Updated on: 13 April, 2023 10:22 PM IST
കൂവളക്കാ

വൃക്ഷത്തിന്റെ ഇലയിലും, തൊലിയിലും അടങ്ങിയിരിക്കുന്ന ഔഷധ തത്വങ്ങൾ വിരേചന സമർഥമാണ്. ഔഷധഗുണങ്ങൾ ഏറ്റവും ഫലപ്രദമായി ചികിത്സാപദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത് ആയുർവേദമാണ്. രാസ, ഗുണ വീര്യ വിപാകങ്ങൾ തിക്തം, രൂക്ഷം, ഉഷ്ണം, കടു എന്നീ ഗുണങ്ങൾ യഥാക്രമം നൽകിയിരിക്കുന്നു. പ്ലഫലത്തിന് സ്നിഗ്ദ്ധം, സരം, ശ്ലക്ഷണം എന്നാണ് ഗുണവിശേഷണം.

ഇലയ്ക്കും അപക്വഫലത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനാവും. പ്രമേഹരോഗശമനത്തിന് കൂവളപ്പഴവും, കൂവളയിലയും ഔഷധമാണ്. പഴുത്തകായ ശീതളവും പോഷണകരവുമാണ്. കുടലിലെ രോഗങ്ങൾക്ക്, പ്രത്യേകിച്ച് പഴകിയ അമീബിക് അതിസാരത്തിൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന രോഗികൾക്ക്, ഫലത്തിന്റെ മാംസള ഭാഗമുപയോഗിച്ചുണ്ടാക്കുന്ന സർബത്ത് നൽകുന്നത് കുടലിനാശ്വാസകരമാണെന്നു കാണുന്നു.

ശ്വാസംമുട്ടൽ, വാതം, കഫം, ഛർദ്ദി, ചുമ, ഇക്കിൾ, ജ്വരം, ഇവയ്ക്കും കായ ഉത്തമമത്രെ. പാകമാകാത്ത കായ്കൾ കഴിച്ചാൽ വിശപ്പുവർധിക്കും. ഇഞ്ചിയും, ഉലുവയും ചെറിയ കായ്കളും ചേർത്തുണ്ടാക്കുന്ന കഷായം അർശസിന് ഉത്തമൗഷധമാണ്. മരപ്പട്ടച്ചാറ്, അല്പം ജീരകവും ചേർത്തു കഴിക്കുന്നത് ശുക്ല വർധകമാണ്. വേരിന്റെ മേൽ തൊലികൊണ്ടുള്ള കഷായം ഹൃദ്രോഗത്തിന് ഉത്തമമാണെന്നു കാണുന്നു.

ഇല, വേര്, ഫലം ഇവയ്ക്ക് ആന്റിബയോട്ടിക് ഗുണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഏതുതരം പുഴുക്കടിയെയും ശമിപ്പിക്കാനാവും, കൂവളവേര് മുഖ്യചേരുവയായി ഉണ്ടാക്കുന്ന വില്വാദി ഗുളിക എന്ന ആയുർവേദ ഔഷധം വിഷഹരമായി സർവാംഗീകാരം നേടിയിട്ടു ഇതാണ്. വിഷം ഉള്ളിൽ ചെന്നതിനെ നിർവീര്യമാക്കാൻ കൂവളവേരും മുത്തങ്ങ കിഴങ്ങും പാലിൽ അരച്ചു കുടിക്കാൻ നിർദേശിച്ചുകാണുന്നു.

കൂവളക്കായ്ക്ക് വ്യാവസായികമായ ചില ഉപയോഗങ്ങളുമുണ്ട്. കായിലെ ശ്ലേഷുമാകം കുമ്മായവുമായി യോജിപ്പിച്ച് സിമന്റു പോലെ ഉപയോഗിക്കാം. പൾപ് പശയായും വാർണീഷായും ഉപയോഗിക്കാം. മൂപ്പെത്താത്ത കായുടെ പുറം തോടിൽ നിന്ന് മഞ്ഞ നിറമുള്ള ഒരുതരം ചായം ഉത്പാദിപ്പിക്കാനും, തടി വൻതോതിൽ കരിയുണ്ടാക്കാനും ഉപയോഗിക്കുന്നു.

English Summary: Raw fruit of koovalam is best for stomach
Published on: 13 April 2023, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now