Updated on: 21 September, 2022 6:56 PM IST
Reasons to say that the risk of heart attack is higher in winter

ജീവിതരീതിയും ഭക്ഷണരീതിയും മാറിയതോടെ ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണവും കൂടി വരികയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളുടെ എണ്ണവും മുമ്പത്തേക്കാൾ കൂടിവരികയാണ്. പ്രത്യേകിച്ച്, ചെറുപ്പക്കാരുടെ ഇടയിൽ ഹൃദയസ്തംഭനം ഉണ്ടാകുന്നവരുടെ എണ്ണം വളരെയധികം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. നമ്മുടെ ജീവിതശൈലിയിലെ മാറ്റം, ഉയർന്ന മാനസിക സമ്മർദ്ദം അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മുതൽ ശാരീരിക പ്രവർത്തനത്തിന്റെ അഭാവം വരെ ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ ഗവേഷരുടെ അഭിപ്രായത്തിൽ തണുപ്പുകാലങ്ങളിൽ ആളുകളിൽ ഹൃദയസ്തംഭനമുണ്ടാകുന്ന സംഭവങ്ങളുടെ എണ്ണം ഗണ്യമായി ഉയരുന്നു. തണുപ്പ് കാലത്ത് മിക്കവാറും പേർക്ക് ജലദോഷം, ചുമ, പനി പോലുള്ള രോഗങ്ങൾ സാധാരണമാണ്. എന്നാൽ പൊതുവായ ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ, തണുപ്പുള്ള കാലാവസ്ഥ നമ്മുടെ ഹൃദയത്തിനും ദോഷകരമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്.  ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട് എന്നാണ് നോർത്ത് വെസ്റ്റേൺ മെഡിസിനിലെ കാർഡിയോളജിസ്റ്റ് എംഡിയായ പട്രീഷ്യ വാസ്സാലോ പറയുന്നത്.  തണുത്ത കാലാവസ്ഥ നമ്മുടെ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് മസ്തിഷ്കാഘാതത്തിന്റെയും ഹൃദയാഘാതത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദ്ദം അകറ്റുന്ന ആയുർവേദ വിധികൾ

തണുപ്പുള്ള സമയത്ത് ശരീര താപനില നിലനിർത്താൻ നമ്മുടെ ഹൃദയം കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ തണുത്ത കാറ്റ് ഈ പ്രവർത്തനത്തിന് തടസ്സമാകുന്നു. ശരീര താപനില 95 ഡിഗ്രിയിൽ താഴെയാണെങ്കിൽ അത് ഹൃദയ പേശികൾക്ക് കേടുപാടുകൾ വരുത്തുമെന്ന് ഡോക്ടർ പറഞ്ഞു.

ശൈത്യകാലത്ത്, ഹൃദയസ്തംഭനം കൂടുതലായി ഉണ്ടാകുന്നത് അതിരാവിലെയാണ്. നേരത്തെ ഇരുട്ടി തുടങ്ങുമ്പോൾ ആളുകൾ ചെയ്യാനുള്ള കാര്യങ്ങൾ പിറ്റേദിവസം രാവിലത്തേയ്ക്ക് മാറ്റിവെയ്ക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഈ മാറ്റം ഉയർന്ന രക്തസമ്മർദ്ദത്തിനും രാവിലെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. അവധിക്കാലത്ത് മാനസിക സമ്മർദ്ദം കൂടുന്നതും ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു. കൂടാതെ ശൈത്യകാലത്ത് സമ്മർദ്ദ ഹോർമോണുകളുടെ അളവ് വർദ്ധിക്കുന്നതും മസ്തിഷ്കാഘാതത്തിനോ ഹൃദയാഘാതത്തിനോ കാരണമാകാം. അതിനാൽ, ശൈത്യകാലത്ത് എല്ലാവരും മാനസികാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.

ശൈത്യകാലത്തെ ഹൃദയസ്തംഭന സാധ്യത കുറയ്ക്കാൻ നമ്മളാൽ സാധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ശൈത്യകാലത്ത് ശരിയായി വസ്ത്രം ധരിക്കുക, അമിതമായ മദ്യപാനം ഒഴിവാക്കുക, ശ്വസന അണുബാധ ഒഴിവാക്കാൻ നന്നായി കൈ കഴുകുക, കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ മാനസിക സമ്മർദവും ഹൃദയസ്തംഭന സാധ്യതയും കുറയ്ക്കാൻ സഹായിക്കും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Reasons to say that the risk of heart attack is higher in winter
Published on: 21 September 2022, 06:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now