Updated on: 15 April, 2021 8:55 PM IST
Body weight

എഴുന്നേറ്റ വഴിയേ ഉള്ള ശരീരഭാരം ബാക്കിയുള്ള സമയങ്ങളേക്കാൾ സാധാരണയായി കുറഞ്ഞാണ് കാണാറ്. പക്ഷെ ചിലരിൽ രാവിലകളിൽ തൂക്കക്കൂടുതൽ കാണാറുണ്ട്.  

വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവരെല്ലാം  ശരീരഭാരം പതിവായി പരിശോധിക്കുന്നവരാണ്.  ഇക്കാരണത്താല്‍ സമ്മര്‍ദ്ദത്തിലാകുന്നവരുമുണ്ട്.

അത്തരത്തില്‍ രാത്രിയില്‍ ശരീരഭാരം വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങളായി വരുന്ന ചില കാര്യങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മദ്യപാനം

രാത്രിയില്‍ മദ്യപിക്കുന്നവരില്‍ രാവിലേക്ക് തൂക്കക്കൂടുതല്‍ കാണാനുള്ള സാധ്യത കൂടുതലാണ്. മദ്യപിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നു. അതിനാല്‍ ശരീരം വെള്ളം സൂക്ഷിച്ചുവയ്‌ക്കേണ്ട സാഹചര്യമുണ്ടാകുന്നു. അങ്ങനെയാണ് ഭാരക്കൂടുതല്‍ കാണിക്കുന്നത്. 

അതുപോലെ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാത്ത ദിവസമായിരുന്നു എങ്കില്‍ അപ്പോഴും ശരീരം രാത്രിയില്‍ വെള്ളം സൂക്ഷിച്ചുവയ്ക്കും. ഈ സാഹചര്യത്തിലും സമാനമായ അനുഭവമുണ്ടായേക്കാം. 

ഉറക്കപ്രശ്നങ്ങൾ

ഉറക്കത്തിലെ പ്രശ്‌നങ്ങളും രാവിലെ തൂക്കക്കൂടുതല്‍ കാണിച്ചേക്കാം. ഉറക്കക്കുറവ്, സുഖകരമായ ഉറക്കം ലഭിക്കായ്ക, ഇടവിട്ട് ഉണരുന്ന അവസ്ഥ ഇതെല്ലാം ഭക്ഷണം കൂടുതലായി കഴിക്കാനിടയാക്കുന്നു. ഭക്ഷണം കൂടുതലാകുമ്പോള്‍ രാത്രിയില്‍ ശരീരം അതിനെ ദഹിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് ഭാഗികമായി മാത്രമാണ് വിജയിക്കുന്നത്. അതിനാല്‍ രാവിലെ തൂക്കക്കൂടുതല്‍ കാണിച്ചേക്കാം. 

മാനസിക സമ്മര്‍ദ്ദങ്ങള്‍

മാനസിക സമ്മര്‍ദ്ദങ്ങള്‍ അമിതമായി അനുഭവിച്ച പകലിന് ശേഷം ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും ശരീരഭാരം കൂടുന്നതായി കണ്ടേക്കാം. സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി 'കോര്‍ട്ടിസോള്‍' ഹോര്‍മോണ്‍ കൂടുകയും ഇത് കൊഴുപ്പ് ശരീരത്തില്‍ സൂക്ഷിച്ചുവയ്ക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതിനാലാണ് ഭാരക്കൂടുതല്‍ ഉണ്ടാകുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍

ഏതെങ്കിലും അസുഖങ്ങള്‍ക്കോ ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ വേണ്ടി കഴിക്കുന്ന ചില മരുന്നുകളും ശരീരഭാരം എളുപ്പത്തില്‍ കൂടുതലായി കാണിക്കാന്‍ കാരണമാകാറുണ്ട്.  

പ്രധാനമായും വിശപ്പ് വര്‍ധിപ്പിച്ച് ഭക്ഷണം അമിതമാക്കി, അത് ദഹനപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നതോടെയാണ് മരുന്നുകള്‍ ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാഹചര്യമുണ്ടാക്കുന്നത്.  

സമയം വൈകിയുള്ള അത്താഴം 

സമയം വൈകി അത്താഴം കഴിക്കുന്നതും രാവിലെകളില്‍ ശരീരഭാരം കൂടിയതായി കാണിക്കാന്‍ കാരണമാകാറുണ്ട്. വൈകി കഴിക്കുമ്പോള്‍ അതിനനുസരിച്ച് സമയമെടുത്താണ് ഭക്ഷണം ദഹിക്കുന്നത്. കഴിച്ച് അധികം വൈകാതെ തന്നെ കിടക്കുമ്പോള്‍ അത്രയും ഭക്ഷണം ദഹിക്കാന്‍ ബാക്കി കിടക്കും. അതിനാലാണ് ഭാരക്കൂടുതല്‍ കാണിക്കുന്നത്.

English Summary: Reasons behind showing excess body weight in the morning
Published on: 15 April 2021, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now