പാഷൻ ഫ്രൂട്ട് മാത്രമല്ല, ഇതിൻറെ പൂക്കളും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. ഫ്ലേവനോയ്ഡുകൾ, മാൾട്ടോൾ, ഇൻഡോൾ ആൽക്കലോയിഡുകൾ, ക്രിസിൻ എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പാഷൻ ഫ്ലവറിന് നിരവധി സൗന്ദര്യഗുണങ്ങളുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ ?
- ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ (generalized anxiety disorder) എന്ന ഉൽകണ്ഠ രോഗത്തിൻറെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിൽ പാഷൻഫ്ലവർ പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പുഷ്പം തലച്ചോറിലെ ഗാമാ അമിനോബ്യൂട്ടിക് ആസിഡ് വർദ്ധിപ്പിക്കുകയും അങ്ങിനെ കേന്ദ്ര നാഡീവ്യവസ്ഥയിലെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് ആവശ്യമായ വിശ്രമവും മെച്ചപ്പെട്ട മാനസികാവസ്ഥയും മികച്ച ഉറക്കവും നൽകുന്നു. മാത്രമല്ല, മറ്റ് സെഡേറ്റീവുകളെ അപേക്ഷിച്ച് ഇതിന് ശക്തമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല.
ബന്ധപ്പെട്ട വാർത്തകൾ: 'സ്വർഗത്തിലെ കനി' എന്നറിയപ്പെടുന്ന പഴം; ഗാക് ഫ്രൂട്ടിൻ്റെ ആരോഗ്യ ഗുണങ്ങൾ
- ഹെമറോയ്ഡ് ഭേദപ്പെടുത്താൻ ഉപയോഗിക്കുന്നു. മലാശയത്തിൻറെയും മലദ്വാരത്തിൻറെയും ഭിത്തിയിൽ സ്ഥിതി ചെയ്യുന്ന വികസിതമായ രക്തക്കുഴലുകളാണ് ഹെമറോയ്ഡുകൾ. ഈ കുഴലുകൾ മർദ്ദം നിമിത്തം വീർക്കുന്നു. വേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാൻ പാഷൻഫ്ലവർ സത്ത് ചർമ്മത്തിൽ പുരട്ടാം.
- പാഷൻഫ്ലവർ സത്ത് കഴിക്കുന്നത് മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് രക്ഷ നേടാനും അതിൽ നിന്ന് മുക്തി നേടാനുമുള്ള ഡീടോക്സിഫിക്കേഷൻ പ്രോഗ്രാമുകൾക്ക് വിധേയരായ ആളുകളിൽ ഉൽകണ്ഠ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
- വൈറ്റമിൻ സിയുടെയും ഫ്ലേവനോയ്ഡിന്റെയും മികച്ച സ്രോതസ്സായ സീ ബക്ക്‌തോൺ (Sea buckthorn) ഓയിൽ രോഗപ്രതിരോധം വർദ്ധിപ്പിക്കുന്നു.
- വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമായ ലൈക്കോപീൻ പാഷൻ ഫ്ലവർ സത്തുകൾ ചർമ്മകോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. പാഷൻ ഫ്ലവർ സത്തിൽ ലിനോലെയിക്, ഒലിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ തിളക്കവും, ഉറച്ചതും ഭംഗിയുള്ളതുമാക്കാൻ സഹായിക്കുന്നു. പാഷൻ ഫ്ലവറിലെ ഒമേഗ 6 ആസിഡുകൾ സെബം ഉൽപാദനത്തെ നിയന്ത്രിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും, അതുവഴി ചർമ്മത്തിലെ അമിതമായ എണ്ണമയം നിയന്ത്രിക്കുകയും ചെയ്യുന്നു.