നമ്മുടെ പാചകത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു കിഴങ്ങാണ് ഉരുളകിഴങ്ങ്. ഉരുളക്കിഴങ്ങിന് ഉയർന്ന ഗ്ലൈസെമിക് സൂചിക ഉണ്ടെങ്കിലും, അവയുടെ പോഷക മൂല്യം അവ എങ്ങനെ പാകം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങ് വറുത്ത പല ഭക്ഷണങ്ങളുടെയും ഭാഗമായതിനാൽ, ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും, ശരീരത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനും കാരണമാവുന്നു. അതിനാൽ തന്നെ നമ്മളിൽ എല്ലാവർക്കും വരുന്ന ഒരു സംശയമാണ്, ഇത് ശരീരത്തിന് ശരിക്കും ആരോഗ്യകരമാണോ എന്ന്?
പോഷകാഹാര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഉരുളക്കിഴങ്ങ് സമീകൃതാഹാര ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലാണ് എന്നാണ്. കാരണം, ഇതിലടങ്ങിയ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ, ഭക്ഷണ നാരുകൾ, ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യമാണ്. ഉരുളക്കിഴങ്ങിനെ അധികവും ഒരു അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിൽ ഉൾപെടുത്തുന്നവരാണ് ഭൂരിഭാഗം പേരും. അതിന് കാരണം, ഇത് ഉരുളക്കിഴങ്ങിനെ വറുത്ത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു, വറുത്ത ഉരുളക്കിഴങ്ങ് ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാവുന്നു.
ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് കൂടാതെ ഇതിൽ ഉയർന്ന പോഷകമൂല്യവുമുണ്ട്. ഏകദേശം 150 മുതൽ 200 ഗ്രാം ഉരുളക്കിഴങ്ങിൽ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇതിന് കൊഴുപ്പില്ല പക്ഷെ ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്, അതിനാൽ ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ചോറിനൊപ്പം ഉരുളക്കിഴങ്ങ് ചേർത്ത് കഴിക്കുമ്പോൾ അത് ഭക്ഷണത്തെ കാർബോഹൈഡ്രേറ്റിന്റെ വലിയ ഒരു സോത്രസ്സാക്കി മാറ്റുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ ഉരുളക്കിഴങ്ങ് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം, അവ വേവിച്ചും മറ്റ് പച്ചക്കറികളും സലാഡുകളൊപ്പം ചേർത്ത് കഴിക്കുന്നതാണ്. ഇതുകൂടാതെ, ഉരുളക്കിഴങ്ങ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിക്കരുത്. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പ്രോട്ടീനുമായി ചേർക്കുമ്പോൾ അവ ഒരുമിച്ച് ദഹിപ്പിക്കാൻ കഴിയില്ല.
ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ
പോഷകമൂല്യം:
വിറ്റാമിൻ സി, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയുടെ വളരെ സമ്പന്നമായ ഉറവിടമാണ് ഉരുളക്കിഴങ്ങ്. ഭക്ഷണ നാരുകൾ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ്:
ഉരുളക്കിഴങ്ങിൽ പ്രാഥമികമായി സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു, അവ ഊർജ്ജത്തിന്റെ വളരെ നല്ല ഉറവിടമാണ്. എന്നിരുന്നാലും, ഉരുളക്കിഴങ്ങിന്റെ ഗ്ലൈസെമിക് സൂചിക താരതമ്യേന ഉയർന്നതാണ്, അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നതിന് കാരണമാകുന്നു.
നാര് അടങ്ങിയിരിക്കുന്നു:
ഉരുളക്കിഴങ്ങിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനത്തെ സഹായിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. ഉരുളക്കിഴങ്ങിന്റെ തൊലി കഴിക്കുന്നത് നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഔഷധങ്ങൾ
Pic Courtesy: Pexels.com