Farm Tips

നവംബർ മാസം പപ്പായ കൃഷി ആരംഭിക്കാം.

പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ. നമ്മുടെ മുറ്റത്തും പറമ്പിലും വഴിയോരങ്ങളും മധുരക്കനികൾ പേറി  നിൽക്കുന്ന ഫലവൃക്ഷമാണ് പപ്പായ. കപ്പളങ്ങ എന്നും കൊപ്പക്കായ എന്നും കേരളത്തിൽ അറിയപ്പെടുന്ന ഇത് ആരോഗ്യം പ്രദാനം ചെയ്യുന്ന വിഭവം കൂടിയാണ്. വിറ്റാമിൻ എയുടെ കലവറയാണ് പപ്പായ. പപ്പായയുടെ തണൽ ഏൽക്കാത്ത വീടു പറമ്പുകൾ കുറവാണ് കേരളത്തിൽ. എന്നാൽ പപ്പായയെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ് ഇല മഞ്ഞളിപ്പും കുരുടിപ്പും. ഇതിന് ആദ്യം ചെയ്യേണ്ടത് പപ്പായ തൈ നടുമ്പോൾ തന്നെ അതിനെ സുഡോമോണസ് ലായനിയിൽ മുക്കി മണ്ണിലോ ഗ്രോ ബാഗിലോ വച്ചുപിടിപ്പിക്കാൻ ശ്രമിക്കുക എന്നതാണ്.

ജൈവവളമാണ് പപ്പായയുടെ വളർച്ചക്ക് നല്ലത്. ചാണകമോ മണ്ണിലെ കമ്പോസ്റ്റോ 10 കിലോ ഗ്രാം വീതം ഒന്നരമാസത്തെ ഇടവേളകളിൽ നൽകുന്നത് വളർച്ച വേഗത്തിലാക്കും. തൈ നട്ട് ഏകദേശം എട്ടുമാസം ആകുമ്പോഴേക്കും വിളവെടുക്കാം. ശാസ്ത്രീയ പരിപാലനമുറകൾ അവലംബിച്ചാൽ കൂടുതൽ വിളവെടുപ്പും മൂന്നുവർഷം വരെ ആദായവും ലഭ്യമാക്കാം. പപ്പായ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒട്ടേറെപ്പേർ കേരളത്തിൽ ഉണ്ട്. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്കനുയോജ്യം. ഉയരം വെക്കുന്ന ചെടി ആയതിനാൽ അകലം പാലിച്ചു വേണം നടാൻ. ഒക്ടോബർ നവംബർ മാസങ്ങൾ പപ്പായ നടുന്നതിന് അനുയോജ്യമായ കാലയളവാണ്.

ഒട്ടുമിക്ക വീടുകളിലും ഒരു പപ്പായ തൈ എങ്കിലും ഉണ്ടാവും. എന്നാൽ കാര്യമായ പരിചരണം ഇല്ലാത്തതുകൊണ്ട് മിക്കവാറും ചെടികളിൽ പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാവാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് അഴുകൽ രോഗം, ഇല മഞ്ഞളിപ്പും അതിലെ കുരുടിപ്പും. ഇതിനൊരു പ്രതിവിധിയാണ് ഇവിടെ പറയാൻ പോകുന്നത്. 5 പിടിയോളം വേപ്പിൻ പിണ്ണാക്ക് നാലുദിവസം ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം പപ്പായയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് അഴുകൽ രോഗത്തിന് ഫലപ്രദമായ മാർഗ്ഗമാണ്. മാസത്തിൽ രണ്ടുതവണയെങ്കിലും ഈ പ്രയോഗം ചെയ്യുക. ഇനി ഇലകളിൽ കാണുന്ന കീടങ്ങൾ ഇല്ലാതാക്കുവാനും മഞ്ഞളിപ്പും കുരുടിപ്പ് മാറുവാൻ ഒരു ലിറ്റർ വെള്ളത്തിൽ വിപണിയിൽ ലഭ്യമാകുന്ന ഹൈഡ്രോ പെറോക്സൈഡ് ലഭ്യമാവുന്ന ബോട്ടിലിന്റെ മൂടിയിൽ കൊള്ളാവുന്ന രീതിയിൽ എടുക്കുകയും അതിനോടൊപ്പം രണ്ടു തുള്ളി ഡെറ്റോളും നന്നായി മിക്സ് ചെയ്തു ഒരു സ്പ്രേയറിൽ  എടുത്ത് ഇലകളിലെ താഴം ഭാഗത്തും അതിനോടു ചേർന്നു അടിച്ചു കൊടുക്കുക ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്താൽ ഇലകളിലെ കുരുടിപ്പും മഞ്ഞളിപ്പും മാറുകയും തരത്തിലുള്ള കീടങ്ങളെ തുരത്താനും സാധിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

പ്രൂണിങ് നടത്തിയാൽ കൈ നിറയെ നാരങ്ങ

മണലാരണ്യത്തിൽ പൊന്നു വിളയിച്ച ഒരു മലയാളിയുടെ കഥ

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

രുചി വൈഭവം കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും ആഫ്രിക്കൻ മല്ലി മുൻപന്തിയിൽ തന്നെ

റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി

കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം

എരിക്ക്-സർവ്വരോഗ സംഹാരി

പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും

പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine