Health & Herbs

നല്ല മുടിയ്ക്ക് ചില മുത്തശ്ശി വൈദ്യങ്ങൾ

healthcare

മുടിയ്ക്ക് ഇണങ്ങിയ പ്രകൃതിദത്ത ഔഷധങ്ങൾ

മുടിയിൽ വലിയ രീതിയിൽ രാസവസ്തുക്കൾ പ്രയോഗിക്കാൻ താൽപ്പര്യപ്പെടാത്തവരാണ് പൊതുവെ മലയാളികൾ. കാച്ചിയ വെളിച്ചണ്ണയും ചെമ്പരത്തിയും താളിയും ഉപയോഗിച്ച് മുടി കഴുകാനും വൃത്തിയാക്കാനുമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുടി ചീകുന്നത് നല്ലതാണ്; അറിയാം ശാസ്ത്രീയഗുണങ്ങൾ

എന്നാൽ ചെമ്പരത്തി മാത്രമല്ല, നമ്മുടെ വീട്ടിലും തൊടിയിലുമുള്ള ഒരുപാട് വസ്തുക്കളും സസ്യങ്ങളും സമ്പുഷ്ടമായ മുടിയ്ക്കായി ഉപയോഗിക്കാം. ഇത്തരത്തിൽ മുടിയിൽ പ്രയോഗിക്കാവുന്ന പ്രകൃതിദത്ത ഔഷധങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണ

കാച്ചിയ വെളിച്ചണ്ണ ഒരു മുത്തശ്ശി വൈദ്യമാണെന്ന് തന്നെ പറയാം. അകാലനരയും താരനും മുടികൊഴിച്ചിലും തടയാന്‍ ഇത് സഹായിക്കും. മൈലാഞ്ചി, ചെമ്പരത്തി, തെച്ചിപ്പൂവ്, കറിവേപ്പില, കറ്റാര്‍വാഴ, ചുവന്നുള്ളി, തുളസി, നെല്ലിക്ക, താന്നിക്ക, കയ്യോന്നി, നീലയമരി, കുറുന്തോട്ടിയില, എള്ള് എന്നിവയും കുരുമുളകും അരിയും ചേർത്ത കാച്ചിയ എണ്ണയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ചെമ്പരത്തി പൂക്കളും ചെമ്പരത്തി ഇലകളും ചേത്തുണ്ടാക്കിയ പേസ്റ്റ് വെളിച്ചെണ്ണയിൽ ചേർത്തും തലമുടിയിൽ പുരട്ടാം. ശിരോചർമ്മത്തിലും മുടിയുടെ അഗ്രഭാഗം വരെയും പുരട്ടി, 45-60 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് വേണം മുടി കഴുകേണ്ടത്. ആഴ്ചയിൽ രണ്ടു തവണ മുടിയിൽ ഇത് പ്രയോഗിച്ചാൽ സമൃദ്ധമായ മുടി ലഭിക്കും.

കറിവേപ്പില

ചെമ്പരത്തിയും അതിന്റെ ഇലകളും കറിവേപ്പിലയ്ക്കൊപ്പം ചേർത്ത് മുടിയിൽ പുരട്ടിയാലും ഇരട്ടി ഫലം ലഭിക്കും. ചുവന്ന ചെമ്പരത്തി പൂക്കളും ഇലകളും കഴുകി വൃത്തിയാക്കിയ ശേഷം ഒരു മിക്സിയിൽ ഇടുക. ഇതിലേക്ക് കറിവേപ്പില ഇടുക.

ശേഷം കുറച്ച് വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക. ഇത് ശിരോചർമത്തിലും മുടിയിലും പുരട്ടി ഒരു മണിക്കൂർ വരെ കാത്തിരിക്കുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ ഫലവത്തായ മാറ്റം കാണാം.

നെല്ലിക്ക

മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്കയും മികച്ചതാണ്. നെല്ലിക്ക പൊടിയും ചെമ്പരത്തി പൊടിയും തുല്യ അളവിൽ എടുത്ത് ഇതിലേക്ക് കുറച്ച് വെള്ളം കൂടു ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ വെളിച്ചണ്ണയും തയ്യാറാക്കാവുന്നതാണ്.

ഇത് മുടിയിലും ശിരോചർമത്തിലും പുരട്ടുക. 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഈ ഹെയർ പായ്ക്ക് പ്രയോഗിക്കുന്നതിലൂടെ മുടിയുടെ വളർച്ചയും ആരോഗ്യമുള്ള മുടിയും ഉറപ്പാക്കാം.

ഒലീവ് ഓയിലും നാരങ്ങാ നീരും

രണ്ടോ മൂന്നോ സ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങ നീരും ചേർത്തുള്ള ഹെയർ പായ്ക്കും തിളക്കമുള്ള മുടി ഉണ്ടാകുന്നതിന് സഹായിക്കും. ഒലീവ് ഓയിലും നാരങ്ങാ നീരും ചേർത്ത മിക്സിലേക്ക് ബ്രൗണ്‍ ഷുഗർ കൂടി ചേര്‍ക്കുക. തുടർന്ന് ഈ മിശ്രിതം മുടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയുക. മിതമായ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് വേണം മുടി കഴുകാൻ. കേശ സമൃദ്ധിക്ക് ഇത് ഉത്തമ മാർഗമാണ്.

തൈര്

തൈര് മുഖത്തിന് മാത്രമല്ല, മുടിയ്ക്കും ഗുണം ചെയ്യും. ചെമ്പരത്തി പേസ്റ്റിൽ അൽപം തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് തലയിലും തലമുടിയിലും പുരട്ടണം. തല നന്നായി മസാജ് ചെയ്യാനും ശ്രദ്ധിക്കുക. ഇതിന് ശേഷം തലമുടി ഷവർ ക്യാപ് കൊണ്ട് മൂടുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറവായ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ മിക്സ് പായ്ക്ക് ഉപയോഗിച്ചാൽ ആരോഗ്യമുള്ള മുടി ലഭിക്കും.


English Summary: Simple ayurvedic tips used by ancestors for best hair growth

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine