കൊല്ലം ജില്ലയിൽ ചിറക്കര പഞ്ചായത്തിലെ കർഷകരുടെ പ്രിയപ്പെട്ട പയറാണ് കരിമണി പയർ. നെല്ലിന്റെ വിളവെടുപ്പിന് ശേഷം അവിടുത്തെ കർഷകർ മണ്ണിനെ സമ്പുഷ്ടീകരിക്കാൻ ചെയ്യുന്ന ഒരു കൃഷിയാണ് കരിമണി പയർ കൃഷി.
നല്ല രുചിയുള്ളതും, പയറു വർഗ്ഗങ്ങളിൽ ഏറ്റവും പ്രോട്ടീൻ ഉള്ളതുമായ കരിമണി പയർ കർഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. സാധാരണ പയർ പോലെ വളരെ നീളം വെക്കാത്ത ഒരു പയർ ഇനമാണിത്. ഒരു ചെടിയിൽ നിന്ന് തന്നെ 20 ഓളം പയറുകൾ വിളവെടുക്കാം. ഒരു വിരലിന്റെ നീളം വരുന്ന ഓരോ പയറിലും 8 മുതൽ 10 വരെ കരിമണികൾ കാണും.
എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിലാണ് പാടങ്ങളിൽ ഇതിന്റെ വിത്ത് പാകുന്നത്. വിത്തുപാകി 45 ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. 80,90 ദിവസം കൊണ്ട് പരിപൂർണ്ണമായും വിളവെടുക്കാം. പരിപൂർണ്ണമായും ഉണങ്ങിയ പയറാണ് വിളവെടുപ്പിനായി എടുക്കുന്നത്. ഒരു വയറിൽ എട്ടു മുതൽ 10 മണി വരെ വിളവെടുക്കാം.
കരിമണി പയറിന്റെ ഏറ്റവും വലിയ ഗുണം എന്ന് വെച്ചാൽ അത് വളരെ പ്രോട്ടീൻ സമ്പുഷ്ടമാണ് എന്നതാണ്. കൂടാതെ മറ്റു പയറുകളെക്കാൾ വളരെ രുചിയും ഗുണവും കൂടുതലാണ്. ഒരു കിലോ കരിമണി പയറിന് ഏകദേശം 200 രൂപ വരെ വില വരുന്നുണ്ട്. ഒരു പ്രത്യേക സീസണിൽ മാത്രം വിളവെടുക്കുന്നതിനാൽ ആവശ്യക്കാർ ഏറെ ആയതിനാലും ഇത് വളരെ വേഗം കർഷകരുടെ കയ്യിൽ നിന്ന് തന്നെ തീർന്നു പോകുന്നു. പ്രായമായ ആൾക്കാർക്കും കുട്ടികൾക്കും ഒരുപോലെ ആരോഗ്യ സമ്പുഷ്ടമായ ഒരു ആഹാരമാണ് കരിമണി പയർ.
അജയകുമാർ - 098465 61641
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.