Updated on: 10 January, 2024 11:48 PM IST
പച്ചക്കറികൾ

പോഷക ദാരിദ്ര്യത്തേക്കാൾ അപകടമാണ് ഭക്ഷണത്തിൻ്റെ അളവ് കൂടുന്നത്. കൂടുതൽ ഭക്ഷണം കൂടുതൽ ആരോഗ്യം തരും എന്ന വിശ്വാസം തെറ്റാണ്. കഴിക്കുന്നതൊന്നും സ്വയം ദഹിക്കുകയല്ല മറിച്ച് ദഹനരസങ്ങൾ ഉപയോഗിച്ച് ദഹനേന്ദ്രിയങ്ങൾ ദഹിപ്പിക്കുകയാണ്. ദഹനശക്തിക്കതീതമായി ആഹാരം കഴിച്ചാൽ ആരോഗ്യനഷ്ടം സംഭവിക്കും. അതിനാൽ ആഹാരം ശരീരത്തിനാവശ്യമുള്ളത തെരഞ്ഞെടുത്ത് കഴിക്കേണ്ടതാണ്. ഓരോ കാലത്ത് കിട്ടുന്ന എല്ലാതരം പഴങ്ങളും കഴിക്കാം.

പച്ചക്കറികൾ കഴിയുന്നതും പച്ചയായിത്തന്നെ കഴിക്കേണ്ടതാണ്. എങ്കിലേ ശരീരത്തിനാവശ്യമായ ധാതു ലവണങ്ങളും നാരുകളും കിട്ടുകയുള്ളൂ. അണ്ടിവർഗങ്ങൾ മാംസ്യസമൃദ്ധമാണ്. അത് മിതമായി മാത്രമേ കഴിക്കാവൂ. കിഴങ്ങുവർഗങ്ങളിൽ നിന്ന് നമു ക്കാവശ്യമായ സ്റ്റാർച്ച് ലഭിക്കുന്നു. അതുകൊണ്ടുതന്നെ അത് ധാന്യത്തിന് പകരമായി മാത്രമേ കഴിക്കാവൂ. പയറുവർഗങ്ങൾ മാംസ്യപ്രധാനമാണ്. മാംസ്യം (പ്രോട്ടീൻ) വളരെ കുറച്ചുമാത്രമേ മനുഷ്യനാവശ്യമുള്ളൂ. മനുഷ്യന്റെ വേഗത്തിലുള്ള വളർച്ചക്കാലം കുട്ടിപ്രായമാണ് ഈ സമയത്തെ ആഹാരമായ അമ്മയുടെ പാലിൽ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് വളരെകുറച്ചു പ്രോട്ടീൻ മാത്രമേ ഉള്ളൂ. വളർന്നതിനു ശേഷം പ്രോട്ടീൻ പിന്നെയും കുറയുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ പയറുവർഗത്തിനും അണ്ടിവർഗത്തിനും മുന്തിയ സ്ഥാനം നല്‌കരുത്.

ദഹന പ്രക്രിയയിൽ ഭക്ഷണം കുടലിലൂടെ കൃത്യമായി ദഹന പ്രക്രിയയിൽ ഭക്ഷണം കുടലിലൂടെ കൃത്യമായി നീങ്ങുകയും അവശിഷ്ടങ്ങൾ സമയത്തിനുതന്നെ മലാശയത്തിലെത്തി ചേരുകയും ചെയ്യണമെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ (Cellulose fiber) ആവശ്യമാണ്. ഇപ്പോൾ നാം കഴിച്ചുവരുന്ന ചോറ്, തവിട് നീക്കി വെളുപ്പിച്ചതായതിനാൽ അതിൽ നാരുകളില്ല. മാംസം, മുട്ട, മത്സ്യം, മൈദ എന്നിവയും നാരുകളില്ലാത്ത ഭക്ഷണപദാർഥങ്ങളാണ്. അത്തരം ഒരാഹാരരീതി തുടരുന്നവരുടെ കുടലുകളിൽ ആഹാരാവശിഷ്‌ടങ്ങൾ കെട്ടിക്കിടക്കാനിടയാവുന്നു. അതുകൊണ്ട് അവ കഴിക്കുകയാണെങ്കിൽ ഏറിയപങ്കും പച്ചക്കറികൾ ഉൾപ്പെടുത്തുക.

പഴവർഗങ്ങൾ മനുഷ്യന്റെ ഭക്ഷണത്തിൽ ഒന്നാം സ്ഥാനത്താണ്. അവയുടെ ഒന്നാം ഘട്ടം ദഹനം കഴിഞ്ഞതുമാണ്. - അതുകൊണ്ട് പഴങ്ങൾ മറ്റു ധാന്യങ്ങളോ, പയർവർഗങ്ങളോ കഴിക്കുന്ന കൂട്ടത്തിൽ കഴിക്കരുത്. അവ തനിയെ കഴിക്കേണ്ടതാണ്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യവർഗങ്ങൾ കഴിയുന്നത്ര തവിടോടെ തന്നെ ഭക്ഷിക്കുക. പച്ചക്കറികൾ അരിയുന്നതിനു മുമ്പ് കഴുകുകയും കഴിയുന്നത് വലിയ കഷ്ണങ്ങളാക്കി മുറിക്കുകയും വേണം. കാരണം പച്ചക്കറികൾ വേവിക്കുമ്പോൾ മാത്രമല്ല അവ അരിയുമ്പോഴും കഴുകുമ്പോഴും ധാതുലവണങ്ങൾ നഷ്ട പ്പെടുന്നുണ്ട്. കറികളാണെങ്കിൽ മസാലക്കൂട്ടുകളും എരിവ്, പുളി, ഉപ്പ് എന്നിവയുമൊക്കെ കഴിയുന്നത് കുറച്ച് മാത്രം ഉപയോഗിക്കുക.

ഒരു മനുഷ്യന് മൂന്നു നേരത്തെ ആഹാരം മതി. അവ തമ്മിൽ ഇടവേളകളും ഉണ്ടായിരിക്കണം. എങ്കിലേ ആമാശയത്തിനും മറ്റും കരുത്താർജിക്കാനുള്ള സമയം ലഭിക്കൂ. മൂന്നു നേരത്തെ ആഹാരത്തിൽ ഒരു നേരത്തെയെങ്കിലും ആഹാരം വേവിക്കാത്തവയായിരിക്കണം (ഫലവർഗങ്ങൾ). രണ്ട് നേരത്തെ ആഹാരം ധാരാളം പച്ചക്കറികൾ വേവിച്ചതും കുറച്ച് ധാന്യവും ആയിരിക്കണം. മാംസ്യം വളരെ കുറച്ച് മാത്രമേ കഴിക്കേണ്ടതുള്ളൂ. കൊഴുപ്പ് മറ്റു ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത് മതി. ഇത്തരം ഒരാഹാരരീതി തുടരുമ്പോൾത്തന്നെ ഏതെങ്കിലും ഒരു നേരം വിശപ്പ് തോന്നിയില്ലെങ്കിൽ ആ നേരത്തെ ആഹാരം ഒഴിവാക്കേണ്ടതുമാണ്.

English Summary: Protein food must be reduced as child grow
Published on: 10 January 2024, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now