Health & Herbs

നെയ്യിന് നിങ്ങളുടെ ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും

നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.

നെയ്യ് ശരീരത്തിന് നൽകുന്ന ഗുണങ്ങളും ആനുകൂല്യങ്ങളും ഒക്കെ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ബ്യൂട്ടിറിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.


നെയ്യ് കഴിക്കുന്നത്  കൊണ്ടുള്ള വിശേഷ ഗുണങ്ങൾ ദഹനവ്യവസ്ഥയെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതിനു വരെ നീളുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായതാണ്. നെയ്യുടെ ഉപയോഗം ശരീരത്തിന് നൽകുന്ന ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ശരിയായ ദഹനത്തിന് നെയ്യ്


ഉറങ്ങുന്നതിനു മുമ്പായി ഒരു കപ്പ് ചൂടു പാലിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നതു വഴി മലബന്ധത്തെ അകറ്റി നിർത്താൻ സാധിക്കും. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. നെയ്യ് ദഹനശക്തി വർദ്ധിപ്പിച്ചുകൊണ്ട് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മികച്ച രീതിയിൽ സഹായിക്കും.

 

മൂക്കടപ്പിനെ പ്രതിരോധിക്കാൻ നെയ്യ്


ജലദോഷം, മൂക്കടപ്പ് തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം നമ്മെ മിക്കപ്പോഴും അലോസരപ്പെടുത്തുന്ന ശാരീരിക വ്യതിയാനങ്ങളാണ്. തുടർച്ചയായ തുമ്മലും, ശ്വാസതടസ്സവവും ഒക്കെ ഇതിൻറെ ഭാഗമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി പോലും തിരിച്ചറിയാൻ പറ്റാത്ത വിധം ഇത് നമ്മുടെ നാവിനെ ബുദ്ധിമുട്ടിലാക്കും. ഇവയ്ക്കൊക്കെ ഉള്ള ഉത്തമമായ ഒരു പരിഹാര വിധിയാണ് നെയ്യ്. നിങ്ങളുടെ അടഞ്ഞ മൂക്കിനെ തുറക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണിത്. ഒന്നോ രണ്ടോ തുള്ളി ശുദ്ധമായ നെയ്യ് നിങ്ങളുടെ നാസാദ്വാരങ്ങളിലേക്ക് ഒഴിക്കുക. നെയ്യ് തൊണ്ടയുടെ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അണുബാധയെ നിർവീര്യമാക്കാൻ സഹായിക്കുന്നു. രാവിലെ ഉണർന്ന് എണീക്കുമ്പോൾ മൂക്കടപ്പിന്റെ പ്രശ്നങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ഒന്നോ രണ്ടോ തുള്ളി നെയ്യ് മൂക്കിലൊഴിക്കുന്ന വിദ്യ പ്രയോഗിച്ചാൽ തൽക്ഷണം ആശ്വാസം കണ്ടെത്താൻ സാധിക്കും. നെയ്യ് ചെറുതായി ചൂടാക്കിയെടുത്ത ശേഷം മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.

ghee

ഇതിലെ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിൽ ശരിയായ ദഹനവും ആഗിരണവും ഉറപ്പാക്കുന്നു.

ചീത്ത കൊഴുപ്പിനെ കത്തിച്ചു കളയാൻ


അവശ്യ അമിനോ ആസിഡുകൾ (essential amino acids) എല്ലാം തന്നെ നെയ്യിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ സമാഹരിക്കുന്നതിനും കൊഴുപ്പ് വന്നുനിറയുന്ന കോശങ്ങളുടെ വലിപ്പം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതു പോലെ ഇതിലെ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിൽ ശരിയായ ദഹനവും ആഗിരണവും ഉറപ്പാക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ മികച്ച രീതിയിൽ കുറച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാനായി ഒരു ടീസ്പൂൺ നെയ്യ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അത്ഭുതം തോന്നുന്നുണ്ടല്ലേ? നെയ്യ് കഴിച്ച് വണ്ണം കുറയ്ക്കാം.

 

പ്രമേഹ രോഗികൾക്ക്


നിങ്ങളൊരു ഒരു പ്രമേഹ രോഗിയാണെങ്കിൽ, അരിയും, ഗോതമ്പ് റോട്ടിയും ഒക്കെ കഴിക്കുന്നത് പലപ്പോഴും നിങ്ങൾക്ക് ആരോഗ്യകരം ആയിരിക്കണമെന്നില്ല. കാരണം ഇവയെല്ലാം ഗ്ലൈസെമിക് ഉയർന്ന അളവിൽ അടിങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിനെ വർദ്ധിപ്പിക്കുകയും പ്രമേഹം കൂടുതലാകാൻ കാരണമാകുകയും ചെയ്യുന്നു. ഈ അവസരങ്ങളിൽ ചപ്പാത്തി, പൊറൊട്ട, വെള്ളച്ചോറ്, തുടങ്ങിയവയിൽ ഏല്ലാത്തിലും നെയ്യ് ഒഴിച്ച് ചേർത്ത് കഴിക്കുന്നത് വഴി ഗ്ലൈസെമിക് അളവ് ശരീരത്തിൽ ഉയരുന്നത് കുറയ്ക്കാൻ സഹായിക്കും. നെയ്യ് ഇവയോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് വഴി ഇവ കൂടുതൽ മാർദ്ദവമുള്ളതാകുകയും ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ആപ്രികോട്ട് രക്തവർദ്ധനവിനും ദീർഘായുസ്സിനും സഹായകരമാണ്

#Fruits#Ghee#Milk#Cow#farmer#Agriculture


English Summary: Unadulterated Desi Ghee can do Wonders for Your Body; Know How?-kjmnsep2920

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine