Updated on: 30 May, 2021 7:21 PM IST
Quail Eggs

കാടമുട്ടകൾ ചെറുതാണ്, മൂന്നോ നാലോ കാടമുട്ടകൾ ഒരു കോഴിമുട്ടയുടെ വലുപ്പത്തിന് തുല്യമാണ്. വളരെ ചെറുതാണെങ്കിലും ഈ മുട്ടകൾ അതിശയകരമാംവിധം പോഷകസമ്പന്നമാണ്. ആയിരം കോഴിക്ക് അര കാടയെന്നാണല്ലോ ചൊല്ല്.

ഒരു കാടമുട്ടയിൽ (9 ഗ്രാം) അടങ്ങിയിരിക്കുന്നത് :

Calories: 14; Protein: 1 gram; Fat: 1 gram; Carbs: 0 grams; Fiber: 0 grams; Choline: 4% of the Daily Value (DV)

Riboflavin: 6% of the DV; Folate: 2% of the DV; Pantothenic acid: 3% of the DV; Vitamin A: 2% of the DV

Vitamin B12: 6% of the DV; Iron: 2% of the DV; Phosphorus: 2% of the DV; Selenium: 5% of the DV

കാടമുട്ടയുടെ ആരോഗ്യഗുണങ്ങൾ

ഒരൊറ്റ കാടമുട്ട നിങ്ങളുടെ ഒരു ദിവസത്തെ Vitamin B 12, selenium, riboflavin, choline, iron എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.

എല്ലിന്റെ ആരോഗ്യത്തിനും

കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്‌റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കാട മുട്ടയിലെ വൈറ്റമിന്‍ ഡി, കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്കും ഗുണകരം. എന്നാല്‍ ദഹിയ്ക്കാന്‍ അല്‍പം സമയമെടുക്കുമെന്നതിനാല്‍ തന്നെ കൂടുതല്‍ എണ്ണം കഴിയ്ക്കരുത്. ബിപി മരുന്നില്ലാതെ കുറയ്ക്കാന്‍.

തലച്ചോറിന്റെ കാര്യക്ഷമത

ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്.കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്

ആസ്ത്മ ചികിത്സക്ക്

ആസ്ത്മ ചികിത്സക്ക് കാട മുട്ട ഒരു സിദ്ധൗഷധമാണ്. കാട മുട്ടയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന മൂലകമാണ് ആസ്ത്മയെ ചെറുക്കുന്നത്. സെലീനിയം, സെലീനോ പ്രോട്ടീൻ ആയി കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഉയർന്ന തോതിലെ വിറ്റാമിൻ എ യും. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലെ ഒമേഗാ-3, ഒമേഗാ-6 തുടങ്ങിയ ഫാറ്റി ആസിഡുകൾ ശ്വാസനാളിയിലെ എരിച്ചിൽ (ഇൻഫ്ലമേഷൻ) തടയുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റി ഹിസ്റ്റമിനുകളും റെറ്റിനോൾ എന്ന മൃഗജന്യമായ വിറ്റാമിൻ എ യും ആസ്ത്മ തടയുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ശേഷിയെ വീണ്ടെടുക്കുന്നു. ഇമ്മ്യൂണോഗ്ലോബുലിൻ ഇ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ കാടമുട്ട സഹായകമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നത്.

കൊളസ്റ്റ്രോൾ, ധമനികളിലെ ബ്ലോക്കുകൾ, അൾസർ, നാഡീരോഗങ്ങൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, പ്രസവാനന്തര ചികിത്സ, കാൻസർ ചികിത്സയിലെ റേഡിയേഷനു വിധേയമാകുന്നത് മൂലമുള്ള അസ്വസ്ഥതകൾ, പ്രമേഹം, അമിതവണ്ണം, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവക്കെല്ലാം കാടമുട്ട ഔഷധമാണ്. 

വെറും വയറ്റിൽ പച്ച മുട്ടയാണ് കഴിക്കേണ്ടത്. വേവിച്ചാൽ വിറ്റാമിനുകളും ഔഷധ ഗുണവും നഷ്ടമാകുമെന്നതാണ് കാരണം.

English Summary: Quail Egg - Storehouse of nutrients
Published on: 30 May 2021, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now