ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉൽപ്പാദിപ്പിക്കുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കാതിരിക്കുക, സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി കഴിക്കുക, ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഭക്ഷണം കഴിക്കുക എന്നിവയെല്ലാം ആമാശയത്തിൽ അസിഡിറ്റി ഉൽപ്പാദിപ്പിക്കപ്പെടാൻ കാരണമാകാം. വീട്ടിൽ തന്നെ ഉണ്ടാക്കിയ ചില പാനീയങ്ങൾ കൊണ്ട് അസിഡിറ്റി പ്രശ്‌നം പരിഹരിക്കാം. ഈ പാനീയം ഉണ്ടാക്കുന്ന വിധവും, അസിഡിറ്റിക്ക് എങ്ങനെ പരിഹാരം കാന്നുവെന്നും നോക്കാം:
ബ്ലഡ് പ്രഷർ, അസിഡിറ്റി കുറയ്ക്കാൻ വാഴപ്പിണ്ടി ഉത്തമമാണ്
ഒരു ഗ്ലാസിന് ആവശ്യമായ ചേരുവകൾ ഇതാ:
1/2 വെളളരിക്ക
കുറച്ച് പുതിന ഇലകൾ
മല്ലിയില ഒരു പിടി
സെലറിയുടെ കുറച്ച് ഇലകൾ
ഇഞ്ചി രുചിക്കനുസരിച്ച്
ഉപ്പ് പാകത്തിന്
1 കപ്പ് വെള്ളം
നാരങ്ങ
പുതിന ഇല, മല്ലിയില ഇവയെല്ലാം മറന്നേക്കൂ. ആഫ്രിക്കൻ മല്ലിയാണ് താരം
തയ്യാറാക്കേണ്ട രീതി:
* ഒരു ബ്ലെൻഡർ എടുക്കുക, നാരങ്ങ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കുക.
* ഇനി ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് നാരങ്ങ പിഴിഞ്ഞ് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. എന്നിട്ട് ഫ്രഷ് ആയി കുടിക്കുക.
ഗുണങ്ങൾ
-
വെള്ളരിക്ക അഥവാ കുക്കുമ്പർ വെള്ളം കൊണ്ട് നിറഞ്ഞ പച്ചക്കറിയാണെന്ന കാര്യം അറിയാമല്ലോ, അതിനർത്ഥം ഇതിന് ഗ്യാസ് അല്ലെങ്കിൽ ബ്ലോട്ടിങ് വേഗത്തിൽ ഒഴിവാക്കാം എന്നാണ്. മാത്രമല്ല, കുക്കുമ്പറിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വയറുവേദനയ്ക്ക് കാരണമാകുന്ന സോഡിയത്തിന്റെ ദോഷഫലങ്ങൾ മാറ്റാൻ സഹായിക്കുന്നു.
-
ബ്ലോട്ടിങ്, വായുകോപം, അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്നിവ വരുമ്പോൾ പുതിനയിലയ്ക്ക് അത് അകറ്റുവാൻ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും.
-
മല്ലിയിലയിൽ അവശ്യ എണ്ണകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം, വിറ്റാമിൻ ഇ, സി, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രശ്നങ്ങൾ അകറ്റുവാൻ സഹായിക്കും.
-
നെഞ്ചെരിച്ചിലിനുള്ള പ്രകൃതിദത്ത പ്രതിവിധിയായി സെലറി കണക്കാക്കപ്പെടുന്നു, മാത്രമല്ല, അവ നിങ്ങളുടെ ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
-
ദഹനപ്രക്രിയ വർദ്ധിപ്പിക്കുന്ന, ഭക്ഷണത്തിന്റെ വിഘടനത്തിനും സ്വാംശീകരണത്തിനും സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത വീട്ടുവൈദ്യമാണ് ഇഞ്ചി.
-
നാരങ്ങ വളരെ അസിഡിറ്റി ഉള്ളതാണ്, അതിനാൽ അത് ദഹിപ്പിക്കപ്പെടുമ്പോൾ, അത് ആൽക്കലൈസിംഗ് പ്രഭാവം പുറപ്പെടുവിക്കുന്നു, ഇത് ആമാശയത്തിലെ ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു.