കുറഞ്ഞ രക്തസമ്മർദ്ദം പലരിലും കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ രക്തസമ്മർദ്ദം കുറയുന്നതും പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഈ ആരോഗ്യപ്രശ്‌നം തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. തലകറക്കം, ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയാണ് ലോ ബിപിയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ലക്ഷണങ്ങൾ ഇവയൊക്കെയാണോ? എങ്കിൽ ഹൃദയാഘാതത്തിനുള്ള സാധ്യത;
കുറഞ്ഞ രക്തസമ്മർദ്ദം തലച്ചോറിലേക്കും ഹൃദയത്തിലേക്കും മറ്റ് സുപ്രധാന അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കുന്നു. മങ്ങിയ കാഴ്ച, ഛർദി എന്നിവയ്ക്കും കാരണമാകും. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഒരു ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പിട്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദം ശരിയായ അളവിലെത്തിക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറവുള്ളവർ ആവശ്യത്തിന് ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കണം. ഉപ്പ് പൂർണ്ണമായും ഒഴിവാക്കുന്നത് അപകടകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണപദാർത്ഥങ്ങൾ കുറഞ്ഞ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
- നാലോ അഞ്ചോ തുളസിയില ചവച്ചു തിന്നുന്നത് ലോ ബിപി യുടെ ലക്ഷണങ്ങളെ കുറയ്ക്കും. തുളസിയിലയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ജീവകം സി ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കും. തുളസിയിലയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- കഫീൻ അടങ്ങിയ കാപ്പി, ചായ ഇവയെല്ലാം കഴിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മർദം ഇവയെല്ലാം കൂട്ടും. മധുരമിടാതെ ഇവ കുടിക്കുന്നതാണ് ലോ ബിപിക്ക് നല്ലത്. രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ കാപ്പി സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: തൈറോയിഡിന് തുളസി നീരും കറ്റാർവാഴ നീരും ചേർത്തുള്ള ഔഷധക്കൂട്ട്; എങ്ങനെ ഉപയോഗിക്കണം?
- ഒരു പിടി ബദാം രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ തൊലി കളഞ്ഞ ശേഷം പാലിൽ ചേർത്ത് കുടിക്കുക. കുറഞ്ഞ രക്തസമ്മർദ്ദത്തിന് മികച്ചൊരു പ്രതിവിധിയാണ് ഇത്.
- ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഉണക്കമുന്തിരി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ലോ ബിപി നിങ്ങൾക്കുണ്ടെങ്കിൽ കുറച്ച് ഉണക്കമുന്തിരി വെള്ളത്തിലിടുക. ഒരു രാത്രി കുതിർത്തശേഷം രാവിലെ തിളപ്പിച്ച പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.