Updated on: 13 July, 2024 4:57 PM IST
പൂച്ചപ്പഴം

മുൻകാലങ്ങളിൽ നമ്മുടെ കുന്നിൻചെരുവുകളിലും പാടവരമ്പത്തും കുറ്റിക്കാടുകളിലുമെല്ലാം പടർന്നുകണ്ടിരുന്ന വള്ളിച്ചെടിയാണു പൂച്ചപ്പഴം. ഇന്നതു പരിചയമുള്ളവർ കുറയും. കുട്ടിക്കാലത്തു സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴും വഴിയിൽ കാണുന്ന കാരപ്പഴം, നെല്ലിക്ക, ചേരിക്കൊട്ട, കൊട്ടപ്പഴം, പൂച്ചപ്പഴം എന്നിവയൊക്കെ പറിച്ചു കഴിച്ചത് പഴയ തലമുറ മറന്നിട്ടുണ്ടാവില്ല. മുക്കട്ടപ്പഴം, അമ്മമ്മപ്പഴം, മദാമ്മപ്പഴം, കുരങ്ങു തീനിപ്പഴം, കുറുക്കൻപഴം എന്നിങ്ങനെയെല്ലാം പൂച്ചപ്പഴം അറിയപ്പെട്ടിരുന്നു.

പാഷൻ ഫ്രൂട്ടിൻ്റെ പൂവുകളോടു സാമ്യമുള്ള പൂവുകൾ. നെല്ലിക്കയുടെ വലുപ്പമുള്ള കായ്‌കൾക്കു മൂപ്പെത്തും മുൻപ് പച്ച നിറവും പഴുത്താൽ നല്ല മഞ്ഞ കലർന്ന ചുവപ്പു നിറവുമാണ്. പഴം പൊളിച്ചാൽ കൊഴുപ്പു കലർന്ന കറുത്ത വിത്തുകൾ കാണാം. പുളിയും മധുരവും കലർന്ന രുചി. ചെടിയുടെ ഇലകളിലും കായ്‌കളിലും രോമം പോലെ കാണാം. പല രോഗങ്ങൾക്കും ശമനമുണ്ടാക്കാനുള്ള കഴിവ് ഈ കൊച്ചു പഴത്തിനുണ്ട്. 

ക്ഷീണം മാറി ഉന്മേഷം ലഭിക്കാനായി വഴിയാത്രക്കാരും ഈ പഴം കഴിച്ചിരുന്നു. ഗർഭം ധരിക്കാത്ത സ്ത്രീകൾക്ക് ഇതിൻ്റെ കഷായം നാട്ടുവൈദ്യന്മാർ നൽകിയിരുന്നു. വിരശല്യത്തിനു കഷായമാക്കി കുട്ടികൾക്കു നൽകിയിരുന്നതായും കേട്ടിട്ടുണ്ട്. ശ്രീശലകൻ ശലഭം മുട്ടയിട്ടു വംശവർധന സാധിക്കുന്നത് ഈ സസ്യത്തിന്റെ ഇലകളിലാണ്. പൊട്ടാസ്യം, ധാതുലവണങ്ങൾ, ഇരുമ്പ് എന്നിവയും ചെറു മൂലകങ്ങളും ചേർന്ന ഈ ഔഷധപ്പഴം മറവിയിലേക്കു പോകാതെ സംരക്ഷിക്കാൻ കഴിയണം.

English Summary: Poocha pazham is best for worm in children
Published on: 13 July 2024, 04:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now