നമ്മുടെ പറമ്പുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന സസ്യമാണ് പൂവാംകുറുന്തൽ. ദശപുഷ്പങ്ങളിൽ ഒന്നുകൂടിയാണ് ഈ സസ്യം. വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു ചെടി കൂടിയാണ്. പൂവാങ്കുറുന്തില സ്ത്രീകൾ മുടിയിൽ ചൂടിയാൽ ദാരിദ്ര്യം മാറുമെന്നാണ് വിശ്വാസം. പണ്ടത്തെ ആൾക്കാർ കണ്മഷി ഉണ്ടാക്കിയിരുന്നത് പൂവാംകുറുന്നിലയുടെ നീരിനിന്നാണ് . ഈ സസ്യം അമൂല്യമായ രോഗശമന ശേഷിയുള്ളതാണ് കാൻസർ കോശങ്ങളെ നശിപ്പിക്കും.
അതു നോക്കുണ്ട് തന്നെ ഔഷധ നിർമാണത്തിനായി ഇന്ത്യയിൽ പൂവാംകുറുന്തൽ കൃഷി ചെയ്യുന്നു. ബീറ്റാ അമിറിൻ അസിറ്റേറ്റ്, ലൂപ്പിയോൾ അസിറ്റേറ്റ്, ബീറ്റാ അമിറിൻ ലൂപ്പിയോൾ, തുടങ്ങി നിരവധി രാസഘടകങ്ങൾ വിവിധ അളവുകളിൽ ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു. ഈ സസ്യം സമൂലമായി ഔഷധങ്ങൾക്കു ഉപയോഗിക്കുന്നു
പനിക്ക് ഒരു പ്രസിദ്ധൗഷധമാണ് പൂവാംകുറുന്തൽ. ഔഷധപാകത്തിൽ ശരീരത്തിലെ ചൂടു കുറയ്ക്കുന്നു. മൂത്രദ്വാരത്തിനു വികാസമുണ്ടാക്കി മൂത്രപ്രവാഹം സുഗമമാക്കുന്നു. ദേഹത്തെ നീരു വറ്റിക്കുന്നു. തേൾവിഷം ശമിപ്പിക്കുന്നു. സ്ഥിരമായ പനി കുറ യ്ക്കുന്നു. ഇത് ആയുർവേദത്തിൽ സഹദേവി എന്ന പേരിലറിയപ്പെടുന്നു.
ചെങ്കണ്ണിന് ചന്ദനവും പൂവാംകുറുന്തലും അരിഞ്ഞ് പനിനീരിലിട്ട് ഒരു രാത്രി കഴിഞ്ഞ് കണ്ണിലൊഴിച്ചാൽ കുറവുകിട്ടും. ഇതിന്റെ ഇല ചതച്ച് മുലപ്പാലിൽ ഞെരടിപ്പിഴിഞ്ഞരിച്ച് കണ്ണിലൊഴിച്ചാലും മതിയാകും. പൂവാംകുറുന്തൽ, തുമ്പപ്പൂവ്, തുളസിയില, പാവട്ടത്തളിര് ഇവ അരച്ച് ലന്തക്കുരു പ്രമാണം ഗുളികയാക്കി നിഴലത്തുണക്കി വെച്ചിരുന്ന് ജീരകവെള്ളത്തിൽ ദിവസവും കുട്ടികൾക്കു കൊടുക്കുന്നത് പനിക്കു വിശേഷമാണ്. മലേറിയ തുടരെ ഉണ്ടാകുമ്പോൾ പൂവാംകുറുന്തലും ജീരകവും കൂടി അരച്ച് മറ്റഷധങ്ങൾ കഴിക്കുന്ന കൂട്ടത്തിൽ കഞ്ഞിവെച്ചു കഴിക്കുന്നത് നന്നാണ്.
ഇത് വെയിലത്തു വാട്ടി കഷായം വെച്ച് 25 മില്ലിവീതം കാലത്തും വൈകിട്ടും സേവിക്കുന്നത് പനിക്കും തേൾവിഷത്തിനും മൂത്രതടസത്തിനും ഫലപ്രദമാണ്. പതിവായി കഴിക്കുന്നത് വളരെ നന്നായിരിക്കും. പൂവാംകുറുന്തൽ ഇടിച്ചു പിഴിഞ്ഞ നീരിൽ കുന്തിരിക്കവും കുരുമുളകും കല്ക്കമാക്കി വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ചു കുളിക്കുന്നത് ടോൺസിലിറിസിനു വിശേഷമാണ്.