ആരോഗ്യം നിലനിർത്താനും ഇന്നത്തെ ജീവിതചൈര്യ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും മിക്ക ആളുകളും ഗോതമ്പിനേക്കാൾ കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് റാഗി അഥവാ കൂവരക്. ഫിംഗർ മില്ലറ്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ ബ്രൗണ്‍ ധാന്യത്തിലെ ആരോഗ്യഗുണങ്ങളും പോഷകഘടകങ്ങളുമാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി
ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ സ്ഥലങ്ങളിൽ റാഗി ധാന്യമെന്ന നിലയിൽ വളരെയധികം കൃഷി ചെയ്തുവരുന്നു. ഇന്ത്യയിൽ, പ്രധാനമായും കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ റാഗി കൃഷി ചെയ്യുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി പല രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
റാഗി രോഗമുക്തി നേടുന്നുവെന്നതിന് പുറമെ, കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമായും ഉപയോഗിച്ച് വരുന്നു. റാഗിയിലെ അമിനോ ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ, നാരുകൾ എന്നിവയാണ് ശരീരത്തിന് പ്രയോജനകരമാകുന്നത്. ഇത് നിങ്ങളെ സ്വാഭാവിക രീതിയിൽ സമ്മർദം ഒഴിവാക്കാനും മൈഗ്രെയ്ൻ രോഗത്തിൽ നിന്ന് സംരക്ഷിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കൂടാതെ, പ്രമേഹം പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല
എന്നാൽ പല പല ഗുണങ്ങൾ അടങ്ങിയ റാഗിക്ക് ചില ദോഷ വശങ്ങളുമുണ്ട്. അതിനാൽ നിങ്ങൾ റാഗി ഉപയോഗിക്കുന്നതിന് മുൻപ് അവ വരുത്തിയേക്കാവുന്ന പാർശ്വഫലങ്ങളും പ്രത്യാഘാതങ്ങളും മനസിലാക്കിയിരിക്കുക. അതായത്, ചില രോഗങ്ങൾ ഉള്ളവർക്ക് റാഗി ഗുണപ്രദമായ ഫലം ആയിരിക്കില്ല തരുന്നത്.
ഇവർ റാഗി കഴിക്കരുത് (These People Should Not Eat Ragi/ Finger Millet)
1. വൃക്ക രോഗങ്ങൾ (Kidney)
കിഡ്‌നി സ്റ്റോൺ അല്ലെങ്കിൽ കിഡ്‌നി സംബന്ധമായ മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ റാഗി കഴിക്കുന്നത് ഒഴിവാക്കുക. കാരണം, കിഡ്‌നി പ്രശ്‌നങ്ങളുള്ളവർക്ക് റാഗി ദോഷകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: റാഗി കഴിച്ച് കഴിച്ച് തടി കുറയ്ക്കാം; എങ്ങനെയെന്നല്ലേ!!!
2. തൈറോയ്ഡ് (Thyroid)
തൈറോയ്ഡ് രോഗികൾ റാഗി കഴിക്കുന്നത് ദോഷകരമാണ്. ഇതിന്റെ അമിതമായ ഉപഭോഗം കാരണം നിങ്ങൾക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
3. വയറിളക്കം (Diarrhea)
റാഗി അമിതമായി ഉപയോഗിച്ചാൽ അത് വയറിളക്കം, ഗ്യാസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതായത്, ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ കൂവരക് അഥവാ റാഗി ഉപയോഗം നിയന്ത്രിക്കുക.
4. മലബന്ധം (Constipation)
മലബന്ധം ഉള്ളവർ റാഗി കഴിക്കരുത്. കാരണം ഇത് എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കില്ല എന്ന് മാത്രമല്ല, മലബന്ധത്തിനും കാരണമാകും. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ദിവസവും റാഗി കഴിക്കരുത്. നിങ്ങൾക്ക് എത്രമാത്രം കൂവരക് കഴിക്കാമെന്നത് ഒരു ആരോഗ്യവിദഗ്ധന്റെ അഭിപ്രായം അനുസരിച്ച് പിന്തുടരുക.
ബന്ധപ്പെട്ട വാർത്തകൾ: Best Weight Loss Tips: മുട്ടയിലൂടെ അതിവേഗം ഭാരം കുറയ്ക്കാം, ഈ 4 കോമ്പോകൾ ഫലം ചെയ്യും