Updated on: 16 September, 2021 11:00 AM IST
Reasons for excessive urination

ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഇടയ്ക്കിടെയുള്ള മൂത്രശങ്ക. സ്ത്രീകളിലും പുരുഷന്മാരിലും ഇത് കാണാറുണ്ട്. 60കള്‍ കഴിഞ്ഞവരിലാണ് വരാറെങ്കിലും ഇന്ന് ചെറിയ പ്രായത്തില്‍ തന്നെ ഇതുണ്ടാകുന്നു.

ആരോഗ്യമുള്ള ഒരാൾക്ക് ദിവസവും 8,9 തവണ മൂത്രശങ്കയുണ്ടാകും. എന്നാല്‍ ഇതില്‍ കൂടുതല്‍ തവണ ഈ തോന്നലുണ്ടാകുകയാണെങ്കിൽ ശ്രദ്ധിയ്‌ക്കേണ്ടത് ആവശ്യമാണ്. 

മൂത്രശങ്കയുണ്ടാകുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഇതില്‍ ഒന്ന് മൂത്രസഞ്ചി കൂടുതല്‍ നിറയുന്നതാണ്. രണ്ടാമത്തേത് ഇത് അധികം നിറഞ്ഞില്ലെങ്കിലും മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നു. എന്നാല്‍ അധികം മൂത്രം വിസര്‍ജിയ്ക്കാന്‍ ഉണ്ടാകുകയുമില്ല. ഇത്തരം അമിത ശങ്കയ്ക്കുണ്ടാകുന്ന ചില പ്രത്യേക കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനം പ്രമേഹം തന്നെയാണ്. രക്തത്തില്‍ ഷുഗര്‍ കൂടുമ്പോള്‍ ഇത് അപകടമാണെന്ന് കണ്ട് വൃക്കകള്‍ ഷുഗര്‍ പുറന്തള്ളാനായി കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നു. അപ്പോള്‍ അമിത മൂത്രശങ്കയുണ്ടാകും. ടൈപ്പ് 1, 2 പ്രമേഹത്തിന് ഇത് സാധാരണയായി കണ്ടു വരുന്നു.

ഗര്‍ഭാവസ്ഥയില്‍ ഇത് സാധാരണയാണ്. അരക്കെട്ടിനകത്തുള്ള ഭാഗത്താണ് കുഞ്ഞുണ്ടാകുന്നത്. ഇതിലൂടെ മറ്റു ശരീരഭാഗങ്ങള്‍ക്ക് ഇത് പ്രഷര്‍ നല്‍കും. പ്രത്യേകിച്ചും യൂട്രസ് വലുതാകുമ്പോള്‍ മൂത്രസഞ്ചിയില്‍ കൂടുതല്‍ മര്‍ദം വരും. ഇതാണ് കാരണമാകുന്നത്. ചിലരില്‍ മൂത്രസഞ്ചിയുടെ നോര്‍മല്‍ ആംഗിളില്‍ വ്യത്യാസമുണ്ടാകും. ഇതിനാല്‍ മൂത്രം പൂര്‍ണമായും പുറത്തു പോകാതെ കെട്ടിക്കിടക്കും. ഇത് അണുബാധാ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.

ഡൈയൂറെറ്റിക് മരുന്നുകള്‍ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. ബിപി പോലുള്ള രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകള്‍, ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ഇത്തരം അവസ്ഥയുണ്ടാക്കാം. ഹൈപ്പര്‍ കാല്‍സ്യം, അഥവാ രക്തത്തില്‍ കാല്‍സ്യം കൂടുന്ന അവസ്ഥ മൂത്രം കൂടുതലായി പോകുന്ന സ്‌റ്റേജില്‍ എത്തിക്കുന്നു. ഹൈപ്പര്‍ തൈറോയ്ഡ് അവസ്ഥകളില്‍ ഈ അവസ്ഥയുണ്ടാകാം ഹൈപ്പര്‍ പാരാ തൈറോയ്ഡിസം എന്ന അവസ്ഥയില്‍ കാല്‍സ്യം കൂടുതലാകാം. ഡയബെറ്റിസ് ഇന്‍സിപിഡസ് എന്ന അവസ്ഥയില്‍ മൂത്രശങ്ക വര്‍ദ്ധിയ്ക്കാം. ഈ അവസ്ഥയില്‍ അമിതമായി വൃക്ക മൂത്രം അരിച്ചു കളയും. എന്നാല്‍ പകരം ആവശ്യത്തിന് ഫ്‌ളൂയിഡ് രക്തത്തിലേയ്ക്ക തിരിച്ച് എടുക്കുന്നില്ല. ഇത്തരം അവസ്ഥയില്‍ നല്ല ക്ലിയര്‍ ആയി മൂത്രം പോകാം.

സ്ത്രീകളില്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഗര്‍ഭപാത്രത്തിന് ഫൈബ്രോയ്ഡ് പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത് യൂട്രസിന് മര്‍ദമേല്‍പ്പിയ്ക്കുന്നു. ഇത് മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നു. ചിലര്‍ക്ക് ടെന്‍ഷന്‍ കൂടുതലായാല്‍ ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകാം. ചിലര്‍ക്ക് അണുബാധ കൊണ്ടും ഇത്തരത്തില്‍ മൂത്രശങ്കയുണ്ടാക്കുന്നു.

പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന വീക്കം ഇത്തരം തോന്നലുണ്ടാകുന്നു. ഈ ഗ്രന്ഥിക്ക് പലപ്പോഴും പ്രായം ചെല്ലുമ്പോള്‍ വീക്കമുണ്ടാകും. ഇതിനാല്‍ മൂത്രം പൂര്‍ണമായും പോകില്ല. മൂത്രനാളിയ്ക്ക് ചുറ്റുമായാണ് ഈ ഗ്രന്ഥി നില കൊള്ളുന്നത്. രാത്രിയാണ് ഇത്തരക്കാര്‍ക്ക് മൂത്രശങ്ക കൂടുതലുണ്ടാകുന്നത്. മൂത്ര സഞ്ചിയ്ക്കകത്ത് കല്ലു വന്നാലും ഇത്തരത്തില്‍ ശങ്കയുണ്ടാകാം. പ്രോസ്‌റ്റേറ്റ്, ബ്ലാഡര്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ് ഇത്.

മൂത്രനാളിയിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ മൂത്രസഞ്ചിയെ ബാധിയ്ക്കുന്ന അവസ്ഥയാണ് ഇന്റര്‍സിഷല്‍ സിസ്‌റ്റൈറ്റിസ്.  ഇത്തരക്കാര്‍ക്ക് മൂത്രം തുള്ളിയായി പുറത്തു പോകും. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഇത് പ്രത്യേകിച്ചും. അടിവയറ്റില്‍ വേദനയുണ്ടാകും. മൂത്രനാളിയില്‍ നീറ്റലുണ്ടാകാം, നടുവേദനയുണ്ടാകാം. ഈ പ്രശ്‌നം കൂടുതലായും സ്ത്രീകളിലാണ് ഉണ്ടാകുന്നത്.

English Summary: Reasons for excessive urination occur
Published on: 16 September 2021, 10:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now