1. Health & Herbs

ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഔഷധങ്ങൾ

മഴക്കാലത്ത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം, മെച്ചപ്പെട്ട ആരോഗ്യത്തിനായി ഭക്ഷണത്തിൽ ചേർക്കാവുന്ന ചില ഔഷധങ്ങളുണ്ട്. മഴക്കാലം ആരോഗ്യപരമായ വെല്ലുവിളികൾ ഉയർത്തുന്നു.

Raveena M Prakash
Herbal medicine to taken for good health
Herbal medicine to taken for good health

മഴക്കാലത്ത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം, മെച്ചപ്പെട്ട ആരോഗ്യത്തിനായി ഭക്ഷണത്തിൽ ചേർക്കാവുന്ന ചില ഔഷധങ്ങളുണ്ട്. മഴക്കാലത്ത് ശരീരത്തിൽ ഈർപ്പം അനുഭവപ്പെടും, അതോടൊപ്പം വീടിന് ചുറ്റുപാടും വെള്ളം കെട്ടിനിൽക്കുന്നു, ഇത് ബാക്ടീരിയകളുടെയും പ്രാണികളുടെയും വളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ തന്നെ മഴക്കാലം ആരോഗ്യപരമായ വെല്ലുവിളികൾ ഉയർത്തുന്നു. മഴക്കാലത്ത് ഈ ആരോഗ്യപ്രശ്നങ്ങൾ വരാതെ കൈകാര്യം ചെയ്യുന്നതിൽ ചില ഹെർബൽ പ്രതിവിധികൾ ഫലപ്രദമായ സഹായിക്കുന്നു. 

മൺസൂൺ കാലത്തെ ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് ചുമ, ജലദോഷം, പനി തുടങ്ങിയ വൈറൽ അണുബാധകൾ. ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഈ അണുബാധകളെ ചെറുക്കാനും ഹെർബൽ പരിഹാരങ്ങൾ സഹായിക്കുന്നു. മൺസൂൺ കാലത്തെ മറ്റൊരു പ്രധാന പ്രശ്നം ദഹന സംബന്ധമായ തകരാറുകളാണ്. ശരീരത്തിലെ വർദ്ധിച്ച ഈർപ്പം ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, ഇത് വയറിളക്കം, ദഹനക്കേട്, വയറിലെ അണുബാധകൾ തുടങ്ങിയ വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു. ഈ ദഹനപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആയുർവേദ ഔഷധങ്ങൾ ഗുണം ചെയ്യുന്നു.

മഴക്കാലത്ത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 6 ഔഷധങ്ങൾ:

1. തുളസി:

ആയുർവേദത്തിൽ തുളസിയ്ക്ക് ധാരാളം പ്രാധാന്യമുണ്ട്, അതിന് കാരണം ഇതിന്റെ ഔഷധഗുണങ്ങൾ തന്നെയാണ്. മഴക്കാലത്ത് ശരീരത്തിലുണ്ടാവുന്ന അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട് തുളസിയിൽ. തുളസി ഇല കഴിക്കുകയോ, തുളസി ഇട്ടു തിളപ്പിച്ച ചായ കുടിക്കുകയോ ചെയ്യുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും, സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

2. ഇഞ്ചി:

ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ട ഔഷധ സസ്യമാണ് ഇഞ്ചി. ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ സാധാരണ മഴക്കാല രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിന് ഇഞ്ചി കഴിക്കുന്നതിന് സഹായിക്കുന്നു.
ഇഞ്ചി ഇട്ട് തിളപ്പിച്ച ചായ കഴിക്കുന്നതും, ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് ദഹനം വർദ്ധിപ്പിക്കാനും, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും, മഴക്കാലത്തെ തണുപ്പുള്ള ദിവസങ്ങളിൽ ശരീരം ചൂടാക്കി നിലനിർത്താനും സഹായിക്കും.

3. വെളുത്തുള്ളി:

വെളുത്തുള്ളി അതിന്റെ ഔഷധ ഗുണങ്ങൾ മൂലം നൂറ്റാണ്ടുകളായി പേരുകേട്ടതാണ്. ആന്റിമൈക്രോബയൽ, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ തുടങ്ങി വിവിധ ഗുണങ്ങൾക്ക് പേരുകേട്ട ഒരു സംയുക്തമായ അല്ലിസിൻ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പച്ച വെളുത്തുള്ളി കഴിക്കുന്നതും, ഇത് പാചകത്തിൽ ചേർത്ത് കഴിക്കുന്നത് അണുബാധ തടയാനും, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, അതോടൊപ്പം ശരീരത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

4. അശ്വഗന്ധ:

ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു അഡാപ്റ്റോജെനിക് ഔഷധ സസ്യമാണ് അശ്വഗന്ധ. ശരീരത്തിൽ സമ്മർദ്ദം ഒഴിവാക്കാനും, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. അശ്വഗന്ധയുടെ പൊടിയോ ക്യാപ്‌സ്യൂളുകളോ കഴിക്കുന്നത് കാലാവസ്ഥയിലെ മാറ്റത്തെ നേരിടാനും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുമുള്ള ശരീരത്തിന്റെ കഴിവിനെ പിന്തുണയ്ക്കുന്നു.

5. ആര്യവേപ്പ്:

ആന്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങൾക്ക് പേരുകേട്ട കയ്പേറിയ ഒരു ഔഷധ സസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പില അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അതോടൊപ്പം മലേറിയ, ഡെങ്കിപ്പനി, പനി തുടങ്ങിയ മഴക്കാല സംബന്ധമായ അണുബാധകളിൽ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

6. ത്രിഫല:

ഇന്ത്യൻ നെല്ലിക്ക, ബിബിതകി, ഹരിതകി എന്നിങ്ങനെ മൂന്ന് പഴങ്ങൾ അടങ്ങിയ ഒരു പുരാതന ആയുർവേദ ഔഷധസസ്യമാണ് ത്രിഫല. ഇത് ശക്തമായ ആന്റിഓക്‌സിഡന്റും ഡിടോക്‌സിഫയറുമായി പ്രവർത്തിക്കുന്നു, ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും, ദഹനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ ത്രിഫല പൊടി കഴിക്കുന്നത് മഴക്കാലത്ത് മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

Pic Courtesy: Pexels.com

English Summary: Herbal medicine to taken for good health

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds