Updated on: 27 September, 2023 9:02 AM IST
കൈതച്ചക്ക

കൈതച്ചക്ക നീർ ക്ഷീണം തീർക്കുന്നതിനും ദഹനേന്ദ്രിയത്തെശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരമാസകലം നീരുണ്ടാകുമ്പോൾ കൈതച്ചക്ക ഒരു ഭക്ഷണമായി കഴിക്കുന്നത് വിശേഷമാണ്.

പഴുക്കാറായ കൈതച്ചക്ക തിരുമ്മി 10 ഗ്രാം വെളുത്തുള്ളി ചതച്ചെടുത്ത് വേവിച്ചു ചാറെടുത്ത് അഞ്ചുഗ്രാം വീതം ഇന്തുപ്പും കായവും പൊരിച്ചു പൊടിച്ചു ചേർത്ത് ടേബിൾ സ്പൂൺ വീതം കാലത്തും ഉച്ചയ്ക്കും വൈകിട്ടും കൊച്ചുകുട്ടികൾക്കു കൊടുക്കുന്നതു വിരശല്യത്തിനും ക്ഷീണം മാറുന്നതിനും നന്നാണ്.

കൈതച്ചക്ക തിരുമ്മി നേർപകുതി ചെറിയ ആടലോടകത്തില അരിഞ്ഞിട്ട് ആവി പോകാതെ വേവിച്ചു ഞെരടിപ്പിഴിഞ്ഞ് അമ്പതു ഗ്രാം കൽക്കണ്ടം ചേർത്ത് വീണ്ടും തിളപ്പിച്ച് സർബത്തു പാകത്തിലെടുത്തു കുപ്പിയിലാക്കി ടേബിൾ സ്പൂൺ കണക്കിനു ദിവസവും നാലു മണിക്കൂറിടവിട്ടു കഴിക്കുക. ക്ഷീണം മാറുന്നതിനും കൊക്കിച്ചുമയ്ക്കും കാസവിമ്മിഷ്ടത്തിനും തൊണ്ടവീക്കം, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കും നന്നാണ്.

കൈതച്ചക്ക നീരും നാലിലൊരു ഭാഗം ഇഞ്ചിനീരും വെള്ളുള്ളിച്ചാറും കൂടി ചൂടാക്കി ഓരോ ഔൺസ് (25 മില്ലി) വീതം എടുത്ത് കല്ലുപ്പും കായവും പൊരിച്ചു പൊടിച്ച് ലേശം വീതം മേമ്പൊടിയാക്കി ചേർത്തു കഴിക്കുന്നത് ആർത്തവ ശുദ്ധിക്കും ഉദരവേദനയ്ക്കും വിശേഷമാണ്.

കൈതച്ചക്ക തോരനാക്കിയും പഴുത്തത് ഭക്ഷണത്തിനു ശേഷവും കഴിച്ചു ശീലിക്കുന്നത് ദഹനം ഉണ്ടാക്കുന്നതിനും കുടൽശുദ്ധിക്കും ദുഷിച്ച കൃമിയെ നശിപ്പിക്കുന്നതിനും അതീവ നന്നാണ്.

കൂടുതൽ കൊഴുപ്പുള്ള ആഹാരം കഴിച്ച് ദഹനക്കുറവുണ്ടാകു മ്പോൾ കൈതച്ചക്ക തിന്നുന്നത് ഏറ്റവും നന്നാണ്. കൈതച്ചക്കയ്ക്ക് ചില സ്ഥലങ്ങളിൽ കടച്ചക്കാ എന്നാണ് പറയാറുള്ളത്.

English Summary: Pineapple is best for body swelling
Published on: 27 September 2023, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now