Updated on: 3 February, 2022 9:22 AM IST

മുടി നരയ്ക്കുന്നത് വാർധക്യത്തിന്റെ ലക്ഷണം മാത്രമല്ല. ചെറുപ്രായത്തിലും മുടി വെള്ള നിറമാകുന്ന പ്രശ്നം നേരിടുന്നവരുണ്ട്. ഇതിൽ തന്നെ 10 വയസ് പ്രായമുള്ള കുട്ടികളിൽ വെളുത്ത മുടി ധാരാളം കാണാം. പോഷക മൂല്യങ്ങളുടെ അഭാവവും ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലങ്ങളും ഹോർമോൺ അസന്തുലിതാവസ്ഥയുമാണ് അകാലമായി മുടി നരയ്ക്കുന്നതിനുള്ള കാരണങ്ങൾ. വിറ്റാമിൻ ബി 12, സിങ്ക്, സെലിനിയം, കോപ്പർ, വൈറ്റമിൻ ഡി എന്നിവയുടെ അപര്യാപ്തത മൂലം ഇങ്ങനെയുണ്ടാവുന്നു.

ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടു വരുന്ന പ്രശ്നം കൂടിയാണ്. ജോലിഭാരവും അതിൽ നിന്നുള്ള സമ്മർദങ്ങളും വരെ മുടി പെട്ടെന്ന് നരയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. മറ്റു ചിലർക്ക് ജനിതക ഘടനയിലൂടെ പാരമ്പര്യമായോ അകാലനര ഉണ്ടാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നല്ല മുടിയ്ക്ക് ചില മുത്തശ്ശി വൈദ്യങ്ങൾ

ഉറക്കമില്ലായ്മ, മലിനീകരണം തുടങ്ങിയവയും മുടിയുടെ നിറം നഷ്ടപ്പെടുന്നതിന് വഴിവയ്ക്കുന്നു. അകാല നര ചികിത്സിച്ച് മാറ്റുന്നതിൽ പരിമിധികളുണ്ട്. എന്നാൽ പെട്ടെന്ന് മുടി നരയ്ക്കുന്നതിനെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും, മുടിയുടെ കറുപ്പ് നിറം നഷ്ടപ്പെടാതിരിക്കാനും, നരബാധ കൂടുതൽ വ്യാപിക്കാതിരിക്കുന്നതിനും ആയുർവേദപരമായി കുറച്ചു വിദ്യകളുണ്ട്.

നമ്മുടെ വീടുകളിൽ നിത്യോപയോഗങ്ങളിൽപെട്ട സാധനങ്ങൾ ഉപയോഗിച്ച് അകാലനരയ്ക്ക് പ്രതിവിധി കണ്ടെത്താവുന്നതാണ്. ഇവ ഭക്ഷണത്തിലേക്ക് ഉൾപ്പെടുത്തിയും, മുടിയിൽ തേച്ചും ഫലപ്രദമായി അകാലനരയെ നേരിടാം. എന്നിരുന്നാലും മുടി വൃത്തിയായി സൂക്ഷിക്കുക എന്നതും കെമിക്കലുകളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
അകാല നരയെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

അകാല നരയ്ക്ക് വീട്ടിലെ വൈദ്യം (Home Remedies For Premature Hair)

  • നെല്ലിക്ക (Indian Gooseberry)

ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതാണ് നെല്ലിക്ക. ഇവ മുടിയ്ക്ക് ഉത്തമമാണ്. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും ശിരോചർമത്തിൽ നിന്ന് മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യുന്നതിനും നെല്ലിക്ക ഗുണകരമാണ്.

നെല്ലിക്ക നീര് തലയിൽ തേക്കുകയോ അല്ലെങ്കിൽ നെല്ലിക്ക ഇട്ടു കാച്ചിയ എണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുകയോ ചെയ്യുക. തലമുടിയിലും എണ്ണ എത്തുന്നതിന് ശ്രദ്ധിക്കുക. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ മുടി കഴുകിയാൽ കേശം തിളക്കമുള്ളതും കറുത്ത നിറമുള്ളതുമാകും. മുടി വളരാനും ഇത് സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഇത് പ്രയോഗിക്കാവുന്നതാണ്.

  • തുളസി (Holy Basil)

ഔഷധമേന്മയേറിയ തുളസി സർവ്വ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാം. സമൃദ്ധമായതും തിളക്കമുള്ളതുമായ മുടിയ്ക്ക് തുളസിയുടെ ഇലകൾ ഉപയോഗിക്കാം. ഇതിന്റെ കുറച്ച് ഇലകൾ ചതച്ചെടുത്ത് കുറച്ച് വെള്ളത്തിൽ കലർത്തുക. ഇങ്ങനെ ഉണ്ടാക്കുന്ന പേസ്റ്റ് എല്ലാ ദിവസവും മുടിയിൽ പുരട്ടാവുന്നതാണ്. ഇത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. അകാല നര മാറ്റാൻ ഇവ സഹായകരമാണ്. തുളസി ഇട്ട് കാച്ചുന്ന എണ്ണ പതിവാക്കുന്നതും അകാലനരയെ പ്രതിരോധിക്കും.

  • വെളിച്ചെണ്ണ (Coconut Oil)

മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെളിച്ചണ്ണ. ശിരോചർമത്തിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നതിന് വെളിച്ചെണ്ണ ഉപകരിക്കും. ഇതിലുള്ള വിറ്റാമിൻ ഇ, ബി എന്നിവ മുടിയ്ക്ക് ശക്തി നൽകുന്നു. സ്ഥിരമായി തേച്ചാൽ പെട്ടെന്ന് ബാധിക്കുന്ന നര അകറ്റാവുന്നതാണ്.

  • എള്ളെണ്ണ (Sesame Oil)

കറുത്ത നിറമുള്ള ഭക്ഷണങ്ങൾ മുടിയ്ക്ക് കറുപ്പ് നിറം നൽകും. ഞാവൽ, കറുത്ത എള്ള്, ബ്ലാക്ക് ബീൻസ്, കരിംജീരകം എന്നിവയെല്ലാം പതിവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിൽ തന്നെ എള്ള് കൊണ്ടുള്ള എണ്ണ ദിവസേന തലമുടിയിൽ ഉപയോഗിക്കാവുന്നതാണ്. അഞ്ച് ടേബിൾ സ്പൂൺ എള്ളെണ്ണയിൽ രണ്ട് ടേബിൾ സ്പൂൺ ബദാം എണ്ണ ചേർത്ത് മുടിയിലും തലയോട്ടിയിലും തേക്കുക. എന്നും രാത്രിയിൽ ഇങ്ങനെ തേച്ച് പിറ്റേന്ന് രാവിലെ ഷാംപൂ ഉപയോ​ഗിച്ച് കഴുകുന്നത് മുടി നരയ്ക്കുന്നതിനെതിരെ പ്രവർത്തിക്കാൻ സഹായിക്കും.

  • വീറ്റ് ഗ്രാസ് (Wheat Grass)

വീറ്റ് ഗ്രാസ് (ഗോതമ്പു പുല്ല്) അല്ലെങ്കിൽ ബാർലി ഗ്രാസും അകാലനരയെ തടയുന്നു. ഇവ കൊണ്ടുണ്ടാക്കിയ ജ്യൂസ് നരച്ച മുടി കറുപ്പിക്കാൻ സഹായിക്കുന്നു. മുടി പ്രായമാകലിനെ സാവധാനത്തിലാക്കുന്നതിനുള്ള പോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു.

English Summary: Premature Greying Of Hair; Use Gooseberry, Tulsi and Sesame For Best Results
Published on: 29 January 2022, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now