പിസ്തയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, പിസ്തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൂടാതെ ഇതിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ശരീരത്തിന് വളരെ ഉത്തമമാണ്. ഇത് കഴിക്കുന്നത് വ്യക്തികളിൽ ശരീരഭാരം കുറയ്ക്കാനും, അതോടൊപ്പം കുടലിന്റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ മെച്ചപ്പെടുത്താൻ പിസ്തയ്ക്ക് സാധിക്കും. വിറ്റാമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് പിസ്ത. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണവും, ചുവന്ന രക്താണുക്കളിൽ ഓക്സിജൻ വഹിക്കുന്ന തന്മാത്രയായ ഹീമോഗ്ലോബിൻ രൂപീകരണവും ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ ബി 6 വളരെ പ്രധാനമാണ്.
ഇത് ശരീരത്തിൽ കോശങ്ങളുടെ കേടുപാടുകൾ തടയുകയും, ക്യാൻസർ പോലുള്ള രോഗാവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളുടെ വളരെ നല്ല ഉറവിടമാണ് പിസ്ത, മറ്റ് പലതരം പരിപ്പ്, വിത്തുകൾ എന്നിവയെക്കാളും ഉയർന്ന അളവിൽ ഇതിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. പിസ്തയിൽ പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുണ്ട്, 1 കപ്പ് പിസ്തയിൽ ഒരു വലിയ വാഴപ്പഴത്തിന്റെ പകുതിയേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
പിസ്തയിൽ അടങ്ങിയ ആൻറി ഓക്സിഡൻറുകൾ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ്. പിസ്തയിൽ പ്രത്യേകിച്ച് ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളാണ്. ഈ സംയുക്തങ്ങൾ നീല വെളിച്ചം, പ്രായമായ വ്യക്തികളിലുണ്ടാവുന്ന മാക്യുലർ ഡീജനറേഷൻ എന്ന അവസ്ഥ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. പിസ്തയിലെ ആന്റിഓക്‌സിഡന്റുകളുടെ ഏറ്റവും സമൃദ്ധമായ രണ്ട് ഗ്രൂപ്പുകളായ പോളിഫെനോളുകളും ടോക്കോഫെറോളും, ക്യാൻസറിൽ നിന്നും ഹൃദ്രോഗത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വായുമലിനീകരണം ആൻറിബയോട്ടിക് പ്രതിരോധത്തെ വർധിപ്പിക്കുമെന്ന് പുതിയ പഠനം
Pic Courtesy: Pexels.com