Updated on: 28 February, 2022 3:56 PM IST
രുചിയ്ക്ക് മാത്രമല്ല, കട്ടിയും നീളവുമുള്ള മുടിയ്ക്ക് ബെസ്റ്റാണ് നെയ്യ്

നെയ്യ് ചേർത്ത ഭക്ഷണവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. നെയ്യ് ശരീരത്തിന് നൽകുന്ന ആരോഗ്യ ഗുണങ്ങളും പ്രധാനമാണ്. കൂടാതെ പൂജ ആവശ്യങ്ങൾക്കും നെയ്യ് വ്യാപകമായി ഉപയോഗിക്കാറുണ്ട്. രുചിയിലും ഗുണത്തിലും ഇത്രയധികം പ്രാധാന്യമുള്ള നെയ്യ് ചർമത്തിനും പല തരത്തിൽ ഉപയോഗിക്കുന്നു.
മുടിയ്ക്ക് വെളിച്ചണ്ണ മികച്ചതാണെന്ന് മിക്കവർക്കും അറിയാമെങ്കിലും നെയ്യ് കേശ സംരക്ഷണം ഉറപ്പാക്കുമെന്ന കാര്യം ചുരുക്കം ആളുകൾക്ക് മാത്രമായിരിക്കും അറിയാവുന്നത്. നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായ നെയ്യ് മുടിയിഴകളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും മുടി വളർച്ചയെ എങ്ങനെ പരിപോഷിപ്പിക്കുന്നുവെന്നും നോക്കാം.

വരണ്ട മുടിയിൽ നിന്ന് മോചനം ലഭിക്കാനും മുടിയുടെ ആരോഗ്യത്തിനും നെയ്യിൽ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളും ഫാറ്റി ആസിഡും ഗുണകരമാണ്. ഇത് ഏതൊക്കെ രീതിയിലാണ് മുടിയ്ക്ക് പ്രയോജനമാകുന്നതെന്ന് പരിശോധിക്കാം.

1. നെയ്യ് കണ്ടീഷണറായി പ്രവർത്തിക്കുന്നു

മുടി കണ്ടീഷൻ ചെയ്യുന്നതിന് നെയ്യ് പ്രയോജനപ്പെടുത്താം. അതായത്, നെയ്യ് ചെറുതായി ചൂടാക്കിയ ശേഷം മുടിയിൽ പുരട്ടി മസാജ് ചെയ്യുക. ശിരോ ചർമത്തിലും മറ്റും നന്നായി മസാജ് ചെയ്ത് പിടിപ്പിച്ചാൽ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും, മുടി വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും. കൂടാതെ, മുടിയ്ക്ക് ഡീപ് കണ്ടീഷനിങ് നൽകുന്ന രീതിയിലുള്ള ചികിത്സയ്ക്കും നെയ്യ് പ്രയോജനപ്പെടും.

2. മുടിയ്ക്ക് ഈർപ്പം നൽകുന്നു

മുടിയിഴകളിൽ ഒരു മോയ്സ്ചറൈസറായി പ്രവർത്തിച്ച് ഈർപ്പമുള്ള മുടി നൽകുന്നതിന് നെയ്യ് ഗുണപ്രദമാണ്. വരണ്ടതും കേടായതുമായ മുടികളെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും. ശിരോചർമത്തെയും രോമകൂപങ്ങളെയും പോഷിപ്പിക്കുന്നതിന് നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ സഹായിക്കുന്നു.

3. മുടിക്ക് തിളക്കം നൽകുന്നു

തിളക്കമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമില്ല. മിനുസവും തിളക്കമുള്ളതുമായ മുടിയ്ക്ക് നെയ്യ് പുരട്ടുന്നത് നല്ലതാണ്. പരുപരുത്ത മുടിയുടെ ഘടന മെച്ചപ്പെടുത്താൻ ഇത് വളരെ സഹായകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങയില എണ്ണ തേച്ച് സമൃദ്ധമായി മുടി വളർത്താം

4. അകാല നരയ്ക്ക് നെയ്യ്

അകാല നരയ്ക്കുള്ള വീട്ടുവൈദ്യമാണ് നെയ്യ്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ശുദ്ധമായ നെയ്യ് ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയ്ക്ക് കറുപ്പ് നിറം നൽകും.

5. മുടി വളരാൻ നെയ്യ്

കട്ടിയും നീളവുമുള്ള മുടി ഇനി സ്വപ്നമല്ല, യാഥാർഥ്യമാക്കാൻ നെയ്യ് പുരട്ടി മസാജ് ചെയ്യുക. നെയ്യിലെ ആവശ്യ പോഷകങ്ങൾ ഒറ്റ മാസം കൊണ്ട് രണ്ടോ മൂന്നോ ഇഞ്ച് നീളത്തിൽ വരെ മുടി വളരാൻ സഹായിക്കും.

6. കേടുപാടുകൾ മാറ്റും, അഗ്രം പിളരുന്നത് കുറയ്ക്കുന്നു

വിറ്റാമിൻ എ, ഡി പോലുള്ള പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയതാണ് നെയ്യ്. ഇത് മുടിയിലെ കേടുപാടുകൾക്കെതിരെ പ്രവർത്തിക്കും. മുടിയുടെ അഗ്രം പൊട്ടുന്നെങ്കിൽ അതിനും പരിഹാരമായി ഒരു മോയ്സ്ചറൈസ് പോലെ നെയ്യ് പ്രവർത്തിക്കുന്നു.

English Summary: Pure Ghee Is Best For Thick And Long Hair; Know How
Published on: 28 February 2022, 03:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now