1. Health & Herbs

ഇടനേരങ്ങളിൽ ഇനി പിസ്ത പരിപ്പ് കഴിക്കാം, ഹൃദയാരോഗ്യത്തിനു ഉത്തമം

പിസ്ത വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ശരീരഭാരം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കാനും ഇതിനു കഴിയും.

Raveena M Prakash
pistachio benefits: How much pistachio have taken in a day
pistachio benefits: How much pistachio have taken in a day

പിസ്തയിൽ വിവിധ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും, അതോടൊപ്പം കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കാനും സഹായിക്കുന്നു. പിസ്തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, കൂടാതെ ഇതിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ശരീരത്തിന് വളരെ ഉത്തമമാണ്. പിസ്ത ആളുകൾ കഴിക്കാൻ തുടങ്ങിയിട്ടു ഏകദേശം 300,000 വർഷങ്ങളായി. ഇക്കാലത്ത്, ഐസ്ക്രീമിലും, മറ്റു മധുരപലഹാരങ്ങളിലും ഉൾപ്പെടെ നിരവധി വിഭവങ്ങളിൽ പിസ്ത വളരെ ജനപ്രിയ സാന്നിധ്യമാണ്.

പിസ്തയുടെ ആരോഗ്യ സവിശേഷതകൾ

വിറ്റാമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് പിസ്ത. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണവും, ചുവന്ന രക്താണുക്കളിൽ ഓക്സിജൻ വഹിക്കുന്ന തന്മാത്രയായ ഹീമോഗ്ലോബിൻ രൂപീകരണവും ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ ബി 6 വളരെ പ്രധാനമാണ്. പിസ്തയിൽ പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുണ്ട്, 1 ഔൺസ് പിസ്തയിൽ ഒരു വലിയ വാഴപ്പഴത്തിന്റെ പകുതിയേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. പിസ്തയിൽ അടങ്ങിയ ആൻറി ഓക്സിഡൻറുകൾ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ്.

ഇത് കോശങ്ങളുടെ കേടുപാടുകൾ തടയുകയും, ക്യാൻസർ പോലുള്ള രോഗാവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളുടെ വളരെ നല്ല ഉറവിടമാണ് പിസ്ത, മറ്റ് പലതരം പരിപ്പ്, വിത്തുകൾ എന്നിവയെക്കാളും ഉയർന്ന അളവിൽ ഇതിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. പിസ്തയിൽ പ്രത്യേകിച്ച് ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളാണ്. ഈ സംയുക്തങ്ങൾ നീല വെളിച്ചം, പ്രായമായ വ്യക്തികളിലുണ്ടാവുന്ന മാക്യുലർ ഡീജനറേഷൻ എന്ന അവസ്ഥ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു.

പ്രതിദിനം ഒന്നോ രണ്ടോ സെർവിംഗ് പിസ്ത കഴിക്കുന്ന ആളുകൾക്ക് ല്യൂട്ടിൻ, വിറ്റാമിൻ ഇ, എന്നീ രണ്ട് ആന്റിഓക്‌സിഡന്റുകളുടെ അളവ് കൂടുതലാണ്. കൂടാതെ, പിസ്തയിലെ ആന്റിഓക്‌സിഡന്റുകളുടെ ഏറ്റവും സമൃദ്ധമായ രണ്ട് ഗ്രൂപ്പുകളായ പോളിഫെനോളുകളും ടോക്കോഫെറോളും, ക്യാൻസറിൽ നിന്നും ഹൃദ്രോഗത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. പിസ്തയിലെ ആന്റിഓക്‌സിഡന്റുകൾ വളരെ ജൈവ ലഭ്യമാണ്. അതിനാൽ, ദഹന സമയത്ത് അവ ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മറ്റ് പലതരം അണ്ടിപ്പരിപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ കലോറിയും കൂടുതൽ പ്രോട്ടീനും പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ അവശ്യ അമിനോ ആസിഡുകളുടെ നല്ല ഉറവിടം കൂടിയാണ് പിസ്താ, അത് ഭക്ഷണത്തിലൂടെ തന്നെ ശരീരത്തിന് ലഭിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: മൾബറി, സ്വാദിഷ്ടമായ ഈ കുഞ്ഞൻ പഴത്തിനു ഗുണങ്ങൾ അനവധിയാണ്...

Pic Courtesy: Natures's Eat, Be Beautiful

English Summary: pistachio benefits: How much pistachio have taken in a day

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds