ബിപി പോലെയുള്ള പല അസുഖങ്ങൾക്കും കാരണമാകുന്നത് ഉപ്പിൻറെ അമിതമായ ഉപയോഗമാണ്. ഉപ്പ് ഉപേക്ഷിക്കാൻ സാധിക്കാത്ത ഒരു ഭക്ഷണപദാർത്ഥമായതുകൊണ്ട് സാധാരണ ഉപ്പിനു പകരം ഹിമാലയന്‍ സാള്‍ട്ട് അഥവാ പിങ്ക് സാള്‍ട്ട്, ബ്ലാക്ക് സാള്‍ട്ട്, റോക്ക് സാള്‍ട്ട് തുടങ്ങിയ ആരോഗ്യകരമായ ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇവയെല്ലാം വിവിധ ആരോഗ്യഗുണങ്ങൾ ഉള്ളവയാണ്. ഇവിടെ ബ്ലാക്ക് സൾട്ടിനെ കുറിച്ചാണ് വിവരിക്കുന്നത്. ഇതിൻറെ നിറം അല്‍പം കടുത്ത പിങ്ക് നിറം മുതല്‍ കറുപ്പ് നിറം വരെയാണ്. ഇതിൽ സോഡിയം ക്ലോറൈഡ്, സൾഫേറ്റ്, ഇരുമ്പ്, മാംഗനീസ്, ഫെറിക് ഓക്സൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
- ബ്ലാക്ക് സൾട്ട് ശീലമാക്കിയാൽ നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം എന്നിവയ്ക്ക് ശമനം ലഭിയ്ക്കും. വയര്‍ തണുപ്പിയ്ക്കാന്‍ കറുത്ത ഉപ്പ് മികച്ചതാണ്. ഭക്ഷണത്തിന് ശേഷം അര സ്പൂൺ കറുത്ത ഉപ്പ് വെറും വെള്ളത്തിൽ കലർത്തി കുടിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കും. എണ്ണമയമുള്ളതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണം കഴിക്കുകയാണെങ്കിൽ കറുത്ത ഉപ്പ് ചേർത്ത സലാഡുകൾ കഴിക്കുക.
- ബ്ലാക്ക് സാൾട്ട്, ലിപിഡുകളിലും എൻസൈമിലും അലിഞ്ഞുചേരുന്നതിനാൽ, ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.
- ഓരോ ദിവസവും ഒരു നുള്ള് കറുത്ത ഉപ്പ് ചേർത്ത് ധാരാളം വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം തടയുവാൻ സഹായിക്കുന്നു. കറുത്ത ഉപ്പ് ചൂടാക്കി മസാജ് ചെയ്യുന്നത് സന്ധി വേദന പരിഹരിക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ദഹനത്തിന് സഹായിക്കുന്ന ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ
- കറുത്ത ഉപ്പ്, ജലദോഷം മുതൽ അലർജികൾ വരെയുള്ള നിരവധി ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുവാൻ സഹായിക്കുന്നു. ആസ്ത്മ, സൈനസ് പ്രശ്നങ്ങളുള്ള ആളുകൾക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കറുത്ത ഉപ്പ് ശ്വസിക്കുന്നത് ഏറെ സഹായകരമാണ്. അല്‍പം കറുത്ത ഉപ്പ് മൂക്കിലേയ്ക്ക് വലിയ്ക്കാം, ഇതല്ലെങ്കില്‍ ഇതിട്ട വെള്ളം കൊണ്ട് ആവി പിടിയ്ക്കാം.