് ഇളക്കുക. ഇതാ റെഡിയായി.
ഹവായിയന്‍ പപ്പായ സാലഡ്
പൈനാപ്പിള്‍, തേങ്ങ, പപ്പായ എന്നിവ ഉള്‍പ്പെടുന്നതിനാല്‍ ഹവായിയന്‍ സാലഡ് സവിശേഷതയുള്ള ഒരു ഡിഷ് ആണ്. തൈരും പപ്പായ വിത്തുകളും ചേര്‍ത്താല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കാം.
പപ്പായ ക്യൂബ്‌സ്
പഴുക്കാത്ത പപ്പായ, ആട്ട, തേങ്ങ ചിരകിയത്, ശര്‍ക്കര, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയെല്ലാം ചേര്‍ത്ത് നന്നായി വേവിയ്ക്കുക, ശേഷം ഇവ കഴിക്കാന്‍ ഉപയോഗിക്കാം. കൂടുതല്‍ സ്വാദുള്ളതാക്കാന്‍ ഏലയ്ക്ക പൊടി ചേര്‍ക്കുക. ഇതൊരു ആരോഗ്യകരമായ ലഘുഭക്ഷണം കൂടിയാണ്.
പപ്പായ ലസ്സി
ഇത് ഉണ്ടാക്കാന്‍ പപ്പായ, തൈര്, തേന്‍, മത്തങ്ങ വിത്ത് എന്നിവ ഉപയോഗിച്ച് നന്നായി മിക്‌സില്‍ അടിച്ചെടുക്കുക. ശേഷം ഐസ് ക്യൂബുകള്‍ ചേര്‍ത്ത് തണുപ്പിക്കുക. നല്ല രുചിയും ആരോഗ്യവും ഈ ഡിഷിന് ഉണ്ട്.
പപ്പായ വാഴപ്പഴം സ്മൂത്തി
വിറ്റാമിന്‍ സി യുടെ കലവറയാണ് ഇത്. ചതച്ച വാല്‍നട്ട്, അരിഞ്ഞ അത്തിപ്പഴം എന്നിവ പപ്പായയിലും വാഴപ്പഴത്തിലും ചേര്‍ക്കണം. ഒരു ബ്ലെന്‍ഡറില്‍, തൈരും ബാക്കിയുള്ള ചേരുവകളും ഇളക്കുക. ശേഷം തണുപ്പിച്ച് കഴിയ്ക്കുക.
നിങ്ങള്‍ ആരോഗ്യകരമായ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ച് നോക്കുക.
ബന്ധപ്പെട്ട വാർത്തകൾ
കേരളത്തിന്റെ പപ്പായ കൃഷി സാധ്യതകൾ
നവംബർ മാസം പപ്പായ കൃഷി ആരംഭിക്കാം.