Updated on: 17 March, 2021 4:43 PM IST
നെല്ലിക്ക ഉപ്പിൽ

നെല്ലിക്ക ഉപ്പിൽ ഇടാൻ പല പുതിയ രീതികൾ ഇപ്പോൾ എല്ലാവരും ട്രൈ ചെയ്യാറുണ്ട് പക്ഷേ ഞാൻ മാത്രം എന്റെ വീട്ടിൽ തന്നെ നാടൻരീതിയിൽ പഠിപ്പിച്ചിട്ടുള്ള ഒരു സൂത്രപ്പണി യിലൂടെയാണ് ഈട് ഉപ്പിലിട്ട നെല്ലിക തയ്യാറാക്കിയിരിക്കുന്നത്.

ഒരുതവണ നിങ്ങളും ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ തീർച്ചയായിട്ടും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്യും അതിനോടൊപ്പം തന്നെ കേടാവുകയും ആവുകയില്ല

ഒരിക്കലും കേടാവാത്ത തനിനാടൻ രീതിയിൽ തയ്യാറാക്കിയ നെല്ലിക്ക ഉപ്പിലിട്ടത്, ഒരുപാട് പുതിയ രീതികൾ പലരും പരീക്ഷിക്കുന്നു ഉണ്ടെങ്കിലും സിമ്പിൾ ആയിട്ട് വീട്ടിൽ പഠിപ്പിച്ചുതന്ന ഈ രീതിയാണ് ഞാൻ ഫോളോ ചെയ്യാറ് ഒരു തവണ നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ

നാച്ചുറൽ ആയിട്ടുള്ള രീതിയിലാണ് ഞാനിവിടെ ഉപ്പിലിട്ടത് തയ്യാറാക്കാൻ പോകുന്നത് ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാൻ ഇവിടെ അരക്കിലോ നെല്ലിക്ക കഴുകി വൃത്തിയാക്കി തുടച്ച വെച്ചിട്ടുണ്ട് അതിനോടൊപ്പം തന്നെ നല്ല വലുപ്പമുള്ള 12 പച്ചമുളകും കഴുകിത്തുടച്ചു വെച്ചിട്ടുണ്ട്
അതിനോടൊപ്പം തന്നെ നല്ലൊരു കുപ്പി കഴുകി വെയിലത്തു വച്ച് ഉണക്കി മാറ്റിവെക്കുക

ഇനി സ്റ്റോവ് ഓണാക്കി ഒരു പാത്രം വെച്ച് കൊടുത്തിട്ട് അതിലേക്ക് ഈ നെല്ലിക്ക മുങ്ങി തക്ക രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക ചെറുതായിട്ട് വെള്ളം ചൂടാവാൻ തുടങ്ങുമ്പോൾ നെല്ലിക്ക ചേർത്തുകൊടുക്കാം നന്നായിട്ട് ആവി വരുന്ന സമയത്ത് ഉടനെതന്നെ നെല്ലിക്ക കോരി മാറ്റുക വെള്ളം തിളക്കുന്നത് വരെ വെയിറ്റ് ചെയ്യരുത് മുമ്പുതന്നെ നെല്ലിക്ക കോരി മാറ്റണം.

ഇനി മറ്റൊരു പാത്രത്തിൽ നെല്ലിക്ക മുങ്ങി തക്ക രീതിയിൽ വെള്ളം എടുക്കുക

ഏകദേശം വലിപ്പമുള്ള ഗ്ലാസിന് മൂന്നു ഗ്ലാസ് വെള്ളം എടുത്താൽ മതിയാവും

ഇനി നന്നായിട്ട് തിളപ്പിച്ച് എടുക്കണം. അതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കാം ഞാനിവിടെ കല്ലുപ്പ് എടുത്തിരിക്കുന്നത് മൂന്ന് ടേബിൾ സ്പൂൺ കല്ലുപ്പ് ചേർത്ത് കൊടുക്കാം

ഇനി സ്റ്റ് ഓഫ് ചെയ്തു കൊടുക്കുക

ഇനി ഈ വെള്ളം തണുക്കുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യാം

അതിനുശേഷം കുപ്പിയിലേക്ക് അല്പം നെല്ലിക്കാ അല്പം പച്ചമുളക് എന്ന രീതിയിൽ മുഴുവൻ ആയിട്ടും ചേർത്തു കൊടുക്കുക
ശേഷം ഉപ്പിട്ട് തിളപ്പിച്ച് തണുപ്പിച്ച് വെച്ചിരുന്ന ഈ വെള്ളം കൂടെ ചേർത്തുകൊടുക്കാം
ഇനി നല്ല മുറുക്ക് ഉള്ള ഒരു അടപ്പുകൊണ്ട് അടച്ച് 4 ദിവസം വരെ മാറ്റി വെക്കാം
നാലുദിവസം കഴിഞ്ഞ് ഉപയോഗിക്കാം
തിളപ്പിച്ച് ആറിയ വെള്ളം ആണ് ഇതിലേക്ക് ഒളിഴിരിക്കുന്നത് അതുകൊണ്ട് നമ്മുടെ നെല്ലിക്ക ഉപ്പിലിട്ടത് ഒരുപാട് നാള് കേടുകൂടാതിരിക്കും
ഒരു തവണ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കുക

ഒരിക്കലും കേടാവാത്ത തനിനാടൻ രീതിയിൽ തയ്യാറാക്കിയ നെല്ലിക്ക ഉപ്പിലിട്ടത്, ഒരുപാട് പുതിയ രീതികൾ പലരും പരീക്ഷിക്കുന്നു ഉണ്ടെങ്കിലും സിമ്പിൾ ആയിട്ട് വീട്ടിൽ പഠിപ്പിച്ചുതന്ന ഈ രീതിയാണ് ഞാൻ ഫോളോ ചെയ്യാറ് ഒരു തവണ നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ

English Summary: PUT AMLA IN SALT TO SEE IT DOES NOT DECAY AS TIME GOES
Published on: 17 March 2021, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now